വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാട്ടർഷെഡ്[തിരുത്തുക]

തീരെ വിവരങ്ങളില്ല -- റസിമാൻ ടി വി 18:12, 21 ഒക്ടോബർ 2009 (UTC)

രക്ഷിക്കാനുള്ള നിർദ്ദേശം വന്നിട്ടുണ്ട്. --Vssun 11:12, 1 നവംബർ 2009 (UTC)

പേക്കൂത്ത്[തിരുത്തുക]

ഉള്ളടക്കം വിക്കിപീഡിയക്ക് ചേർന്നതല്ല. നിഘണ്ടുനിലവാരമേ ഉള്ളൂ --Vssun 12:07, 2 നവംബർ 2009 (UTC)

മനോരമ ആരോഗ്യം[തിരുത്തുക]

ആരോ തമാശയ്ക്കായി ഉണ്ടാക്കിയ താൾ --ശ്രീജിത്ത് കെ 20:51, 3 നവംബർ 2009 (UTC)

ലെൻസ്[തിരുത്തുക]

ഒറ്റവരി ലേഖനം, വിപുലീകരിക്കണം --ജേക്കബ് 02:18, 7 നവംബർ 2009 (UTC)

പഞ്ഞരവാദികൾ[തിരുത്തുക]

ആധികാരികത, ആവശ്യത്തിന് വിവരങ്ങളില്ല --Vssun 16:13, 15 നവംബർ 2009 (UTC)

ലേഖനമായി നിലനിർത്താനുള്ള തെളിവില്ല,കൂടുതൽ വിവരങ്ങളുമില്ല. ഡിക്ഷനറിയിലേക്ക് ചേർക്കാനും തെളിവ് വേണ്ടേ. തിരഞ്ഞിട്ട് ഒന്നും കാണുന്നുമില്ല.--വിചാരം 14:48, 21 നവംബർ 2009 (UTC)
Neologism ആണെന്ന് തോന്നുന്നു. നീക്കുന്നതാണ്‌ നല്ലത് -- റസിമാൻ ടി വി 07:12, 1 ഡിസംബർ 2009 (UTC)

ക്രിസ്പിൻ ജോസഫ്[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 11:11, 29 നവംബർ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി തന്നെ എഴുതിയതുപോലെയുണ്ട്. ലേഖനം ഒഴിവാക്കാവുന്നതാണ്. --ശ്രീജിത്ത് കെ 19:32, 3 ഡിസംബർ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - ക്രിസ്പിൻ എഴുതിയതല്ല. പുള്ളിക്കാരൻ ബിരുദാനന്തരംകഴിഞ്ഞു. ഷറപോവ എന്ന രണ്ടാം പുസ്തകവുമിറങ്ങി (ഞാൻ ബ്ലോഗിയിരുന്നു). ലാ(ർ)വയിലെ കുറിപ്പിൽനിന്ന് രൂപപ്പെട്ടതാണ്‌ ലേഖനം. വിക്കിയിൽ വരാൻ ശ്രദ്ധേയതയൊന്നുമില്ല--തച്ചന്റെ മകൻ 05:39, 4 ഡിസംബർ 2009 (UTC)

റയിൽവേ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ്[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 15:07, 7 ഡിസംബർ 2009 (UTC)

ആശയം വ്യക്തമല്ലാത്തതിനാൽ ശ്രദ്ധേയതയില്ല -- ‌-ജിതിൻ- 19:26, 7 ഡിസംബർ 2009 (UTC)

സൂര്യാന്തോൾ[തിരുത്തുക]

ആധികാരികത, ശ്രദ്ധേയത വ്യക്തമല്ല --Vssun 15:35, 7 ഡിസംബർ 2009 (UTC)

നേതാജി ലൈബ്രറി ഉമയനല്ലുർ[തിരുത്തുക]

ശ്രദ്ധേയതയില്ല --ശ്രീജിത്ത് കെ 19:13, 7 ഡിസംബർ 2009 (UTC)

ഒഴിവാക്കുന്നതിൽ തെറ്റില്ല -- ‌-ജിതിൻ- 19:20, 7 ഡിസംബർ 2009 (UTC)

നേതാജി ലൈബ്രറി[തിരുത്തുക]

പൂർണ്ണമായ വിവരങ്ങൾ ഇല്ല, ശ്രദ്ധേയതയില്ല--Jigesh talk 07:28, 12 ഡിസംബർ 2009 (UTC)

കീഴില്ലം[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 12:09, 16 ഡിസംബർ 2009 (UTC)

മായ്ക്കുക ഒറ്റവരി ലേഖനം -- റസിമാൻ ടി വി 12:58, 16 ഡിസംബർ 2009 (UTC)

അങ്കമാലി പടിയോല[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 07:47, 27 ഡിസംബർ 2009 (UTC)

നെറ്റിൽ സെർച്ച് ചെയ്ത് കിട്ടിയ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും ലേഖനത്തിന് നിലനിൽക്കാനാവശ്യമായതരത്തിലുള്ള ഉള്ളടക്കം ആയില്ലെന്നു തന്നെ കരുതുന്നു. --Vssun 09:21, 27 ഡിസംബർ 2009 (UTC)

എം. റഷീദ്[തിരുത്തുക]

ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 06:59, 4 ജനുവരി 2010 (UTC)

കെ. പി. ഇ. എസ്. എച്ച്. എസ്.[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 14:38, 5 ജനുവരി 2010 (UTC)

 • മായ്ക്കുക - വിക്കിയിൽ വരാൻ ശ്രദ്ധേയതയില്ല -- റസിമാൻ ടി വി 17:14, 5 ജനുവരി 2010 (UTC)

