വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

ഹിമവൽ ഭദ്രാനന്ദ[തിരുത്തുക]

വിജ്ഞാനകോശത്തിൽ വരാനുള്ള ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 14:39, 31 മേയ് 2010 (UTC)

വിവാദത്തിലൂടെയായാലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണെന്ന് കരുതുന്നു. ഒഴിവാക്കേണ്ടതില്ല എന്നും അഭിപ്രായപ്പെടുന്നു. --Vssun 16:16, 31 മേയ് 2010 (UTC)
ഇതുപോലുള്ള ‘ഉഡായിപ്പുകൾ‘ കാണിച്ച നിരവധി സന്യാസിമാരും, സന്യാസിനിമാരും ഇവിടെയുണ്ട്. അവർക്കൊന്നും വിജ്ഞാനകോശത്തിൽ സ്ഥാനം നൽകേണ്ട ആവശ്യമില്ല. ഒഴിവാക്കാവുന്നതാണ്.--Anoopan| അനൂപൻ 06:08, 13 ജൂൺ 2010 (UTC)
ഒഴിവാക്കാം, ആള്‌ ഒരു വിവാദം ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ്‌ ചെറിയ കാലത്തേക്ക് ശ്രദ്ധ നേടിയത്. കുപ്രസിദ്ധൻ പോലുമല്ല. --കിരൺ ഗോപി 07:01, 13 ജൂൺ 2010 (UTC)

സൈകതം മലയാളം മാസിക saikatham online malayalam magazine[തിരുത്തുക]

ശ്രദ്ധേയത, വിക്കിപീഡിയ:ശ്രദ്ധേയത-വെബ് ഉള്ളടക്കം കാണുക --സാദിക്ക്‌ ഖാലിദ്‌ 15:07, 12 ജൂൺ 2010 (UTC)

ഒഴിവാക്കാവുന്നതാണ്. --Vssun 17:41, 12 ജൂൺ 2010 (UTC)
ഒഴിവാക്കേണ്ടതാണ് -- റസിമാൻ ടി വി 19:08, 12 ജൂൺ 2010 (UTC)

സൈകതത്തെക്കൂറിച്ചുള്ള ഈ ലേഖനം നീക്കം ചെയ്യാനുള്ള നിർദ്ദേശം കണ്ടു. 2 ഓ 3 ഓ മാസം പ്രവർത്തന പരിചയം ഉള്ള ഒരു മാസികയെക്കുറിച്ച് ഒരു ലേഖനം ആവശ്യമില്ല എന്നതായിരുന്നു ശ്രീ. വാസുൻ എന്നോട് പറഞ്ഞത്. ഞാനും ഈ വാദത്തെ അംഗീകരിക്കാം. പക്ഷെ ഈ ലേഖനം എഴുതാൻ (പ്രത്യേകിച്ചും വിക്കിയെ നന്നായി അറിയാവുന്ന ഞാൻ) ഉള്ള കാരണവും തെളിവുകളും മറ്റു വിവരങ്ങളും നൽകേണ്ട എന്റെ ഉത്തരവാദിത്വം ഞാൻ നിർവഹിക്കട്ടെ.

1. 3 മാസം കൊണ്ട് തന്നെ മലയാളത്തിൽ ഇന്ന് നിലവിലുള്ള വെബ് മാഗസിനുകളിൽ 6 ആം സ്ഥാനത്ത് സൈകതം എത്തിയിരിക്കുന്നു. ഇപ്പോൾ പേജ് റാങ്ക് 200000 ത്തിൽ താഴെ ആണ്.

2. മലയാളത്തിൽ ഇന്നുള്ള വെബ് മാഗശിനുകളിൽ ഉള്ളടക്കത്തിൽ ഉന്നത നിലവാരം പുലർത്തുന്നത് സൈകതം ആണ്. അത് ചില മാസികകൾ പരിശോദിച്ചാൽ തന്നെ മനസ്സിലാക്കാവുന്നതെയുള്ളു.

3. തുടക്കം തന്നെ വലിയ വാർത്താ പ്രാധാന്യം സൈകതത്തിന് കിട്ടിയിരുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം സൈകതത്തെക്കുറിച്ചെഴുതിയിരുന്നു. ടെലിവിഷൻ ചാനലുകളും വാർത്ത കൊടുത്തിരുന്നു. ചിലതു ഞാൻ ഇവിടെ നൽകുന്നു. എല്ലാം എന്റെ കൈയിൽ ഇല്ല ക്ഷമിക്കുക.

മാധ്യമം - http://i399.photobucket.com/albums/pp72/jusinjacob_2008/45.jpg

മനോരമ - http://i399.photobucket.com/albums/pp72/jusinjacob_2008/manorama_news.jpg

കേരള കൌമുദി. - http://i399.photobucket.com/albums/pp72/jusinjacob_2008/koumudhi.jpg

കഴിഞ്ഞ ആഴ്ച മാധ്യമം കാഴ്ചയിൽ സൈകതത്തെപ്പറ്റി നല്ല ഒരു വിലയിരുത്തൽ ഉണ്ടായിരുന്നു.

4. മുകൾ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതെയുള്ളു.

5. വിക്കിക്ക് ഈ ലേഖനം ചേർക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ വീണ്ടും വിവരങ്ങൾ നൽകാൻ ഞാൻ തയ്യാറാണ്. — ഈ തിരുത്തൽ നടത്തിയത് Jusinjacob (സംവാദംസംഭാവനകൾ)

പൊതുവായിട്ടുള്ള ചിലകാര്യങ്ങൾ: വിക്കിപീഡിയ:ശ്രദ്ധേയത-വെബ് ഉള്ളടക്കം എന്നതാൾ കാണുക. സംവാദങ്ങളിൽ ഒപ്പ് വെക്കുവാൻ ശ്രദ്ധിക്കുക, കൂടുതൽ വിവരങ്ങൾൽക്ക് വിക്കിപീഡിയ:ഒപ്പ് കാണുക. സുനിൽ (വിസുൻ) എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്നെനിക്കറിയില്ല, വിക്കിപീഡിയക്ക് പുറത്ത് ചാറ്റിലോ മറ്റോ പറഞ്ഞതാണെങ്കിൽ ദയവായി അവ ഇവിടേക്ക് കൊണ്ടുവരാതിരിക്കുവാൻ ശ്രദ്ധിക്കുക.
1. ഒന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള വെബ്ബ് മാസികൾ ഏതൊക്കെയാണെന്ന് അറിയാൻ ആഗ്രഹമുണ്ട്, ഈ വിവരങ്ങൾ തരുന്ന വബ്സൈറ്റോ മറ്റോ നിലവിലുണ്ടോ? പേജ് റാങ്കിനെ അടിസ്ഥാനത്തിലല്ല വിക്കിയിൽ ലേഖനങ്ങൾ നിലനിർത്തുന്നത്.
2. ഉന്നത നിലവാരം പുലർത്തുന്നു എന്നതിനു കൃത്യമായ സ്രോതസ്സ് ചേർക്കുക. കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നീ താളുകളിൽ കാണുക
3.പ്രസ് റിലീസ് എന്നതിൽ കവിഞ്ഞ് ഒന്നും തന്നെ കണ്ടില്ല.
4. ഇതേകുറിച്ചുള്ള അഭിപ്രായം മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്
5. ഈ ലേഖനം നിലനിർത്തുവാൻ ആവശ്യമായ വിവങ്ങൾ താങ്കളുടെ പക്കലുണ്ടെങ്കിൽ അവ കൂടി ചേർക്കുന്നത് ലേഖനം നിലനിർത്തുവാൻ ഉപകരിക്കും. അതോടൊപ്പം വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല എന്നീ താളുകൾ കൂടി കാണുക. --സാദിക്ക്‌ ഖാലിദ്‌ 15:40, 14 ജൂൺ 2010 (UTC)

സാദിക്ക് പറഞ്ഞ ഉത്തരങ്ങൾക്ക് പുറമേ ഈ താളിൽ നിന്നു് ഈ ലെഖനം എഴുതിയ Justin Jacob ഈ മാസികയുടെ Managing Editor ആണെന്ന് കാണുന്നു. വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്ന വിക്കിപീഡിയ നയം കാണുക. --ഷിജു അലക്സ് 16:39, 14 ജൂൺ 2010 (UTC)

ഇദ്ദേഹം വിക്കിപീഡിയയിലെ ഇ മെയിൽ വഴി എന്നെ ബന്ധപ്പെട്ടിരുന്നു. അതിനു ഞാൻ നൽകിയ മറുപടി താഴെ നൽകുന്നു.
വിക്കിപീഡിയയിൽ ഒരു ലേഖനം വേണമെങ്കിൽ അതിന് ശ്രദ്ധേയതയുണ്ടാകണമെന്ന് നിർബന്ധമാണ്. താങ്കൾ തുടങ്ങിയ സൈകതം എന്ന മാസികയെക്കുറിച്ചുള്ള ലേഖനം ശ്രദ്ധേയമല്ലെന്ന കാരണത്താലാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഒഴിവാക്കാൻ നിർദ്ദേശിച്ചതിന്റെ കാരണം സൂചിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

മുകളിലെ ലിങ്കിൽ ഞെക്കി; പ്രസ്തുത ലേഖനം ഒഴിവാക്കപ്പെടാതിരിക്കാനുള്ള കാരണങ്ങൾ താങ്കൾക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.

ഒന്നോ രണ്ടോ മാസം മാത്രം പ്രവർത്തനപരിചയമുള്ള ഒരു ഓൺലൈൻ മാസികക്ക് വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. താങ്കളുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം, പ്രസ്തുത മാസികക്ക് ശ്രദ്ധേയതയുണ്ടെന്ന് കാണിക്കുന്ന പത്രവാർത്തകളോ മറ്റോ ഉൾപ്പെടുത്താനും താൽപര്യപ്പെടുന്നു.

--Vssun 17:16, 14 ജൂൺ 2010 (UTC)

ശ്രീ. സാദിക്ക്,

സൈകതം ലേഖനം ഞാൻ ഇട്ടത് ഒരു പരസ്യം ആണെന്ന് താങ്കൾ വിചാരിക്കുന്നുണ്ടെന്ന് എനിക്ക് വ്യക്തമാകുന്നു. പിന്നെ മലയാളം വെബ് മാഗസിൻ റേറ്റിംഗ് എല്ലാം അറിയാൻ നിലവിൽ ഒരു പ്രത്യേക ഉറവിടം ഒന്നും ഇല്ല. അലെക്സ പോലെയുള്ള സൈറ്റുകൾ തന്നെ നോക്കേണ്ടി വരും. ഇതെല്ലാം തെളിയിച്ച് ഈ ലേഖനം വിക്കിയിൽ നിലനിർത്തണം എന്ന ഒരു ആഗ്രഹവും എനിക്കില്ല. അതു കൊണ്ട് വേണ്ടത് ചെയ്യുക --Jusinjacob 05:09, 15 ജൂൺ 2010 (UTC)

ഞാൻ ആ മാസികയുടെ ഏഡിറ്റർ തന്നെ. പക്ഷെ വിക്കിക്കു ശരിയല്ലാത്ത ഒരു ലേഖനം പ്രസിദ്ധീകരിക്കാൻഞാനും ഇഷ്ടപ്പെടില്ല. ഈ ലേഖനം വേണ്ട മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കാൻ ആർക്കും താല്പര്യമില്ലെങ്കിൽ ഒഴിവാക്കുക. --Jusinjacob 04:57, 15 ജൂൺ 2010 (UTC)

ജസ്റ്റിൻ, ഇതിൽ താല്പ്പര്യം അല്ല ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നതിന്റെ പിന്നിൽ. ഇതിന്റെ ശ്രദ്ധേയതയാണ്‌. ഒരു പക്ഷേ, പിന്നീട് ഒരു സമയത്ത് ഈ മാസിക ശ്രദ്ധേയമായി കഴിഞ്ഞാൽ വീണ്ടും ഈ ലേഖനം വിക്കിയിൽ എഴുതപ്പെടാവുന്നതാണ്‌. അതു പോലെ സ്വയം ഒരു മാസികയെ പ്രൊമോട്ട് ചെയ്യുക എന്നതും ശരിയല്ലല്ലോ. ഒരു വിഞ്ജാനകോശനിലവാരത്തിൽ നിന്ന് നോക്കുമ്പോൾ അത് ശരിയല്ലെന്ന് താങ്കൾക്കും മനസിലാക്കാം. അതുപോലെ, ഇവിടെ സം‌വദിച്ച ആർക്കും തന്നെ ഈ മാസികയോടോ താങ്കളോടെ വ്യക്തിപരമായ ഒരു അഭിപ്രായവ്യത്യാസം ഉണ്ടാവാൻ സാധ്യത ഇല്ല. --Rameshng:::Buzz me :) 10:22, 15 ജൂൺ 2010 (UTC)

ശ്രീ. രമേഷ് താങ്കൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുക സ്വാഭാവീകം. --Jusinjacob 04:38, 19 ജൂൺ 2010 (UTC)

പ്രോജക്ട് ഐ.ജി.ഐ.[തിരുത്തുക]

വ്യക്തതയില്ലാത്ത ലേഖനം Vssun 12:16, 14 ജൂൺ 2010 (UTC)

വിവരങ്ങൾ അൽപ്പം ശരിയാക്കിയിട്ടുണ്ട്. ഇത് നിലനിർത്താമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 09:27, 15 ജൂൺ 2010 (UTC)

കാവും‌വട്ടം വാസുദേവൻ[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 01:01, 21 ജൂൺ 2010 (UTC)

ശ്രദ്ധേയത ക്ലെയിം ചെയ്യുന്ന ഒന്നും ലേഖനത്തിലില്ലല്ലോ. അവലംബങ്ങളുമില്ല. നീക്കുന്നതാണ് നല്ലത് -- റസിമാൻ ടി വി 03:53, 21 ജൂൺ 2010 (UTC)
പുള്ളിയുടെ കുടുംബത്തിലെ ആരോ ആണ്‌ ലേഖനം എഴുതിയതെന്നു തോനുന്നു, സഹോദരങ്ങളുടെ പേരൊന്നും വിട്ടിട്ടില്ല. നീക്കുന്നതാണ്‌ നല്ലത്. --കിരൺ ഗോപി 04:06, 21 ജൂൺ 2010 (UTC)

ശ്രദ്ധേയതയില്ല. ഒഴിവാക്കാം.--ഷിജു അലക്സ് 16:40, 22 ജൂൺ 2010 (UTC)

Kerala sahara & marumakkathayam[തിരുത്തുക]

ഉ:Lic.habeeb ഇട്ട afd പ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ 04:18, 5 ജൂലൈ 2010 (UTC)

ഇതിന്റെ സംവാദം ശ്രദ്ധിക്കുക. മരുമക്കത്തായം എന്ന ലേഖനം നിലവിലുണ്ട്. ഇതിന്റെ ഉള്ളടകം ലേഖകൻ ഉദ്ദേശിച്ചതാണെങ്കിൽ ഇത് ലയിപ്പിക്കാം. പിന്നെ തലക്കെട്ട് ഇംഗ്ലീഷിലാണ്. --Rameshng:::Buzz me :) 08:14, 5 ജൂലൈ 2010 (UTC)
മരുമക്കത്തായത്തിലേക്ക് ലയിപ്പിച്ചിട്ടുണ്ട്. തലക്കെട്ടിൽ ശൈലീവ്യതിയാനമുള്ളതുകൊണ്ട് ഈ ലേഖനം മായ്ക്കാവുന്നതാണ്. --സിദ്ധാർത്ഥൻ 08:32, 5 ജൂലൈ 2010 (UTC)

എച്ച്.സി.ജി.[തിരുത്തുക]

ഉ:Kiran Gopi ഇട്ട afd പ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ 04:21, 5 ജൂലൈ 2010 (UTC)

ഇതിന് afd ഫലകം ഇട്ടതെന്തിനാണ്? ഇത് നീക്കം ചെയ്യാൻ നിർദ്ദേശിക്കാനുള്ള കാരണം?--Rameshng:::Buzz me :) 08:13, 5 ജൂലൈ 2010 (UTC)
ഒഴിവാക്കാൻ നിർദ്ദേശിക്കാനുള്ള കാരണം വ്യക്തമാക്കുക. --ജുനൈദ് | Junaid (സം‌വാദം) 03:36, 6 ജൂലൈ 2010 (UTC)
ഏകദേശം ഒരു വർഷമായി പ്രാഥമിക വിവരങ്ങൾ പോലും ഇല്ലാതെ കിടക്കുന്നു. ലേഖനത്തിണ്‌ 20 കൂടുതൽ പതിപ്പുകളുണ്ട്, വിവരങ്ങൾ ചേർത്താകട്ടേ ആദ്യ തവണ മാത്രം --കിരൺ ഗോപി 04:55, 6 ജൂലൈ 2010 (UTC)

പുനർ‌ജന്മം (ബുദ്ധ മതം)[തിരുത്തുക]

ഉ:Lic.habeeb ഇട്ട afd പ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ 04:22, 5 ജൂലൈ 2010 (UTC)

വിൻഡോസ് 1.1[തിരുത്തുക]

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഇങ്ങനെ ഒരു പതിപ്പ് ഇല്ല എന്ന് തോന്നുന്നു. ‎111.92.74.45 പുതിയ താൾ സൃഷ്ടിച്ചതിലെ അക്ഷരപിശകുകൾ തിരുത്തിയതിനുശേഷമാണ് ഇത് ശ്രദ്ധയിൽ‌പെട്ടത്. Habeeb | ഹബീബ് 11:24, 5 ജൂലൈ 2010 (UTC)

താങ്കൾ തിരുത്തുന്നവയവസരത്തിൽത്തന്നെ ഞാനത് വിൻഡോസ് 1.0 ആയി തലക്കെട്ട് മാറ്റിയിരുന്നു. അതിനാൽ വിൻഡോസ് 1.1 പെട്ടെന്ന് മായ്ക്കുന്നു. --സിദ്ധാർത്ഥൻ 11:31, 5 ജൂലൈ 2010 (UTC)

റാന്നി അങ്ങാടി[തിരുത്തുക]