കൊറ്റി ശ്രീ മുത്തപ്പൻ മടപ്പുര[തിരുത്തുക]

ശ്രദ്ധേയതയില്ല. സംവാദത്താളും കാണുക --റസിമാൻ ടി വി 17:28, 5 ജനുവരി 2010 (UTC)

ദേവസഹായം പിള്ള[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 12:53, 7 ജനുവരി 2010 (UTC)

അനുചിതമായ afd. ഇന്നെഴുതിയ അപൂർണ്ണലേഖനം വായിച്ചിട്ട് ഒരു വിക്കിപീഡിയ എഡിറ്റർക്കു ശ്രദ്ധേയത തോന്നിയില്ലെന്നത് ലേഖനം ഒഴിവാക്കാനുള്ള ന്യായമാവില്ല. വെറുതെയൊന്നും ഗൂഗ്‌ൾ ചെയ്തുനോക്കുകപോലും ചെയ്യാതെ ശ്രദ്ധേയതയില്ലെന്നു പറയുന്നത് പരിഗണിക്കേണ്ടതില്ല. ഗൂഗ്‌ൾ ബുക്സ് റിസൽറ്റിന്റെ പുറത്തുമാത്രം ഇദ്ദേഹത്തിന്റെ ശ്രദ്ധേയത സംശയത്തിനിടയില്ലാതെ വ്യക്തമാണ്. --Calicocentric 14:26, 7 ജനുവരി 2010 (UTC)
എത്രയോ ഒറ്റവരികൾ ലേഖനങ്ങളുടെ എണ്ണത്തിൽ പെട്ട് വിക്കിയിൽ ദീർഘകാലം വാഴുന്നു. ഈ ലേഖനത്തിന് ഫലകം വീഴാൻ ലേഖനം തുടങ്ങി ഇരുപതു മിനിറ്റേ വേണ്ടി വന്നുള്ളു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ശ്രമവും നടത്താതെ, ശ്രദ്ധേയതാ ഫലകം അണിയിക്കുന്നതും മായ്ക്കാൻ നിർദ്ദേശിക്കുന്നതും തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ്. സംവാദം താളിൽ വിശദീകരണം നൽകി ഫലകം ചാർത്തിയ ആളെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമവും വെറുതേയാണെന്നു കാണുന്നു. വിശദീകരണത്തിന് അവിടെ തന്നിരിക്കുന്ന മറുപടി ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നത് യോഗ്യതയല്ല എന്നുള്ള മർക്കടമുഷ്ടിയും മറ്റുമാണ്.Georgekutty 01:36, 8 ജനുവരി 2010 (UTC)
നിലനിർത്തുന്നതിനാവശ്യമായ അവലംബങ്ങളും വിവരങ്ങളും ലേഖനത്തിൽ ചേർക്കപ്പെട്ടതിനാൽ നിലനിർത്താമെന്നു തോന്നുന്നു. --Anoopan| അനൂപൻ 05:33, 8 ജനുവരി 2010 (UTC)

സി. ശ്രീകുമാർ[തിരുത്തുക]

ശ്രദ്ധേയതയില്ല. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവ ശ്രദ്ധേയമാണെന്നതിന്‌ തെളിവില്ല. --റസിമാൻ ടി വി 11:26, 8 ജനുവരി 2010 (UTC)

ബ്ലാത്തൂര് ഭാഷ[തിരുത്തുക]

സം‌വാദം ശ്രദ്ധിക്കുക --Vssun 09:32, 9 ജനുവരി 2010 (UTC)

സംവാദത്താളിൽ നിന്നും ശേഖരിച്ചത് താഴെക്കൊടുക്കുന്നു. --Vssun 06:35, 17 ജനുവരി 2010 (UTC)


ഈ വാക്കുകളൊന്നും ബ്ലാത്തൂരിനു മാത്രമായുള്ളതല്ല. മലബാറിലാകെ പ്രത്യേകിച്ചും കണ്ണൂർ ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴുമുപയോഗിക്കുന്ന സാധാരണ പദപ്രയോഗങ്ങളാണിവ --Anoopan| അനൂപൻ 05:32, 9 ജനുവരി 2010 (UTC)

അതെ, ഇതൊന്നും ബ്ലാത്തൂരിനു മാത്രം സ്വന്തമല്ല. ഇങ്ങനെയൊരു ലേഖനത്തിന്റെ ആവശ്യമില്ല. --ജുനൈദ് | Junaid (സം‌വാദം) 05:56, 9 ജനുവരി 2010 (UTC)

കല്ലൂർകോണം അലിയാരുചട്ടമ്പി[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 05:05, 12 ജനുവരി 2010 (UTC)

വ്യക്തിയെക്കുറിച്ചുള്ള ചുരുക്കം വിവരങ്ങളോ ശ്രദ്ധേയത വ്യക്തമാക്കാനുള്ള ശ്രമമോ പോലുമില്ലാത്തതിനാൽ പെട്ടെന്ന് നീക്കം ചെയ്യാൻ യോഗ്യമാണെന്ന് കരുതുന്നു -- റസിമാൻ ടി വി 10:02, 12 ജനുവരി 2010 (UTC)

ട്രൈക്കോ കാർഡ്[തിരുത്തുക]

ശ്രദ്ധേയതയില്ല --ശ്രീജിത്ത് കെ 18:18, 20 ജനുവരി 2010 (UTC)

ശ്രദ്ധേയതപ്രശ്നമുണ്ടെന്ന് കരുതുന്നില്ല. വിവരങ്ങൾ ഇല്ലാതിരുന്ന കുറവ് ഏറെക്കുറെ നികത്തപ്പെട്ടിട്ടുണ്ട് -- റസിമാൻ ടി വി 05:19, 22 ജനുവരി 2010 (UTC)