വ്യക്തതയില്ലാത്ത ഒറ്റവരി ലേഖനം --Habeeb | ഹബീബ് 14:01, 5 ജൂലൈ 2010 (UTC)

റാ‍ന്നി എന്ന സ്ഥലത്തേക്കാൾ കൂടുതൽ പ്രത്യേകത എന്തു് കൊണ്ടു് റാന്നി അങ്ങാടിക്ക് കാണുന്നു എന്ന് മനസ്സിലായില്ല. ഈ ഫലകത്തിലും ഫലകം:പത്തനംതിട്ട ജില്ല റാന്നി അങ്ങാടി കാണുന്നുണ്ടു്. --ഷിജു അലക്സ് 14:40, 5 ജൂലൈ 2010 (UTC)

തച്ചോളി ചന്തു[തിരുത്തുക]

ആദ്യത്തെയും, അവസാനത്തെയും വാചകങ്ങൾ മാത്രമേ അല്പമെങ്കിലും വിജ്ഞാനകോശ സംബന്ധമായതുള്ളൂ.. നടുവിലെ നീണ്ടകഥയ്ക്കു പകരം കുറച്ചുകൂടി വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ നന്നായിരുന്നു.--Habeeb | ഹബീബ് 17:53, 10 ജൂലൈ 2010 (UTC)

ഇത് നീക്കം ചെയ്യേണ്ട യാതൊരു കാര്യവുമില്ല. ശക്തമായി എതിർക്കുന്നു. പൗരാണിക പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്‌. --Rameshng:::Buzz me :) 18:09, 10 ജൂലൈ 2010 (UTC)
രമേശിനോട് യോജിക്കുന്നു. --കിരൺ ഗോപി 18:12, 10 ജൂലൈ 2010 (UTC)
രമേശിനോട് യോജിക്കുന്നു. വൃത്തിയാക്കേണ്ടവ എന്ന ടാഗ് ആയിരുന്നു ഉദ്ദേശിച്ചത്. മാറിപ്പോയതാണ്. --Habeeb | ഹബീബ് 18:17, 10 ജൂലൈ 2010 (UTC)

മോഹൻലാലിന്റെ ആരാധകസംഘം[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 18:23, 10 ജൂലൈ 2010 (UTC)

നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നു. --കിരൺ ഗോപി 18:26, 10 ജൂലൈ 2010 (UTC)

ശ്രദ്ധേയതയില്ല. നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു --റസിമാൻ ടി വി 18:25, 10 ജൂലൈ 2010 (UTC)

ഓർക്കുട്ടിൽ ഈ വിഷയത്തിലുള്ള കമ്മ്യൂണിറ്റിക്ക് ഒന്നര ലക്ഷത്തിനു മേൽ അംഗങ്ങളുണ്ട്. അതു വച്ചു നോക്കുമ്പോൾ ഈ താളിന് ശ്രദ്ധേയതയ്ക്ക് കുറവുണ്ടെന്ന് തോന്നുന്നില്ല. തലക്കെട്ട് മാറ്റി സംഘടനയുടെ പേര് ചേർത്ത്, ഉള്ളടക്കം വിപുലമാക്കിയാൽ പോരേ? --Habeeb | ഹബീബ് 18:31, 10 ജൂലൈ 2010 (UTC)
ഇത് നീക്കം ചെയ്യുന്നതിനേക്കാൾ മോഹൻലാൽ എന്ന ലേഖനത്തിൽ ലയിപ്പിച്ചുകൂടെ.ഒരു അവലംബം കിട്ടുകയാണെങ്കിൽ നല്ലതായിരുന്നു. പത്രവാർത്തയോ മറ്റോ --Rameshng:::Buzz me :) 18:35, 10 ജൂലൈ 2010 (UTC)
ഇങ്ങിനെ നമ്മൾ കമ്മ്യൂണിറ്റിക്ക് പിറകേ പോകണ്ട കാര്യമില്ല. കമ്മ്യൂണിറ്റിക്ക് പിറകേ പോയാൽ നാളെ വിക്കിയിൽ ഈ ഭൂലോകത്തെ എല്ലാ നടന്മാരുടെ പേരിലുള്ള ആരാധനാസംഘങ്ങളുടെ ലേഖങ്ങൾ ചേർക്കേണ്ടതായി വരും. --കിരൺ ഗോപി 18:46, 10 ജൂലൈ 2010 (UTC)
ശ്രദ്ധേയത സൂചിപ്പിക്കാനാണ് കമ്മ്യൂണിറ്റിയിലെ അംഗബലത്തെക്കുറിച്ച് പറഞ്ഞത്. കേരളത്തിലുടനീളം പ്രവർത്തകരുള്ള ഒരു സംഘടനയെക്കുറിച്ചുള്ള ലേഖനം, അത് ഒരു നടനുമായി ബന്ധമുണ്ടെന്നതിനാൽ ഒഴിവാക്കണോ?? ആ സംഘടന എന്ന് ആരംഭിച്ചു, എന്ന് അംഗീകാരം ലഭിച്ചു, പുതിയ് പേര് എന്താണ്, ആസ്ഥാനങ്ങൾ തുടങ്ങിയവയല്ലാതെ, പ്രസ്തുത നടനെ പുകഴ്ത്തുന്ന ഒരു ലേഖനമല്ലല്ലോ അത്??--Habeeb | ഹബീബ് 19:00, 10 ജൂലൈ 2010 (UTC)
അവലംബങ്ങൾ ഉണ്ടെങ്കിൽ വേറെ ഒരു ലേഖനമായി നിർത്തുന്നതിന്റെ അനുകൂലിക്കുന്നു. ഇല്ലെങ്കിൽ മോഹൻലാൽ ലേഖനത്തിൽ ലയിപ്പിക്കുന്നതിനോടും. നീക്കം ചെയ്യുന്നതിനെ എതിർക്കുന്നു. പിന്നെ, ഈ ഒരു ലേഖനം വന്നെന്നു കരുതി, ലോകത്തുള്ള നടന്മാരുടെ ഫാൻ അസോസിയേഷൻ ലേഖനം വരണമെന്ന് യാതൊരു നിബന്ധനയുമില്ല. ശ്രദ്ധേയത ആണ് പ്രധാനം എന്നതിനെ അനുകൂലിക്കുന്നു. --Rameshng:::Buzz me :) 19:22, 10 ജൂലൈ 2010 (UTC)
അവലംബമില്ലെങ്കിൽ ലയിപ്പിക്കേണ്ട ആവശ്യം പോലും എന്താണ്? ഫാൻസ് അസോസിയേഷൻ ഔദ്യോഗികമാണ് എന്നുള്ളത് ഒരു വലിയ അവകാശവാദമാണ്. അതിനെ അവലംബമില്ലാതെ പൊറുപ്പിക്കരുത് (ബൈദവേ ഇപ്പോൾ ഈ സാധനം മോഹൻലാൽ ലേഖനത്തിൽ അതേപടി ഉണ്ടല്ലോ) -- റസിമാൻ ടി വി 19:49, 10 ജൂലൈ 2010 (UTC)
റസിമാൻ, ചൂണ്ടികാണിച്ചതിനു നന്ദി. ഇത് നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. അല്ലെങ്കിൽ ഒരു റീഡയറക്ട് ആകാം മോഹൻലാൽ# ആരാധകസംഘം എന്ന തലക്കെട്ടിലേക്ക്. --Rameshng:::Buzz me :) 20:05, 10 ജൂലൈ 2010 (UTC)
മോഹൻലാൽ#ആരാധകസംഘം എന്ന ഉപവിഭാഗത്തിലേക്ക് റീഡയറക്റ്റ് ചെയ്യാമെന്ന നിർദ്ദേശത്തോട് അനുകൂലിക്കുന്നു. മോഹൻലാൽ ആരാധകസംഘം എന്ന ലേഖനത്തിന് ആവശ്യമായ അവലംബങ്ങളും, വിപുലമായ ഉള്ളടക്കവും ലഭിക്കുന്ന മുറയ്ക്ക് പ്രധാന ലേഖനം സൃഷ്ടിക്കാവുന്നതാണല്ലോ.. --Habeeb | ഹബീബ് 20:28, 10 ജൂലൈ 2010 (UTC)

അനിഴം (നക്ഷത്രം)[തിരുത്തുക]

ഒറ്റവരിയായി ദീർഘകാലം കിടക്കുന്നു --Vssun 16:03, 27 ജനുവരി 2010 (UTC)

നക്ഷത്രങ്ങളെക്കുറിച്ചുള്ള ഇമ്മാ‍തിരി ലേഖനങ്ങൾ മിക്കതും ഒറ്റവരിയാണ്. ഇത് അത്യാവശ്യമായ ഒരു ലേഖനം തന്നെ. ജ്യോതിശാസ്ത്രം കവാടപ്രവർത്തകർക്ക് ഇതിൽ സംഭാവന നൽകാൻ സാധിക്കുമെന്നും ഈ ലേഖനങ്ങൾ എല്ലാം കരകയറ്റാം എന്നും കരുതുന്നു. --Rameshng:::Buzz me :) 05:31, 1 ഫെബ്രുവരി 2010 (UTC)
ജ്യോതിഷത്തിലെ നക്ഷത്രത്തെക്കുറിച്ചാണ്‌ ലേഖനം. ജ്യോതിശാസ്ത്രപദ്ധതിക്ക് എത്രത്തോളം സഹായിക്കാനാകും എന്നറിയില്ല -- റസിമാൻ ടി വി 07:03, 1 ഫെബ്രുവരി 2010 (UTC)
ഒരഭിപ്രായം. ജ്യോതിഷത്തിലെ നക്ഷത്രങ്ങളെക്കുറിച്ചുള്ള 27 ലേഖനങ്ങളും ഇപ്പടിയാണെങ്കിൽ അവയെ എല്ലാം ചേർത്ത് ഒര്‌ നല്ല ലേഖനമാക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 05:37, 7 ഫെബ്രുവരി 2010 (UTC)
ജ്യോതിഷത്തിലെ പല നക്ഷത്രങ്ങളും(രോഹിണി, മകയിരം, തിരുവാതിര..) യഥാ‍ർത്ഥത്തിൽ ഉള്ളവ തന്നെയല്ലേ? അവയ്ക്ക് അതതു നക്ഷത്രങ്ങളെക്കുറിച്ചുള്ള ലേഖനത്തിനൊടുവിൽ ‍‘x ജ്യോതിഷത്തിൽ’എന്നൊരു ഭാഗം ചേർത്താൽപ്പോരേ? അനിഴം വൃശ്ചികരാശിയിലെ ഒരു നക്ഷത്രമാണ്.en:Delta Scorpiiഎന്ന് ജ്യോതിശാസ്ത്രത്തിൽ പേരിട്ട നക്ഷത്രമാണെന്നാണ് അറിവ്. ഈ ലേഖനങ്ങൾ ഇങ്ങനെ ആയാൽപ്പോരേ?:
'വൃശ്ചികം നക്ഷത്രരാശിയിലെ ഒരു നക്ഷത്രമാണ് അനിഴം അഥവാ അനുരാധ. ജ്യോതിശാസ്ത്രനാമകരണപ്രകാരം ഡെൽറ്റ സ്കോർപീ എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്....==ജ്യോതിഷവീക്ഷണത്തിൽ == ഭാരതീയജ്യോതിഷപ്രകാരം അനിഴം ഭാഗ്യദേവതയാണ്. നക്ഷത്രങ്ങളിൽ 17-ആമത്തേതാണ് ഇത്...'തച്ചന്റെ മകൻ 07:55, 7 ഫെബ്രുവരി 2010 (UTC)

ജ്യോതിഷത്തിലെ നക്ഷത്രം എന്നത് പ്രസ്തുത നക്ഷത്രത്തെ ആധാരമാക്കി കണക്കാക്കുന്ന ഒരു കാലയളവ് മാത്രമായതിനാൽ അതിന്‌ ആ നക്ഷത്രത്തിന്റെ താളിൽ സ്ഥാനം കൊടുക്കുന്നതിനു പകരം ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ എന്ന ഒറ്റത്താളിലേക്ക് ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --Vssun 15:11, 7 ഫെബ്രുവരി 2010 (UTC)

ജ്യോതിഷത്തിലെ നക്ഷത്രങ്ങൾക്ക് പൊതിവായി നാൾ എന്ന് ഉപയോഗിക്കുന്നതാണ് നല്ലതെന്നുതോന്നുന്നു. ഇംഗ്ലീഷിൽ ഇവയെക്കുറിച്ചുള്ള ലേഖനങ്ങളിൽ കാലം, അധിദേവത, ഫലം തുടങ്ങിയ കാര്യങ്ങളുണ്ടല്ലോ. അവ വിവർത്തിക്കാവുന്നതല്ലേ. ഒറ്റയ്ക്കുനിൽക്കാവുന്ന വിഷയങ്ങളെ വികസിപ്പിക്കാനാണ്, മായ്ക്കാനോ ലയിപ്പിക്കാനോ അല്ല ശ്രമിക്കേണ്ടത്.തച്ചന്റെ മകൻ 15:32, 7 ഫെബ്രുവരി 2010 (UTC)
നക്ഷത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഒരു തീരുമാനം ആകും വരെ ഈ ലേഖനം നിലനിർത്താമെന്ന് തോന്നുന്നു. ജ്യോതിശാസ്ത്രം പദ്ധതിയിലെ ആരെങ്കിലും മുൻ‌കൈ എടുത്ത് ഇക്കാര്യം ചെയ്യാമെങ്കിൽ നന്നായിരുന്നു. --Rameshng:::Buzz me :) 17:45, 21 ഏപ്രിൽ 2010 (UTC)

ചില കാര്യങ്ങൾ ചേർത്തിട്ടുണ്ട്. ശരിയായോ എന്ന് ഒന്നു നോക്കുക --Jusinjacob 08:39, 17 ജൂലൈ 2010 (UTC)

മങ്കട ടി. അബ്ദുൽ അസീസ്[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 14:07, 6 ജൂലൈ 2010 (UTC)

ഈ താളിൽ കുറച്ചു വിവരങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം തന്നെയാണോ അദ്ദേഹം? --സിദ്ധാർത്ഥൻ 15:06, 6 ജൂലൈ 2010 (UTC)

സിദ്ധാർഥൻ നൽകിയ ഹിന്ദുവിലെ ലിങ്കിൽ പറയുന്ന ആളും ഇപ്പറഞ്ഞ ആളും ഒന്നു തന്നെ. കുറച്ചു വിവരങ്ങൾ ചേർത്തു. നിലനിർത്താവുന്നതാണ്‌.--വിചാരം 17:35, 6 ജൂലൈ 2010 (UTC)

ആരെങ്കിലും ഒന്ന് വെരിഫൈ ചെയ്തെങ്കിൽ നല്ലതായിരുന്നു. ഇതിൽ ഒരു തീരുമാനമാക്കാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 18:11, 10 ജൂലൈ 2010 (UTC)

പഴയ പാഠപുസ്തകം-തരം 1[തിരുത്തുക]

വ്യക്തതയില്ലാത്ത ഒറ്റവരി ലേഖനം.--Habeeb | ഹബീബ് 14:05, 11 ജൂലൈ 2010 (UTC)

അല്പ്പം സമയം കൊടുക്കൂ. --Rameshng:::Buzz me :) 16:13, 11 ജൂലൈ 2010 (UTC)
ഏഴ് ദിവസത്തെ സമയം കൊടുത്തിട്ട് ഇതിൽ പ്രത്യേകിച്ച് വിവരങ്ങളോ, വ്യക്തയില്ലെങ്കിലൊ നീക്കം ചെയ്യാമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 07:36, 12 ജൂലൈ 2010 (UTC)

ചിറ്റാട്ടുകര (വിവക്ഷകൾ)[തിരുത്തുക]

അനാവശ്യമായ വിവക്ഷത്താൾ Vssun (സുനിൽ) 06:02, 17 ജൂലൈ 2010 (UTC)

കേരളത്തിലെ മഖ്ബറ[തിരുത്തുക]

വിജ്ഞാനകോശപരമായ ഉള്ളടക്കമല്ല. --ജുനൈദ് | Junaid (സം‌വാദം) 08:37, 20 ജൂലൈ 2010 (UTC)

സുന്നി-അസുന്നി തല്ലിനുള്ള മുന്നോടിയാണ്‌. പെട്ടെന്ന് ഒഴിവാക്കുക --റസിമാൻ ടി വി 08:54, 20 ജൂലൈ 2010 (UTC)

കൗരവർ (വിവക്ഷകൾ)[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം. അനാവശ്യമായ വിവക്ഷത്താൾ Vssun (സുനിൽ) 10:15, 25 ജൂലൈ 2010 (UTC)

രണ്ട് അർഥമുള്ള വാക്കുകൾക്ക് വിവക്ഷതാൾ വേണ്ട എന്നാണോ?--Rameshng:::Buzz me :) 10:33, 25 ജൂലൈ 2010 (UTC)
രണ്ട് വിവക്ഷകൾ മാത്രമുള്ള വാക്കുകൾക്ക് മാത്രമായി ഒരു വിവക്ഷതാൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 12:05, 25 ജൂലൈ 2010 (UTC)
എങ്കിൽ അതൊരു നയമാക്കുകയോ, ശൈലിയാക്കുകയോ ചെയ്യണം. ഈ താളിലെ തുടക്കത്തിലുള്ള മിക്ക താളുകളുടെയും അവസ്ഥ ഇതു തന്നെ. രണ്ടു പേജല്ലാത്ത വിവക്ഷതാളുകൾക്ക് സ്വതവേ ഉള്ള പേര്‌ ഏറ്റവും പ്രാധാന്യമുള്ള പേജിലേക്ക് കൊടൂത്തിട്ട് മറ്റ് പേജിലേക്ക് അതിൽ നിന്ന് ഒരു ലിങ്ക് കൊടുക്കുന്നത് എന്ന രീതിയിലാക്കണം. --Rameshng:::Buzz me :) 12:13, 25 ജൂലൈ 2010 (UTC)

ഇതും കാണുക--Vssun (സുനിൽ) 15:58, 25 ജൂലൈ 2010 (UTC)

നീക്കം ചെയ്യാവുന്നതാണെന്ന് --RameshngTalk to me 04:17, 7 ഓഗസ്റ്റ് 2010 (UTC)