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ‎[തിരുത്തുക]

കൂടുതൽ നല്ല ലേഖനം നിലനിൽക്കുന്നു.: കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാർ --‌ ]-[rishi :-Naam Tho Suna Hoga 19:43, 20 ജനുവരി 2010 (UTC)

ആദ്യം തന്നിരിക്കുന്ന ലേഖനമാണ് എനിക്ക് മെച്ചപ്പെട്ടതായി തോന്നിയത്. മായ്ക്കാൻ നിർദ്ദേശിക്കേണ്ടിയിരുന്നില്ല. ലയിപ്പിക്കാൻ നിർദ്ദേശിച്ചാൽ മതിയായിരുന്നു. --ശ്രീജിത്ത് കെ 20:06, 20 ജനുവരി 2010 (UTC)

എന്നാൽ അങ്ങനെ മതിയായിരുന്നു-‌]-[rishi :-Naam Tho Suna Hoga 20:25, 20 ജനുവരി 2010 (UTC)

നന്ദിത[തിരുത്തുക]

ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 14:45, 29 ഡിസംബർ 2009 (UTC)

 • മായ്ക്കുക. വിക്കിയിൽ വരാൻ മാത്രം ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നില്ല -- റസിമാൻ ടി വി 10:16, 30 ഡിസംബർ 2009 (UTC)
ലേഖനത്തിന്റെ സംവാദത്താളിലുണ്ടായിരുന്ന വിവരങ്ങൾ താഴെ പകർത്തുന്നു. --Vssun 07:14, 6 ജനുവരി 2010 (UTC)

ഈ വ്യക്തി ശ്രദ്ധേയത ഉള്ളതാണൊ? ഉള്ളതാണെങ്കിൽ ലേഖനത്തിൽ കൂടുതൽ വ്യക്തതയും വിവരങ്ങളും ആവശ്യമാണെന്ന് തോന്നുന്നു. --Rameshng:::Buzz me :) 12:57, 29 ഡിസംബർ 2009 (UTC)

അകാലത്തിൽ മരണമടഞ്ഞ ഒരു കവയത്രിയായിരുന്നു കെ.എസ്. നന്ദിത. നന്ദിതയുടെ കവിതകൾ എന്ന ഒറ്റ കവിതാസമാഹാരം മാത്രമാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുഴയിലും, നാട്ടുപച്ചയിലും --Anoopan| അനൂപൻ 14:18, 29 ഡിസംബർ 2009 (UTC)

രണ്ടു ലിങ്കിലും കവയത്രിയുടെ ശ്രദ്ധേയത തെളിയിക്കാനാവശ്യമായ വിവരങ്ങൾ (കവിതാസമാഹാരത്തിന്റെ പ്രശസ്തി) ഇല്ലെന്നു കരുതുന്നു. --Vssun 05:08, 30 ഡിസംബർ 2009 (UTC)

നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെദുന്നതും. ഒരുപാട് ആരാധകരും വിമർശകരും ഉണ്ട്. 2006 ലൊ മറ്റൊ best seller ആയിരുന്നു ഇവരുടെ കവിതാസമാഹരം ഇതല്ലാതെ മലയാള സാഹിത്യത്തിന് വലുതായ സംഭാവനകൾ നൽകി എന്നൊന്നും പറയാൻ സാധിക്കുകയില്ല. bijujosephe ബിജു ജോസഫ്

ആത്മഹത്യ ചെയ്തതിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടെത്തിയത് എന്നതാണ് ശ്രദ്ധേയത. നിലനിർത്തിക്കൂടെ??? --AneeshJose 08:31, 31 ഡിസംബർ 2009 (UTC)

ഈ അഭിപ്രായങ്ങൾ വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ#നന്ദിത എന്ന താളിലിടാമോ? കവിതാസമാഹാരം പ്രശസ്തമാണെങ്കിൽ വിക്കിയിൽ ലേഖനമിരിക്കും. പക്ഷെ ആണോ? -- റസിമാൻ ടി വി 10:29, 31 ഡിസംബർ 2009 (UTC)

Top Selling in Malayalam Poetry http://www.maebag.com/details.php?ItemCode=1751&&ItemName=Nandithayude%20Kavithakal


മുകളിൽ കൊടുത്ത ടോപ്പ് സെല്ലർ ലിസ്റ്റ് ആധികാരികമാണോ? --Vssun 04:35, 11 ജനുവരി 2010 (UTC)

വിശ്വാസയോഗ്യമായ തെളിവായി സ്വീകരിക്കാൻ പ്രയാസമാണ്‌. ഇനിയിപ്പോൾ maebag.com ൽ ഏറ്റവുമധികം വിറ്റഴിഞ്ഞു എന്നതുകൊണ്ട് കൃതി ശ്രദ്ധേയമാകുമെന്നും കരുതുന്നില്ല -- റസിമാൻ ടി വി 09:25, 12 ജനുവരി 2010 (UTC)