ഫെർമ[തിരുത്തുക]

വിവരങ്ങൾ ഇല്ല --കിരൺ ഗോപി 19:16, 29 ജൂലൈ 2010 (UTC)

ലേഖനം സൃഷ്ടിച്ച് രണ്ട് മണിക്കൂറിനകം അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിൽ എന്തടിസ്ഥാനമാണുള്ളത്? ഇത് ഒരു പുതിയ ഉപയോക്താവാണ് സൃഷ്ടിച്ചത്. പുള്ളിക്കാരൻ ഈ നോട്ടീസ് കണ്ട ഉടനെ ഓടും ഉറപ്പാണ്. --Rameshng:::Buzz me :) 06:36, 30 ജൂലൈ 2010 (UTC)

മേൽനോട്ടം[തിരുത്തുക]

ഒന്നും വ്യക്തമല്ലാത്ത ഒറ്റവരി. ഇതെല്ലാം കൂടി ജെഹോവയുടെ സാക്ഷികൾ എന്ന ഒറ്റ താളിലാവാം --Arayilpdas 02:40, 31 ജൂലൈ 2010 (UTC)

ദൈവശാസ്ത്രാഭിമുഖ്യം[തിരുത്തുക]

നിഘണ്ടു നിലവാരം മാത്രം Vssun (സുനിൽ) 02:46, 31 ജൂലൈ 2010 (UTC)

Nayattupara[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല Vssun (സുനിൽ) 17:21, 4 ഓഗസ്റ്റ് 2010 (UTC)

ഒരാഴ്ചയിലധികമായി അധികവിവരങ്ങൾ ഇല്ലാതെ കിടക്കുന്നു. ലേഖനരക്ഷാസംഘത്തിന്‌ ഇക്കാര്യത്തിൽ പ്രാദേശികസഹായം ആവശ്യമാണ്‌--RameshngTalk to me 04:05, 7 ഓഗസ്റ്റ് 2010 (UTC)

കളിപ്പാട്ടം (വിവക്ഷകൾ)[തിരുത്തുക]

രണ്ട് വിവക്ഷ മാത്രം Vssun (സുനിൽ) 16:22, 6 ഓഗസ്റ്റ് 2010 (UTC)

ഇതും നീക്കം ചെയ്യാവുന്നതാണ്‌--RameshngTalk to me 04:04, 7 ഓഗസ്റ്റ് 2010 (UTC)

അദ്വൈതം (വിവക്ഷകൾ)[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം Vssun (സുനിൽ) 03:25, 7 ഓഗസ്റ്റ് 2010 (UTC)

നീക്കം ചെയ്യാവുന്നതാണ്‌. ആവശ്യമില്ല--RameshngTalk to me 04:03, 7 ഓഗസ്റ്റ് 2010 (UTC)

ബോണ്ട (വിവക്ഷകൾ)[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം --കിരൺ ഗോപി 16:41, 8 ഓഗസ്റ്റ് 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നുനീക്കം ചെയ്യാവുന്നതാണ്‌ --RameshngTalk to me 11:36, 9 ഓഗസ്റ്റ് 2010 (UTC)

ചിൻ‌വാദ് പാലം (വിവക്ഷകൾ)[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം. കിരൺ ഗോപി 07:21, 9 ഓഗസ്റ്റ് 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു നീക്കം ചെയ്യാവുന്നതാണ്‌ --RameshngTalk to me 11:40, 9 ഓഗസ്റ്റ് 2010 (UTC)

Valoor[തിരുത്തുക]

ഒരു ip നടത്തിയ പരീക്ഷണം.പ്രാധമികവിവരങ്ങൾ പോലുമില്ലAneeshgs |അനീഷ് (ചർച്ച) 02:51, 15 ഓഗസ്റ്റ് 2010 (UTC)

മാമ്പഴം (കവിത)[തിരുത്തുക]

വിക്കിപീഡിയയ്ക്ക് ചേരാത്ത ഉള്ളടക്കം തച്ചന്റെ മകൻ 04:18, 16 ഓഗസ്റ്റ് 2010 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തു. ഫലകങ്ങൾ മാറ്റാമോ?--തച്ചന്റെ മകൻ 05:23, 16 ഓഗസ്റ്റ് 2010 (UTC)

ഇസ്‌ലാഹ്[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 15:59, 20 ഓഗസ്റ്റ് 2010 (UTC)

നീക്കം ചെയ്യാം --കിരൺ ഗോപി 15:03, 23 ഓഗസ്റ്റ് 2010 (UTC)

ജാതകം (വിവക്ഷകൾ)[തിരുത്തുക]

അനാവശ്യമായ വിവക്ഷത്താൾ --കിരൺ ഗോപി 12:34, 27 ഓഗസ്റ്റ് 2010 (UTC)

നീക്കം ചെയ്യാം --റസിമാൻ ടി വി 17:23, 27 ഓഗസ്റ്റ് 2010 (UTC)

രണ്ടിലധികം വിവക്ഷകളുണ്ടല്ലോ. ഇതിനു പുറമേ‌ ഒരു സിനിമയുമുണ്ട്. --Vssun (സുനിൽ) 02:45, 28 ഓഗസ്റ്റ് 2010 (UTC)

അജയ കുമാർ[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 13:20, 23 ഓഗസ്റ്റ് 2010 (UTC)

2 പുസ്തകങ്ങളുടെ സൂചന പുഴ.കോം നൽ‌കുന്നു. പ്രശംസയ്ക്കോ മാർ‌ക്കറ്റിങ്ങിനോ ആണു വെള്ളം എന്ന പുസ്തകം എന്നു തോന്നുന്നില്ല.മറ്റേതെങ്കിലും മേഖലയിലെ പ്രശസ്തിയോ അറിവോ കിട്ടുകയാണെങ്കിലു ചേർ‌ക്കാം. ‌````— ഈ തിരുത്തൽ നടത്തിയത് Chithram (സംവാദംസംഭാവനകൾ)
പുഴ.കോം, ഡി.സി. ബുക്സിന്റെ വെബ്സൈറ്റാണ്. ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളൂം അതിൽ കാണും. പുസ്തകത്തിന്റെ ശ്രദ്ധേയതയെ സൂചിപ്പിക്കുന്ന മറ്റു വാർത്തകൾ വേണം. --Vssun (സുനിൽ) 08:34, 29 ഓഗസ്റ്റ് 2010 (UTC)

സംവാദം താളിൽ വന്നിട്ടുള്ള അഭിപ്രായങ്ങൾ താഴെച്ചേർക്കുന്നു. --Vssun (സുനിൽ) 02:26, 1 സെപ്റ്റംബർ 2010 (UTC)


ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധേയത നൽകുന്നതായൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.--അഭി 09:13, 23 ഓഗസ്റ്റ് 2010 (UTC)

മുട്ടത്തുവർക്കി പുരസ്കാരം താളിൽ ഇദ്ദേഹത്തിന്റെ പേര് കാണാനുമില്ലല്ലോ.--Vssun (സുനിൽ) 13:20, 23 ഓഗസ്റ്റ് 2010 (UTC)

93-ലെ മുട്ടത്തുവർക്കി പുരസ്കാരം ബഷീറിനാണ്. തെറ്റായ പരാമർശം നീക്കുന്നു. --Vssun (സുനിൽ) 12:40, 31 ഓഗസ്റ്റ് 2010 (UTC)

സി.ബി. കുമാർ എൻഡോവ്മെന്റ് പട്ടിക. ഇതിലെവിടെ അജയകുമാർ? ഇവ്വിധം തെറ്റായതോ ഒരു പ്രസക്തിയുമില്ലാത്തതോ ആയ വിവരങ്ങളേ ലേഖനത്തിലുള്ളൂ. ഇതെന്തിനാ വെച്ചുകെട്ടിക്കിടക്കുന്നേ, ഒരാഴ്ച്ച കഴിഞ്ഞില്ലേ?--തച്ചന്റെ മകൻ 15:48, 31 ഓഗസ്റ്റ് 2010 (UTC)

നീക്കം ചെയ്യാനുള്ള താളിൽ ഈ അഭിപ്രായം പ്രകടിപ്പിച്ചെങ്കിൽ എത്രയോ നേരത്തേ നീക്കിയേനേ.--Vssun (സുനിൽ) 02:25, 1 സെപ്റ്റംബർ 2010 (UTC)


ടി.പി. വേണുഗോപാലൻ[തിരുത്തുക]

Venugopal.tp എന്ന ഉപയോക്താവ് തന്നെക്കുറിച്ചു തന്നെ സൃഷ്ടിച്ച ലേഖനം. ആത്മകഥ കാണുക --Anoopan| അനൂപൻ 06:10, 29 ജൂലൈ 2010 (UTC)