നന്ദിതയെക്കുറിച്ച് വിക്കിപ്പീഡിയയിൽ ഒരു പേജ് ആവശ്യം തന്നെയാണ്. ഒരു കവിതാ സമാഹാരമേ നന്ദിതയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നിരിക്കിലും ആ ഒരു കവിതാ സമാഹാരം കവിതാ ആസ്വാദകരെ വളരെയധികം സ്വാധീനിച്ച ഒന്നാണ്. കവിതാസമാഹാരത്തിന്റെ പ്രശസ്തി വെളിവാക്കുന്ന രേഖകൾ തൽക്കാലം എന്റെ കയ്യിലില്ലെങ്കിലും ഓർക്കൂട്ടിൽ നന്ദിതയുടെ കവിതകൾക്കായുള്ള കമ്മ്യൂണിറ്റിയിൽ[1] 5000+ മെംബേർസ് ഉള്ളത് ശ്രദ്ധേയമല്ലേ.. ഇത്രയധികം ആരാധകർ ഉള്ള സ്ഥിതിക്ക് നന്ദിതയെകുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ വിക്കിപ്പീഡിയയിൽ എത്തുമ്പോൾ വിവരങ്ങൾ ലഭ്യമാവാത്തതല്ല പകരം ലഭ്യമായ വിവരങ്ങൾ ഒഴിവാക്കപ്പെട്ടതാണ് എന്നത് വിഷമകരമല്ലേ... മനോരമ ഞായറാഴ്ച്ച , മനോരമ ശ്രീ, മാതൃഭൂമി വാരാന്ത്യപ്പതിപ്പ് എന്നിവയിൽ നന്ദിതയെക്കുറിച്ച് വായിച്ചത് ഓർക്കുന്നു. ‌]-[rishi :-Naam Tho Suna Hoga 14:37, 18 ജനുവരി 2010 (UTC)

നന്ദിതയെക്കുറിച്ചുള്ള താളിൽ മാറ്റങ്ങൾ നടക്കുന്നു. ദയവായി അത് പരിശോധിക്കുകയും നിലനിർത്താനാവശ്യമയ നടപടികൾ സ്വീകരിക്കുകയും ചെയ്യുക ]-[rishi :-Naam Tho Suna Hoga 17:13, 18 ജനുവരി 2010 (UTC)

മൂന്ന് കണ്ണികൾ അവലംബമായി ഇപ്പോൾ ലേഖനത്തിൽ വന്നിട്ടുണ്ട്.
 1. ഇന്ദുലേഖ ഓൺലൈൻ - മലയാളത്തിലിറങ്ങുന്ന എല്ലാ പുസ്തകങ്ങളും ഇതിൽ പ്രസിദ്ധീകരിക്കപ്പെടും എന്നു കരുതുന്നു. അതുകൊണ്ട് നന്ദിതയുടെ കവിതകളുടെ ശ്രദ്ധേയത തെളിയിക്കാൻ ഈ സൈറ്റിനെ ആധികാരികാവലംബമായി എടുക്കാൻ സാധിക്കില്ലെന്നു കരുതുന്നു
 2. മാതൃഭൂമി വാർത്തയുടെ കണ്ണി - നന്ദിത ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നടത്തിയ ഒരു അനുസ്മരണത്തിന്റെ വാർത്ത മാത്രമാണിത്. ഇത്തരം അനുസ്മരണം സ്വാഭാവികം മാത്രമാണ്. എഴുത്തുകാരിയുടെ ശ്രദ്ധേയത വെളിവാക്കുന്നില്ല.
 3. കലിക ഓൺലൈൻ - ഇതിലെ അനുസ്മരണം മുകളിലത്തെ രണ്ട് അവലംബങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇതിനെ ആധികാരികമാക്കി കണക്കാനാവുമോ എന്ന ചോദ്യം മനസിലുയരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നു.
എന്റെ നോട്ടത്തിൽ ഇപ്പോഴും ശ്രദ്ധേയത തെളിയിക്കാനാവശ്യമായ അവലംബങ്ങൾ ലേഖനത്തിലെത്തിയിട്ടില്ല. --Vssun 14:18, 21 ജനുവരി 2010 (UTC)

നന്ദിതയെ കുറിച്ചുള്ള താളിൽ ചേർത്തിരിക്കുന്ന നന്ദിതയുടെ കവിതാസമാഹാരത്തിന്റെ കവർ പേജിന്റെ ചിത്രം ശ്രദ്ധിക്കുക. അതിൽ സുഗതകുമാരിയാണ് പുസ്തകം പരിചയപ്പെടുത്തിയിരിക്കുന്നത്. അത് ശ്രദ്ധേയമായ കാര്യമല്ലേ? ‌]-[rishi :-Naam Tho Suna Hoga 14:55, 23 ജനുവരി 2010 (UTC)

സുഗതകുമാരി പുസ്തകം പരിചയപ്പെടുത്തി എന്നത് പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ടോ? അവർ അതിനെക്കുറിച്ച് ഒരു നിരൂപണം എഴുതുന്നതിനു തുല്യമല്ലല്ലോ?. --Vssun 05:19, 1 ഫെബ്രുവരി 2010 (UTC)

അച്ചടി മഷിയുടെ മണം പോലും ലഭിച്ചിട്ടില്ലാത്തവർ മലയാളം വിക്കിയിൽ ഇനിയും ശ്രദ്ധേയരയി തുടരുന്നുണ്ട്; അതൊക്കെ മായ്ച്ചാൽ കലാപമാകും അല്ലെ?  :) Arayilpdas 07:09, 7 ഫെബ്രുവരി 2010 (UTC)

അലങ്കാരപ്പന[തിരുത്തുക]

ദീർഘകാലമായി ഒറ്റവരിയായി കിടക്കുന്നു. Vssun 15:45, 28 ജനുവരി 2010 (UTC)

ആവശ്യമായ ലേഖനം തന്നെ. കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്.--Rameshng:::Buzz me :) 05:44, 1 ഫെബ്രുവരി 2010 (UTC)

ഒറ്റവരി സാഹിത്യം[തിരുത്തുക]