ശ്രദ്ധേയൻ തന്നെയാണ്‌. ശ്രദ്ധേയമായ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ടല്ലോ. ആത്മകഥയെ വിക്കിപീഡിയ എതിർക്കുന്നെങ്കിലും മായ്ക്കണമെന്ന് പറയുന്നില്ല. അതിൽ കാര്യവുമില്ല--തച്ചന്റെ മകൻ 17:04, 30 ജൂലൈ 2010 (UTC)
ശ്രദ്ധേയത ഒരു നയം തന്നെയാണെങ്കിൽ ആത്മകഥയും ഒരു നയം തന്നെയാണ്‌. എന്തുകൊണ്ട് അത് പരിഗണിക്കുന്നില്ല. സ്വന്തം കാര്യങ്ങൾ എഴുതിച്ചേർക്കാൻ എപോഴും ഉപയോക്തൃതാൾ ഉണ്ടല്ലോ. --RameshngTalk to me 04:13, 7 ഓഗസ്റ്റ് 2010 (UTC)
നയം ശരിച്ച് വായിച്ചു നോക്കൂ. അതിലെവിടെയാണ് ആത്മകഥ മായ്ക്കണം എന്ന്? “നിക്ഷപക്ഷവും സാധുവായ വിവരങ്ങളടങ്ങിയതുമായ ഒരു ആത്മകഥ എഴുതാൻ അസാധ്യമാണെന്നില്ലാത്തതിനാൽ, ഇവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നില്ല.“ എന്നാണുള്ളത്. ആ താളിലുള്ള കാര്യങ്ങൾ പുഴ, ഡി.സി. താളുകളിലുള്ളവയാണ്. വസ്തുനിഷ്ഠവുമാണ്. ഇനി നിർബന്ധമാണെങ്കിൽ അതിലെ വിവരങ്ങൾ പകർത്തുകയും താൾ മായ്ക്കുകയും ആ സ്ഥാനത്തുതന്നെ പേസ്റ്റുകയും ചെയ്യുക :)--തച്ചന്റെ മകൻ 11:54, 12 ഓഗസ്റ്റ് 2010 (UTC)
മായ്ക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കുന്നു. സാമാന്യം പ്രശസ്തിയുള്ള പുരസ്കാരങ്ങൾക്ക് അർഹനാണെന്ന് ലേഖനത്തിലുണ്ടല്ലോ. --Vssun (സുനിൽ) 08:25, 14 ഓഗസ്റ്റ് 2010 (UTC)
നിലനിർത്താം അവലംബങ്ങൾ വഴിയെ ചേർക്കാം (ഒരെണ്ണം ചേർത്തു) --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:53, 6 സെപ്റ്റംബർ 2010 (UTC)

ഒഡീസ്സി (വിവക്ഷകൾ)[തിരുത്തുക]

അനാവശ്യമായ വിവക്ഷത്താൾ Vssun (സുനിൽ) 02:09, 26 ഓഗസ്റ്റ് 2010 (UTC)

ഇത് നീക്കം ചെയ്യേണ്ട എന്നെന്റെ അഭിപ്രായം. ഒഡീസ്സി എന്ന് മാത്രമുള്ള താൾ ഇങ്ങോട്ട് തിരിച്ചുവിടാം. ഒരാൾ ഒഡീസി എന്ന് തിരയുമ്പോൾ നൃത്തമാണോ, ഇതിഹാസമാണോ തിരയുന്നതെന്ന് പറയാൻ കഴിയില്ലല്ലോ. രണ്ടും ഒരേപോലെ പ്രാധാന്യമുള്ളതല്ലേ--പ്രവീൺ:സം‌വാദം 02:19, 26 ഓഗസ്റ്റ് 2010 (UTC)
രണ്ട് വിവക്ഷകൾ മാത്രമല്ലേ ഒള്ളു നീക്കം ചെയ്യാം. ഒഡീസി എന്ന് തിരയുമ്പോൾ നൃത്തമാണോ, ഇതിഹാസമാണോ എന്നറിയിക്കാൻ {{Otheruses4}} അല്ലെങ്കിൽ {{For}} ഉപയോഗിക്കാം. ഒഡീസി എന്ന തിരിച്ചുവിടൽ ഇതിഹാസത്തിലോട്ട് വിടുന്നതായിരിക്കും കൂടുതൽ ഉചിതം. --കിരൺ ഗോപി 07:27, 27 ഓഗസ്റ്റ് 2010 (UTC)

ഇവരണ്ടിൽ പ്രാധാന്യമുള്ളത് ഒഡീസി (ഇതിഹാസം) ആണെന്ന് നമ്മൾ തന്നെ നിശ്ചയിച്ച് കൊടുക്കേണ്ട എന്നെന്റെ അഭിപ്രായം. രണ്ടിനും അതിന്റേതായ പ്രാധാന്യമില്ലേ?--പ്രവീൺ:സം‌വാദം 08:41, 27 ഓഗസ്റ്റ് 2010 (UTC)

രണ്ടിനും പ്രാധാന്യമുണ്ട്. കൂടുതൽ familiar ആയ താളിന്‌ ഒഡീസി കൊടുക്കാം. --കിരൺ ഗോപി 09:07, 27 ഓഗസ്റ്റ് 2010 (UTC)

പ്രവീണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Vssun (സുനിൽ) 09:22, 29 ഓഗസ്റ്റ് 2010 (UTC)

കേരളത്തിലെ പക്ഷികൾ (വിവക്ഷകൾ)[തിരുത്തുക]

അനാവിശ്യ വിവക്ഷാതാൾ. കിരൺ ഗോപി 06:28, 28 ഓഗസ്റ്റ് 2010 (UTC)

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

അനാവശ്യമായ താൾ (സംവാദം കാണുക) Vssun (സുനിൽ) 06:47, 31 ഓഗസ്റ്റ് 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു നീക്കം ചെയ്യാം. --കിരൺ ഗോപി 05:14, 5 സെപ്റ്റംബർ 2010 (UTC)

പാവക്കുട്ടി[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 13:22, 23 ഓഗസ്റ്റ് 2010 (UTC)
നീക്കുന്നതിനു മുമ്പ് ഒരു മാസം സമയം.... ````— ഈ തിരുത്തൽ നടത്തിയത് Chithram (സംവാദംസംഭാവനകൾ)

കാരണം കൂടി വ്യക്തമാക്കുക. സാധാരണ ഒരാഴ്ച സമയമാണ് നീക്കം ചെയ്യുന്നതിന് മുൻപ് അനുവദിക്കാറുള്ളത്. --Vssun (സുനിൽ) 02:35, 1 സെപ്റ്റംബർ 2010 (UTC)

ജുമുഅ (വിവക്ഷകൾ)[തിരുത്തുക]

അനാവശ്യമായ വിവക്ഷത്താൾ --കിരൺ ഗോപി 20:31, 27 ഓഗസ്റ്റ് 2010 (UTC)

ഒഡീസ്സിയുടെ അതേ പ്രശ്നം തന്നെ ഇക്കാര്യത്തിലുമുണ്ട്. ജുമുഅ എന്ന ഖുർ-ആൻ അദ്ധ്യായത്തിൽ നിന്നാണോ, നമസ്കാരത്തിന് ആ പേര് വന്നത്? --Vssun (സുനിൽ) 04:54, 5 സെപ്റ്റംബർ 2010 (UTC)
ജുമുഅ എന്നത് ദിവസത്തിന്റെ പേരാണ്‌ (വെള്ളിയാഴ്ച). ആ ദിവസത്തേയും നമസ്കാരത്തേയും പറ്റിയുള്ള ഭാഗമുള്ളതിനാലാണ്‌ ഖുർആനിലെ അദ്ധ്യായത്തിന്‌ ആ പേര്‌ ലഭിച്ചത്. --ജുനൈദ് | Junaid (സം‌വാദം) 06:18, 7 സെപ്റ്റംബർ 2010 (UTC)

അപ്പോൾ ആ വിവരം കൂടി, ഈ വിവക്ഷാത്താളിലുൾപ്പെടുത്തി, അത് നിലനിർത്താമല്ലോ. --Vssun (സുനിൽ) 15:57, 7 സെപ്റ്റംബർ 2010 (UTC)


പുസ്തകപ്പൂമഴ[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 11:58, 4 സെപ്റ്റംബർ 2010 (UTC)

അനസൂയ (വിവക്ഷകൾ)[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം. കിരൺ ഗോപി 04:20, 9 സെപ്റ്റംബർ 2010 (UTC)

മൂന്ന് വിവക്ഷയായിട്ടുണ്ട്. --Vssun (സുനിൽ) 15:09, 14 സെപ്റ്റംബർ 2010 (UTC)

ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ പോലും ഇല്ല. കിരൺ ഗോപി 10:45, 6 സെപ്റ്റംബർ 2010 (UTC)

യുഗാന്ത്യത്തിന്റെ മണിമുഴക്കം[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 14:59, 7 സെപ്റ്റംബർ 2010 (UTC)

ടാറ്റ ഇൻഡിക്ക[തിരുത്തുക]

ഒട്ടും വിവരങ്ങളീല്ല് Vssun (സുനിൽ) 14:59, 13 സെപ്റ്റംബർ 2010 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. നിലനിർത്താം എന്നു തോനുന്നു. --കിരൺ ഗോപി 11:29, 14 സെപ്റ്റംബർ 2010 (UTC)

ഉർവശി (വിവക്ഷകൾ)[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 05:55, 28 ഓഗസ്റ്റ് 2010 (UTC)