ശ്രദ്ധേയതയില്ല; ആധികാരികമല്ല Vssun 10:57, 6 ഫെബ്രുവരി 2010 (UTC)

ശവക്കോട്ട[തിരുത്തുക]

ഡിസംബർ മുതൽ ഒറ്റവരി --Jyothis 01:02, 13 ഫെബ്രുവരി 2010 (UTC)

കുറച്ചുകൂടെ വിശദീകരണം‌ കൊടുത്തിട്ടുണ്ട്. സം‌രക്ഷിച്ചുകൂടെ ഇനി? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

മിഖാസ്[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 16:29, 1 മാർച്ച് 2010 (UTC)

--Vssun 07:09, 2 മാർച്ച് 2010 (UTC)

അസ്തേയം[തിരുത്തുക]

നിഘണ്ടു നിലവാരമേയുള്ളൂ --Vssun 09:29, 20 ഫെബ്രുവരി 2010 (UTC)

ശിഖ ഗ്രന്ഥവേദി[തിരുത്തുക]

അവശ്യവിവരങ്ങളില്ല --Vssun 14:39, 26 ഫെബ്രുവരി 2010 (UTC)

ശ്രദ്ധേയത? -- റസിമാൻ ടി വി 05:03, 1 മാർച്ച് 2010 (UTC)

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ പട്ടിക[തിരുത്തുക]

പരിപാലിക്കാത്തതും, അനാവശ്യവുമായ പട്ടിക. സംവാദം കാണുക --Vssun 08:18, 28 ഫെബ്രുവരി 2010 (UTC)

ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക[തിരുത്തുക]

ഈ പട്ടികയിൽ ഉള്ള വിവരങ്ങളൊക്കെ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത്. മായ്ക്കുവാൻ നിർദ്ദേശിക്കുന്നു --Anoopan| അനൂപൻ 13:29, 1 മാർച്ച് 2010 (UTC)

ആഞ്ഞിലിത്താനം[തിരുത്തുക]

ദീർഘകാലമായി ഒറ്റവരി Vssun 12:18, 29 ജനുവരി 2010 (UTC)

ഇത് കവിയൂർ ഗ്രാമത്തിലെ ഒരു പ്രദേശമാണെന്ന് തോന്നുന്നു. അതിലേക്ക് ലയിപ്പിക്കാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:49, 1 ഫെബ്രുവരി 2010 (UTC)
വ്യക്തമായി അറിവില്ലാതെ ചെയ്യേണ്ട. കവിയൂർ, തിരുവല്ല താലൂക്കിലാണെന്നാണ് {{പത്തനംതിട്ട ജില്ല}} എന്ന ഫലകത്തിലുള്ളത്. ആഞ്ഞിലിത്താനമാണെങ്കിൽ മല്ലപ്പള്ളി താലൂക്കിലും. ആഞ്ഞിലിത്താനം ഉൾപ്പെടുന്ന പഞ്ചായത്ത് എന്ന് ലേഖനത്തിൽ പറയുന്ന കുന്നന്താനം ഫലകത്തിൽ കാണാനുമില്ല. പകരം കണ്ണന്താനമുണ്ട് താനും. --Vssun 12:20, 12 ഫെബ്രുവരി 2010 (UTC)

മങ്കൊമ്പ് ദേവീക്ഷേത്രം[തിരുത്തുക]

ദീർഘകാലമായി ഒറ്റവരി Vssun 12:27, 29 ജനുവരി 2010 (UTC)

ഇത് കുട്ടനാട് റവന്യൂ പ്രദേശത്തുള്ളതാ‍യിട്ടാണ് പറയുന്നത്. കുട്ടനാട് എന്ന ലേഖനത്തിലെ ആരാധാനലയങ്ങൾ എന്ന തലക്കെട്ട് സൃഷ്ടിച്ച് അതിൽ ലയിപ്പിച്ച് ഒരു തിരിച്ചുവിടൽ കൊടുത്താൽ മതിയാകുമോ?--Rameshng:::Buzz me :) 05:53, 1 ഫെബ്രുവരി 2010 (UTC)

അതിനുള്ള ശ്രദ്ധേയതയുണ്ടെന്ന് തെളിഞ്ഞെങ്കിൽ മാത്രമേ ചെയ്യാവൂ. --Vssun 13:40, 13 ഫെബ്രുവരി 2010 (UTC)

ചെമ്പല്ലി[തിരുത്തുക]

"ഡിസംബർ മുതൽ ഒറ്റവരിയായിത്തുടരുന്നു." --Jyothis 00:59, 13 ഫെബ്രുവരി 2010 (UTC)

Anabas testudineus ആണ് ഈ മത്സ്യമെങ്കിൽ അൽപം കൂടി ചേർക്കാൻ കഴിയും--പ്രവീൺ:സം‌വാദം 10:16, 8 മാർച്ച് 2010 (UTC)

സിത്താറിസ്റ്റ് അഹമ്മദ് ഇബ്രാഹീം[തിരുത്തുക]

ലേഖനത്തിൽ ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല. ഗൂഗിൾ സർച്ചിലും ശ്രദ്ധേയത തെളിയിക്കാൻ ഒന്നും ലഭിച്ചിട്ടില്ല --റസിമാൻ ടി വി 09:01, 6 മാർച്ച് 2010 (UTC)

 • ഡിലീറ്റ്, nonnotable --Calicocentric 14:22, 7 മാർച്ച് 2010 (UTC)

സജീവ് എടത്താടൻ[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 09:21, 7 മാർച്ച് 2010 (UTC)

 • ഡിലീറ്റ്, ഒരു പുസ്തകം, വലിയ കീർത്തിയില്ലെങ്കിൽ ഗ്രന്ഥകാരനെന്നനിലയിൽ ശ്രദ്ധേയത നല്കുന്നില്ല. --Calicocentric 14:24, 7 മാർച്ച് 2010 (UTC)

അസ്ഹറുല് ഉലൂം ആലുവ[തിരുത്തുക]

പരസ്യരൂപത്തിൽ, ശ്രദ്ധേയതയില്ല --Vssun 11:46, 10 മാർച്ച് 2010 (UTC)

ചെറുവള്ളി ശ്രീദേവീക്ഷേത്രം[തിരുത്തുക]

ശ്രദ്ധേയമായ വിവരങ്ങളൊന്നും തന്നെ ലേഖനത്തിൽ നൽകിയിട്ടില്ല. --സിദ്ധാർത്ഥൻ 14:44, 15 മാർച്ച് 2010 (UTC)

ജയൻ വർമ[തിരുത്തുക]

ശ്രദ്ധേയതയില്ല. താളിൽ ശ്രദ്ധേയത സൂചിപ്പിക്കുന്നതായി ആകെയുള്ളത് ഒരു റെക്കോർഡാണ്‌. അതുതന്നെ രജിസ്ട്രി ഓഫ് ഒഫീഷ്യൽ വേൾഡ് റെക്കോർഡ്‌സ് എന്ന സ്ഥാപനത്തിൽ നിന്നുള്ളത്. ഈ സ്ഥാപനം ശ്രദ്ധേയമാണെന്നതിന്‌ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വ്യക്തി ശ്രദ്ധേയനാണെന്നതിന്‌ മറ്റ് തെളിവുകളും കാണുന്നില്ല -- റസിമാൻ ടി വി 16:42, 12 ജനുവരി 2010 (UTC)

നീക്കം ചെയ്യാൻ യോഗ്യമാണെന്ന് കരുതുന്നു. --Vssun 06:45, 13 ജനുവരി 2010 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഇദ്ദേഹത്തെക്കുറിച്ച് ലേഖനമുണ്ടായിരുന്നത് ഒരു തവണ മായ്ക്കപ്പെട്ടതാണ്‌. നിലവിലുള്ള ലേഖനം ഞാൻ മായ്ക്കാൻ നിർദ്ദേശിച്ചതിന്മേൽ ചർച്ച നടന്നുവരുന്നു. ഇറ്റാലിയൻ വിക്കിയിൽ തത്തുല്യ ലേഖനമെഴുതിയ വ്യക്തിയോട് ഇദ്ദേഹത്തെ എങ്ങനെ അറിയാമെന്നും ശ്രദ്ധേയത എന്തെന്നും ചോദിച്ചിട്ടുണ്ട് - മറുപടി വരുമെന്ന് കരുതുന്നു. -- റസിമാൻ ടി വി 08:28, 13 ജനുവരി 2010 (UTC)

മായ്ക്കുക. ശ്രദ്ധേയതയില്ല. ഇംഗ്ലീഷ് വിക്കിയിൽ വീണ്ടും മായ്ക്കപ്പെട്ടു. --ജുനൈദ് | Junaid (സം‌വാദം) 03:35, 21 ജനുവരി 2010 (UTC)
ഇംഗ്ലീഷ് വിക്കിയിലെ മായ്ക്കലിൽ നിന്ന് നേരിട്ട് കൺക്ലൂഷൻ ഉണ്ടാക്കേണ്ടതില്ല. അവിടെ ചർച്ചയ്ക്കിടയിൽ ഉപയോക്താവ് നൽകിയ തെളിവുകൾ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയുമാകും നല്ലത്. -- റസിമാൻ ടി വി 11:35, 21 ജനുവരി 2010 (UTC)
ഇംഗ്ലീഷ് വിക്കിയിൽ നിന്നും മായ്ച്ചു എന്നത് കാരണം പറഞ്ഞതല്ല. ആത്മഗതമാ :) --ജുനൈദ് | Junaid (സം‌വാദം) 11:47, 21 ജനുവരി 2010 (UTC)
ഒഴിവാക്കാമെന്നെന്റെ അഭിപ്രായം. എന്തെങ്കിലും ശ്രദ്ധേയതയുള്ളതായി തോന്നുന്നില്ല. Fansfans123, Tunedguitar, Musicindia1, ഈ മൂന്ന് അംഗത്വങ്ങൾക്കും ഇതുവരെ ഈ ലേഖനം നിലനിർത്താൻ പ്രേരിപ്പിക്കുക. എന്നതിലപ്പുറമൊരു ലക്ഷ്യം കാണുന്നില്ല. ട്യൂൺഡ്ഗിറ്റാറാകട്ടെ താൻ മറ്റുള്ളവരല്ലെന്നു ധ്വനിപ്പിക്കാനെന്നോണം മലയാളം എഴുതാൻ അറിയില്ലെന്നും പറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ ജയൻ വർമ്മ എന്നൊരു അംഗത്വം തന്നെയും ഇതേ ലക്ഷ്യത്തോടെ പ്രത്യക്ഷപ്പെട്ടിരുന്നതും കണ്ടിരുന്നു. യൂറ്റ്യൂബിലും ജയൻ വർമ്മ സെൽഫ്‌‌പ്രൊമോഷനുള്ള മാർഗ്ഗങ്ങൾ ശ്രമിക്കുന്നു എന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിൽക്ക്ടോർക്ക് എന്ന കാര്യനിർവാഹകൻ ആരോപിച്ചിരിക്കുന്നു [1]. നമ്മുടെ ജീവചരിത്ര ലേഖനങ്ങളിൽ ഒന്നു പോലും തള്ളിക്കയറ്റിയതാവരുത് എന്നെന്റെ അഭിപ്രായം. --പ്രവീൺ:സം‌വാദം 14:12, 23 ജനുവരി 2010 (UTC)
 1. സംവാദത്തിൽ നൽകിയിരിക്കുന്ന ഹിന്ദു പത്രത്തിന്റെ വിവരങ്ങൾ വസ്തുതാപരമായിത്തന്നെ തെറ്റാണ്. ഗിന്നസ് റെക്കോർഡ് എന്നാണ് അതിൽ നൽകിയിരിക്കുന്നത്
 2. ഇന്ത്യൻ എക്സ്പ്രസ് (വിവരങ്ങൾ വായിക്കാൻ പറ്റിയിട്ടില്ല),ഡി.എൻ.എ. എന്നിവയിലെ വാർത്തകൾ സാമാന്യം ശ്രദ്ധേയത നൽകുന്നു എന്നു വിചാരിക്കുന്നു. --Vssun 11:14, 26 ജനുവരി 2010 (UTC)
ഈ വ്യക്തി വിക്കിയിലെ ശ്രദ്ധേയത നയം അനുസരിക്കുന്നു എന്ന് കരുതുന്നില്ല, ഒരു ദിനപ്പത്രത്തിലെ ഒരു കോളത്തിൽ പ്രത്യക്ഷപ്പെടുന്നതോടെ ശ്രദ്ധേയനാകുന്നു എന്നും കരുതാനാകുമോ? ആകെ ഇദ്ദേഹത്തിന്റെ പ്രതേകതയായിപ്പറയുന്നത് വേഗത്തിൽ ഇലക്ട്രിക്ക് ബാസ് ഗിറ്റാർ പ്രവർത്തിപ്പിക്കുന്നതാണ് അതാകട്ടെ വിശ്വാസയോഗ്യമാകുമെന്ന് കരുതാവുന്ന ഒരു സ്രോതസ്സിൽ നിന്നുള്ളതുമല്ല. ഇനി അതും ശരിയാണെന്നിരിക്കട്ടെ വേഗത്തിൽ ഇലക്ട്രിക്ക് ബാസ് ഗിറ്റാർ പ്രവർത്തിപ്പിക്കുക എന്ന ഒരൊറ്റ കാര്യം കൊണ്ട് വിക്കിയിൽ ലേഖനം വരാമോ?? --ജുനൈദ് | Junaid (സം‌വാദം) 04:37, 30 ജനുവരി 2010 (UTC)