ഉർവശി, ഉർവ്വശി എന്നീ താളുകൾ, പുരാണകഥാപാത്രത്തിന്റെ താളിലേക്ക് തിരിച്ചുവിട്ടാൽ മതിയാക്കും എന്നു വിചാരിക്കുന്നു.--Vssun (സുനിൽ) 04:14, 11 സെപ്റ്റംബർ 2010 (UTC)
ഉർവശി അവാർഡിനെക്കുറിച്ചുകൂടി വിവക്ഷത്താളിൽച്ചേർത്തിട്ടുണ്ട്. ഒഴിവാക്കേണ്ടതില്ല എന്നു വിചാരിക്കുന്നു.--Vssun (സുനിൽ) 02:51, 16 സെപ്റ്റംബർ 2010 (UTC)

അകാലം[തിരുത്തുക]

ഇതിലെ കാലത്തെപ്പറ്റിയുള്ള വിശ്വാസങ്ങൾ ഒറ്റ ലേഖനമാക്കേണ്ടതില്ല എന്നുകരുതുന്നു (വിജ്ഞാനകോശപ്രാധാന്യം കാണുന്നില്ല). വിവിധ ലേഖനങ്ങളിൽ ചേർക്കാവുന്നതാണ്. Vssun (സുനിൽ) 14:21, 5 സെപ്റ്റംബർ 2010 (UTC)

കൂര്മമത്ത് (കോര്മ്മത്ത്)[തിരുത്തുക]

വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല[തിരുത്തുക]

 • അനുസ്മരണം. താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ശ്രദ്ധേയരായവരെക്കുറിച്ചുള്ള താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.
 • വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.

ഇതനുസരിച്ച് ഈ ലേഖനം നീക്കേണ്ടതാണ്‌..--മഹാരാജാവ് 19:33, 22 സെപ്റ്റംബർ 2010 (UTC)

ഭാഗവതം (വിവക്ഷകൾ)[തിരുത്തുക]

അനാവിശ്യ വിവക്ഷാതാൾ. രണ്ട് വിവക്ഷകൾ മാത്രം. കിരൺ ഗോപി 15:02, 14 സെപ്റ്റംബർ 2010 (UTC)

നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു മുൻപ്, ലേഖനങ്ങളിലെ കണ്ണികളിൽ ആവശ്യമായ മാറ്റം വരുത്തുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 14:42, 26 സെപ്റ്റംബർ 2010 (UTC)
കണ്ണികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. --കിരൺ ഗോപി 18:24, 27 സെപ്റ്റംബർ 2010 (UTC)

അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി[തിരുത്തുക]

ശ്രദ്ധേയമല്ല. നിഷ്പക്ഷമല്ല. തച്ചന്റെ മകൻ 19:00, 29 ജൂലൈ 2010 (UTC)

ഐ.ടി@സ്കൂളിന്റെ സ്കൂൾ വിക്കിയുടെ ഭാഗമായി ഇങ്ങിനെ ചില സ്കൂളുകളുടെ ലേഖനങ്ങൾ , അവിടുത്തെ പകർപ്പായോ, അവിടെ നിന്ന് വരുന്ന ഉപയോക്താക്കളോ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ ആവശ്യത്തിനു വിവരങ്ങളുള്ള ലേഖനങ്ങൾ നീക്കം ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു.--Rameshng:::Buzz me :) 06:33, 30 ജൂലൈ 2010 (UTC)
ശ്രദ്ധേയതയാണ്‌ മാനദണ്ഡം. വിഷയം ഈ ലേഖനവും --തച്ചന്റെ മകൻ 06:40, 30 ജൂലൈ 2010 (UTC)
ഇത് ആ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാലയമാണെങ്കിൽ അത് ശ്രദ്ധേയത ഉള്ളത് തന്നെ. പിന്നെ നിഷ്പക്ഷമല്ല എന്നതിന്റെ കാരണമെന്താണ്‌?--Rameshng:::Buzz me :) 06:59, 30 ജൂലൈ 2010 (UTC)
വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അതാണോ രമേഷ്?! നിഷ്പക്ഷത: ഇവിടെ --തച്ചന്റെ മകൻ 08:06, 30 ജൂലൈ 2010 (UTC)
നിഷ്പക്ഷത തിരുത്തിയെഴുതി നീക്കാമെന്ന് കരുതുന്നു. ശ്രദ്ധേയത കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടിയിരിക്കുന്നു. ഇത് കൊല്ലം ജില്ലയിൽ ശ്രദ്ധേയമായ ഒരു വിദ്യാലയമാണെന്ന് കരുതുന്നു. --Rameshng:::Buzz me :) 08:09, 30 ജൂലൈ 2010 (UTC)
ഈ വിദ്യാലയത്തെ പറ്റി കേട്ടിട്ടുണ്ട്, ഒരു പക്ഷേ ഞാൻ അമൃതയിൽ(സഹോദര സ്ഥാപത്തിൽ) പഠിച്ചതിനാലാവം, കൂടുതലായുള്ള അറിവുകൾ ഇല്ല. കിരൺ ഗോപി 08:23, 30 ജൂലൈ 2010 (UTC)

ഈ സ്​കൂൾ 1989 ലാണ് അമൃതാമന്ദമയി മഠം വിലയ്​ക്കു വാങ്ങുന്നത്.കേരളത്തിലെ ശരാശരി പൊതു വിദ്യാലയങ്ങളിലൊന്ന്.സ്കൂൾ വിക്കി ലേഖനങ്ങൾ സ്വന്തം സ്​കൂളിനെ ഷോകേസ് ചെയ്ത് എഴുതുന്നവയാണ്.അങ്ങനെയെഴുതാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് തോന്നുന്നു.--Fotokannan 12:20, 30 ജൂലൈ 2010 (UTC)

തച്ചന്റെ മകന്റെ രണ്ട് നിരീക്ഷണങ്ങളോടും യോജിക്കുന്നു. --Vssun (സുനിൽ) 02:42, 5 ഓഗസ്റ്റ് 2010 (UTC)
തീരുമാനമാക്കേണ്ട സമയമായി. ഞാൻ ഇപ്പോഴും ഈ ലേഖനം നീക്കം ചെയ്യുന്നതിനോട് എതിർക്കുന്ന ഒരാളാണ്‌. സ്കൂൾ വിക്കി എന്ന സംഭവം തുടങ്ങിയതിനുശേഷം അതിൽ നിന്ന് വരുന്ന ഉപയോക്താക്കൾ ഇമ്മാതിരി അതിപക്വമായ തീരുമാനങ്ങൾ മൂലം വിക്കിയിൽ നിന്ന് ഓടുന്ന വഴി കാണില്ല. ഞാനും സ്വർഥമായ താൽ‌പ്പര്യത്തോടെ തന്നെ ലേഖനങ്ങൾ എഴുതി തുടങ്ങിയ ഒരു ഉപയോക്താവാണെന്ന് എന്നും ഓർക്കുന്നു. --RameshngTalk to me 04:10, 7 ഓഗസ്റ്റ് 2010 (UTC)

ആകാശ പാത[തിരുത്തുക]

നിഘണ്ടു നിലവാരം കിരൺ ഗോപി 10:48, 6 സെപ്റ്റംബർ 2010 (UTC)

വികസന സാദ്ധ്യത ഉള്ള ലേഖനമാണ്‌. സം‌വാദം കാണുക. --RameshngTalk to me 12:34, 6 സെപ്റ്റംബർ 2010 (UTC)

ഉഷ്ണരക്തം[തിരുത്തുക]

വിവരങ്ങളില്ല Vssun (സുനിൽ) 12:07, 25 സെപ്റ്റംബർ 2010 (UTC)

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല് Vssun (സുനിൽ) 04:11, 3 ഒക്ടോബർ 2010 (UTC)

വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കുന്നു. ക്രിക്കറ്റിലെ പ്രധാനപ്പെട്ട ലേഖനങ്ങളിലൊന്നാണ്. നീക്കം ചെയ്യരുതെന്ന് അഭിപ്രായപ്പെടുന്നു. --വിക്കിറൈറ്റർ : സംവാദം 09:38, 3 ഒക്ടോബർ 2010 (UTC)

നീക്കം ചെയ്യുക എന്നതല്ല. മറിച്ച് ഈ ലേഖനത്തിലേക്ക് ശ്രദ്ധക്ഷണിക്കുക എന്നതാണ് ഉദ്ദേശ്യം. --Vssun (സുനിൽ) 12:05, 3 ഒക്ടോബർ 2010 (UTC)

ഒരു ലേഖനത്തെ ഒരു വിധമാക്കി. കൂടുതൽ വിവരങ്ങൾ ചേർത്ത് നന്നാക്കാൻ ശ്രമിക്കുന്നു --വിക്കിറൈറ്റർ : സംവാദം 13:24, 5 ഒക്ടോബർ 2010 (UTC)

Gypsy[തിരുത്തുക]

വിവരങ്ങളില്ല Vssun (സുനിൽ) 08:36, 26 സെപ്റ്റംബർ 2010 (UTC)

കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 08:45, 26 സെപ്റ്റംബർ 2010 (UTC)

 • വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല
 • അനുസ്മരണം. താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ശ്രദ്ധേയരായവരെക്കുറിച്ചുള്ള താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.
 • വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.