ലേഖനം തുടങ്ങിയ ഉപയോക്താവിന്റെ ആവശ്യപ്രകാരം + ശ്രദ്ധേയത തെളിയിക്കാനായി കൂടുതൽ അവലംബം നൽകിയതിനാൽ ലേഖനം പുനഃസ്ഥാപിക്കുകയാണ്. ഒഴിവാക്കുക/നിലനിർത്തുക ചർച്ച പുനരാരംഭിക്കാവുന്നതാണ്. --Vssun 14:47, 12 മാർച്ച് 2010 (UTC)

മായ്ക്കുക, ശ്രദ്ധേയത ഇല്ല. കുടജാദ്രിയിൽ വനത്തിൽ ചായക്കട നടത്തുന്ന ആളെക്കുറിച്ചും, എൽ.ടി.ടി.ഇ. തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് തൊഴിലാളിയെക്കുറിച്ചുമെല്ലാം വിവിധ പത്രങ്ങളിൽ ഫീച്ചേഡ് ലേഖനങ്ങൾ വന്നിട്ടുണ്ട്. ഇതും അതേ ഗണത്തിൽ പെടുന്നു--പ്രവീൺ:സം‌വാദം 03:00, 13 മാർച്ച് 2010 (UTC)

പത്രത്തിൽ പെരു് വന്നു എന്നത് മാത്രം കാരണമാക്കി ലേഖനം നിലനിർത്തരുതു്. മറ്റു് വിധത്തിൽ ശ്രദ്ധേയത ഉണ്ടെങ്കിൽ നിലനിർത്താം.--Shiju Alex|ഷിജു അലക്സ് 04:38, 13 മാർച്ച് 2010 (UTC)

മുക്കം മുസ്ലിം യത്തിം ഖാന[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 08:35, 27 മാർച്ച് 2010 (UTC)

അൻവർ സാദത്ത്[തിരുത്തുക]

ശ്രദ്ധേയത ഇല്ല. പ്രസ്തുതവ്യക്തിയെക്കുറിച്ച് വിജ്ഞാനകോശ സംബന്ധമായ ഒരു വിരവും ഇല്ല. --ജുനൈദ് | Junaid (സം‌വാദം) 19:49, 4 ഏപ്രിൽ 2010 (UTC)

ഇത് നീക്കം ചെയ്യേണ്ട സമയം കഴിഞ്ഞു എന്ന് തോന്നുന്നു. ശ്രദ്ധേയത തെളിയിക്കാനുള്ള സമയപരിധി തീർന്നെങ്കിൽ ലേഖനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 17:46, 21 ഏപ്രിൽ 2010 (UTC)

മൂഷകവംശം[തിരുത്തുക]

വ്യക്തതയില്ല/പരീക്ഷണം. സിദ്ദീഖിന്റെ Afd പ്രക്രിയ പൂർത്തിയാക്കുന്നു --റസിമാൻ ടി വി 19:07, 6 ഏപ്രിൽ 2010 (UTC)

ഇത് രക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ച സമയം നൽകണം. --Rameshng:::Buzz me :) 07:16, 23 ഏപ്രിൽ 2010 (UTC)
വ്യക്തത കൈവന്നു എന്നു കരുതുന്നു. --Vssun 15:09, 5 മേയ് 2010 (UTC)