ഇതനുസരിച്ച് ഈ ലേഖനം നീക്കേണ്ടതാണ്‌..

ദയവായി ഈ വിക്കിപീഡിയനെ ആരെങ്കിലും ഒന്ന്, നിരീക്ഷിക്കൂ--മഹാരാജാവ് 13:35, 26 സെപ്റ്റംബർ 2010 (UTC)


മസ്ജിദ് മദീന[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 14:56, 29 സെപ്റ്റംബർ 2010 (UTC)

ഒഴിവാക്കാം --റസിമാൻ ടി വി 11:17, 30 സെപ്റ്റംബർ 2010 (UTC)

വർഷം (വിവക്ഷകൾ)[തിരുത്തുക]

ആവിശ്യമില്ലാത്ത വിവക്ഷാതാൾ. വർഷം കൂടുതലായും ആണ്ട്, കൊല്ലം എന്നീ രീതികളിലാണ് ഉപയോഗിക്കുന്നത്. കിരൺ ഗോപി 03:47, 30 സെപ്റ്റംബർ 2010 (UTC)

മഴ എന്ന അർത്ഥത്തിലും വർഷം ഉപയോഗിക്കാറുണ്ട്. നിലനിർത്താം എന്നു തോന്നുന്നു --Anoopan| അനൂപൻ 04:21, 30 സെപ്റ്റംബർ 2010 (UTC)
{{Otheruses4}} കൊടുത്താൽ മതിയാകില്ലേ?--കിരൺ ഗോപി 05:01, 30 സെപ്റ്റംബർ 2010 (UTC)
Yes check.svg മലയാളത്തിന്റെ കവിതാ ഭാവനയാണ് വർഷമെന്ന മഴ, നിലനിർത്തൂ--മഹാരാജാവ് 09:37, 1 ഒക്ടോബർ 2010 (UTC)

ഈ രണ്ട് അർത്ഥങ്ങൾക്ക് മാത്രമായി ഒരു പ്രാത്യേക താളിന്റെ ആവിശ്യമുണ്ടോ? വർഷം എന്ന താളിന്റെ മുകളിൽ ഇപ്പോൾ വിവിക്ഷകളെഴുതിയിരിക്കുന്ന സ്ഥാനത്ത് മഴ എന്നുള്ളതിണ് മഴ എന്ന താൾ സന്ദർശിക്കുക എന്നു കൊടുക്കൂന്നതല്ലെ അനുയോജ്യം. --കിരൺ ഗോപി 02:14, 8 ഒക്ടോബർ 2010 (UTC)

ജിബി റോഡ് ദിൽഹി[തിരുത്തുക]

വിജ്ഞാനകോശനിലവാരമില്ല (SD->AFD) Vssun (സുനിൽ) 07:36, 2 ഒക്ടോബർ 2010 (UTC)

കുറച്ച് അധികം വിവരങ്ങൾ ഇപ്പോൾ നിലവിലുണ്ട്.....ഇത് നിലനിർത്താം..--♔ കളരിക്കൻ ♔ | സംവാദം 07:12, 8 ഒക്ടോബർ 2010 (UTC)

അമൃതജ്ഞാന തപസ്വിനി[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 14:48, 27 സെപ്റ്റംബർ 2010 (UTC)

 • ഇത് ശാന്തിഗിരി ആശ്രമവുമായി ബന്ധപ്പെട്ടതാണ്, ഇൻഡ്യൻ പ്രസിഡന്റാണ് പർണ്ണശാല ഉൽഘാടനം ചെയ്തത്...കരുണാകര ഗുരുവിന്റെ പ്രധമ ശിഷ്യയാണ് ഇത്....ശ്രദ്ധേയത ഉണ്ട് എന്ന് തോന്നുന്നു..
 1. [വാർത്ത]
 2. [ആശ്രമ സൈറ്റ്]
--♔ കളരിക്കൻ ♔ 20:54, 7 ഒക്ടോബർ 2010 (UTC)

ശാന്തിഗിരി ആശ്രമത്തിനും കരുണാകരഗുരുവിനും ശ്രദ്ധേയതയുണ്ടെങ്കിലും പ്രഥമശിഷ്യക്ക് ശ്രദ്ധേയതയില്ലെന്ന് കരുതുന്നു. ഇവിടെ തന്നിരിക്കുന്ന ഒന്നാമത്തെ കണ്ണിയിൽ തപസ്വിനിയെക്കുറിച്ച് പ്രസ്താവനയൊന്നും കാണുന്നില്ല. രണ്ടാമത്തെ കണ്ണി ആശ്രമത്തിന്റെ സൈറ്റാണ്. അത് ശ്രദ്ധേയത തെളിയിക്കാനുള്ള ഉറവിടമായി കണക്കാക്കാനാവില്ല. --Vssun (സുനിൽ) 05:47, 10 ഒക്ടോബർ 2010 (UTC)

മമ്മൂട്ടിമുസ്ല്യർ[തിരുത്തുക]

ശ്രദ്ധേയതയില്ല. യൂസർനെയിം നോക്കുമ്പോൾ ജീവചരിത്രത്തിന്റെ സ്വഭാവം. --സിദ്ധാർത്ഥൻ 05:36, 7 ഒക്ടോബർ 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു
 • വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല
 • അനുസ്മരണം. താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ശ്രദ്ധേയരായവരെക്കുറിച്ചുള്ള താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.
 • വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.

ഇതനുസരിച്ച് ഈ ലേഖനം നീക്കേണ്ടതാണ്‌..--♔ കളരിക്കൻ ♔ 11:21, 7 ഒക്ടോബർ 2010 (UTC)

ഇത് നീക്കം ചെയ്യാമെന്ന് തോന്നുന്നു. --RameshngTalk to me 10:24, 14 ഒക്ടോബർ 2010 (UTC)
കൂടുതൽ സമയം കാക്കണ്ട കാര്യമില്ല എന്നു തോന്നുന്നു...നീക്കം ചെയ്യാം..--♔ കളരിക്കൻ ♔ | സംവാദം 11:45, 15 ഒക്ടോബർ 2010 (UTC)

സഞ്ചാരിപ്രാവ്[തിരുത്തുക]

ലേഖനം സമഗ്രമായി മാറ്റി എഴുതണം,http://aashamon.blogspot.com/2010/09/blog-post.html ഈ സൈറ്റിൽ നിന്നും അതേ പടി പകർത്തിയവ ശരിയാക്കാനുണ്ട്. കിരൺ ഗോപി 07:44, 9 ഒക്ടോബർ 2010 (UTC)

 • അതിനേക്കുറിച്ചെനിക്കറിയില്ല. ഇതു കാണുക. ഇതാണു ഞാൻ ഉപയോഗിച്ചത്. Rojypala 08:41, 9 ഒക്ടോബർ 2010 (UTC)
മാറ്റിയെഴുതിയിട്ടുണ്ട്, നിലനിർത്താം --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:16, 9 ഒക്ടോബർ 2010 (UTC)

ഒ.വി.വിജയൻ അരീക്കോട്[തിരുത്തുക]

വ്യക്തമായ ഉള്ളടക്കമില്ലാത്ത ലേഖനം ശ്രീജിത്ത് കെ (സം‌വാദം) 17:58, 10 ഒക്ടോബർ 2010 (UTC)

 • ☒N വായിച്ചിട്ട് ഒന്നും ആങ്ങ്ട് മലസിലാകുന്നില്ലല്ലോ-- നീക്കാം എന്നു തോന്നുന്നു --♔ കളരിക്കൻ ♔ | സംവാദം 15:01, 13 ഒക്ടോബർ 2010 (UTC)
വ്യക്തതയില്ല. എം.സ്.പി. ക്യാമ്പിനെക്കുറിച്ചാണെങ്കിൽ ശ്രദ്ധേയത പ്രശ്നമുണ്ടെന്ന് തോന്നുന്നു. --RameshngTalk to me 10:09, 14 ഒക്ടോബർ 2010 (UTC)
ഉപയോക്താവ് കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്. സാധാരണ രീതിയിൽ ഏഴു ദിവസത്തെ സമയം നൽകാമെന്ന് തോന്നുന്നു. --RameshngTalk to me 10:12, 14 ഒക്ടോബർ 2010 (UTC)
ഇത് ഒ.വി. വിജയനെ കുറിച്ചാണെന്ന് നിങ്ങൾക്ക് ആർക്കും ഇതു വരെ മനസ്സിലായില്ലേ. ഇത് മായിക്കുക. തിരിച്ചു വിടലും ആവശ്യമില്ല. --ഷിജു അലക്സ് 10:31, 14 ഒക്ടോബർ 2010 (UTC)
ഒ.വി. വിജയനെ കുറിച്ചും എം.സ്.പി. ക്യാമ്പിനെക്കുറിച്ചും നിലവിൽ ലേഖനങ്ങളുണ്ട്. പെട്ടെന്നു നീക്കം ചെയ്യുക. Rojypala 10:41, 14 ഒക്ടോബർ 2010 (UTC)


Kakkandan_story[തിരുത്തുക]

മലയാളം Content ഇല്ല. --Ranjith Siji - Neon » Discuss 12:28, 14 ഒക്ടോബർ 2010 (UTC)