ദാറുന്നജാത്ത് അറബി കൊളേജ്[തിരുത്തുക]

വിവരങ്ങളില്ല,ശ്രദ്ധേയതയില്ല--Anoopan| അനൂപൻ 07:39, 27 ഏപ്രിൽ 2010 (UTC)

ആരോപണം[തിരുത്തുക]

നിഘണ്ടു നിലവാരം മാത്രം Vssun 15:39, 27 ഏപ്രിൽ 2010 (UTC)

ഇത് നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 16:18, 27 ഏപ്രിൽ 2010 (UTC)
വിക്കി നിഖണ്ടുവിൽ ചേർക്കാമെന്നു തോന്നുന്നു.. പ്രസ്തുത വിഷയം അതിൽ ഇല്ലെങ്കിൽ ................ --സുഗീഷ് 18:03, 27 ഏപ്രിൽ 2010 (UTC)

ആരോപണം നിഘണ്ടുവിൽ ഉണ്ട്,നീക്കം ചെയ്യുന്നതാണ്‌ നല്ലതെന്നു തോന്നുന്നു പ്രതീഷ്|s.pratheesh(സംവാദം) 16:54, 5 മേയ് 2010 (UTC)

വിജ്ഞാനകോശ സ്വഭാവം ഇല്ല, നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നു. --കിരൺ ഗോപി 19:16, 5 മേയ് 2010 (UTC)

Cesus controversy[തിരുത്തുക]

വിജ്ഞാനകോശ നിലവാരമില്ല--Anoopan| അനൂപൻ 05:47, 29 ഏപ്രിൽ 2010 (UTC)

നീക്കം ചെയ്യുന്നതിനെക്കാളൂപരി ഇതിനെ സര്വവിജ്ഞാന കോശ നിലവാരത്തിലേക്കുയർത്താൻശ്രമിക്കുന്നതു -സഹായിക്കുന്നതു- നല്ലതായിരുന്നു. --സത്യത്തിൽ നിക്ഷിപ്ത താല്പര്യക്കാരൻ 07:51, 29 ഏപ്രിൽ 2010 (UTC)


ABHILASH.Y:- നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു[തിരുത്തുക]

ലേഖനം ABHILASH.Y:- നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നുപ്രതീഷ്|s.pratheesh(സംവാദം) 03:44, 8 മേയ് 2010 (UTC)

പാലോറ മാത[തിരുത്തുക]

ഒറ്റക്ക് നിൽക്കാനുള്ള ശ്രദ്ധേയതയില്ല. ഇതിന്റെ കാതൽ, ദേശാഭിമാനിയുടെ താളിൽ ലയിപ്പിക്കാം. Vssun 11:49, 9 മേയ് 2010 (UTC)

ഡെൽഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ഉള്ളടക്കം മലയാളമല്ല. --സിദ്ധാർത്ഥൻ 15:05, 12 മേയ് 2010 (UTC)

ഗ്രാമം[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഒറ്റവരി മാത്രം. --സിദ്ധാർത്ഥൻ 07:57, 15 മേയ് 2010 (UTC)

വട്ടെക്കാട്[തിരുത്തുക]

ഒറ്റവരി. ശ്രദ്ധേയത? --സിദ്ധാർത്ഥൻ 07:59, 15 മേയ് 2010 (UTC)
നീക്കം ചെയ്യുന്നതിനോട് അനുകൂലം - --കിരൺ ഗോപി 07:56, 16 മേയ് 2010 (UTC)

@ ^ float -- ]-[rishi :-Naam Tho Suna Hoga 08:10, 16 മേയ് 2010 (UTC)

ബ്രഹ്മസ്ഥാനക്ഷേത്രം[തിരുത്തുക]

ശ്രദ്ധേയമല്ല Vssun 06:30, 28 മേയ് 2010 (UTC)

 • Symbol neutral vote.svg നിഷ്പക്ഷം വേണമെങ്കിൽ വികസിപ്പിച്ചെടുക്കാൻ സാധിക്കും, പക്ഷേ ഈ ലേഖനം വിക്കിപീഡിയയ്ക്ക് യോജിച്ചതാണോ എന്ന് നോക്കുക. --കിരൺ ഗോപി 18:46, 28 മേയ് 2010 (UTC)
 • സംവാദം ഈ വിഷയം അമൃതാനന്ദമയി എന്ന ലേഖനത്തിൽ ഉൾക്കൊള്ളിക്കാവുന്നതേയുള്ളൂ.--Vssun 02:03, 29 മേയ് 2010 (UTC)
float @സുനിൽ --സിദ്ധാർത്ഥൻ 02:58, 29 മേയ് 2010 (UTC)

കർപ്പൂരമരം[തിരുത്തുക]

ഉള്ളടക്കത്തിൽ വിവരങ്ങളൊന്നും ഇല്ല. ഇൻഫോ ബോക്സിലെ വിവരങ്ങളും മലയാളത്തിലല്ല.--കിരൺ ഗോപി 18:29, 30 മേയ് 2010 (UTC)

അപ്പോ ഇതെന്താ? കർപ്പൂരമരം രണ്ടുണ്ടോ?--തച്ചന്റെ മകൻ 20:23, 30 മേയ് 2010 (UTC)
 • അബദ്ധം എഴുതിയിരിക്കുന്നത് ഞാനാണ്. Cinnamonum camphora തന്നെയാണ് കർപ്പൂരമരം. Arayilpdas 02:41, 31 മേയ് 2010 (UTC)