വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.കെ. മുഹമ്മദ് അബ്ദുൽ കരീം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--അജയ് ബാലചന്ദ്രൻ (സംവാദം) 09:23, 3 ജൂലൈ 2013 (UTC)[മറുപടി]
SD-— ഈ തിരുത്തൽ നടത്തിയത് Vinayaraj (സംവാദം • സംഭാവനകൾ) (പുതുമുഖലേഖനം) ചർച്ച ഇവിടേയ്ക്ക് മാറ്റുന്നു. --മനോജ് .കെ (സംവാദം) 21:00, 2 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ലായ്മയോ അതിന്റെ കുറവോ വേണ്ടത്ര അവലംബങ്ങൾ ഉടനടി ഇല്ലാത്തതോ ഒരു ലേഖനം ഉടനടി നീക്കം ചെയ്യാൻ കാരണമായിക്കൂടാ. ലേഖനം ഉടനടി നീക്കം ചെയ്യണമെന്ന നിർദ്ദേശത്തെ എതിർക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 21:24, 2 ജൂൺ 2013 (UTC) [മറുപടി]
- ഉടനടി നീക്കുന്നില്ല. പെട്ടെന്നു നീക്കുക എന്ന ഫലകമാണ് ഇട്ടിരുന്നത്. അഭിപ്രായങ്ങളറിഞ്ഞ് സമയമെടുത്ത് മാത്രമേ നീക്കം(ചെയ്യണമെങ്കിൽ) ചെയ്യേണ്ടതുള്ളൂ.എഡിറ്റ് നോക്കിയപ്പോൾ പുതുമുഖലേഖനം കൂടിയാണ്. അതിനുള്ള ലേഖനം വികസിപ്പിക്കാനുള്ള സമയ പരിഗണയും കൊടുക്കേണ്ടതുണ്ട്. --മനോജ് .കെ (സംവാദം) 21:30, 2 ജൂൺ 2013 (UTC)[മറുപടി]
- ഈ ലേഖനത്തിന് ശ്രദ്ധേയതക്കുറവില്ല. കേരളത്തിലെ അറിയപ്പെട്ട ഒരു ചരിത്രകാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹത്തെ കുറിച്ചുള്ള ലേഖനം വരേണ്ടതു തന്നെ. എന്നാൽ പെട്ടെന്നുള്ള നീക്കം ചീക്കം ചെയ്യാനുള്ള ടാഗ് ഇടുമ്പോൾ അതിൻരെ കാരണം കൂടി വ്യക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ഒരു പുതുമുഖത്തിൻറെ ലേഖനത്തിന് നേരെ ഇങ്ങിനെ പ്രയോഗിക്കുമ്പോൾ പ്രത്യേകിച്ചും. അവലംബം ചേർക്കാനും വികസിപ്പിക്കാനും വിക്കിവൽകരിക്കാനുമെല്ലാം ആവശ്യപ്പെടാം. എന്നാൽ എടുത്തുചാടിയുള്ള നീക്കങ്ങൾ വിക്കിപീഡിയയുടെ വിശ്വാസ്യതെയായിരിക്കും ബാധിക്കുക എന്നും കൂടി സൂചിപ്പിക്കുന്നു. --സുഹൈറലി 09:20, 3 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയത ഇപ്പോഴും വ്യക്തമല്ല. പ്രധാനകൃതികൾ എന്ന ഭാഗത്തുള്ള വിവരങ്ങൾ നിലനിർത്താനുള്ള യോഗ്യത ഉണ്ടാക്കുന്നില്ല. സ്മരണിക ഇറങ്ങിയാലും ശ്രദ്ധേയത വരില്ല. ശ്രദ്ധേയത എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന വിവരത്തിൽ ഇപ്പോൾ ഉള്ള അവലംബം നിലവാരമില്ലാത്തതാണ്. ശ്രദ്ധേയത മനഃപൂർവ്വം സൃഷ്ടിച്ച തലക്കെട്ട് നൽകിയാൽ അതിനു ശ്രദ്ധേയത വരില്ല. അതിലെ അവസാന വരിയും ശ്രദ്ധേയത ഉണ്ടാക്കുന്നതല്ല. ജീവിതരേഖ എന്ന ഭാഗത്തോ ഒന്നും ശ്രദ്ധേയമായ വിവരങ്ങളില്ല. ആമുഖത്തിലെ വിവരണമായ കേരള മുസ്ലിം ചരിത്രഗേവഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഗ്രന്ഥകാരൻ എന്നതിലെ ശ്രദ്ധേയത ലേഖനത്തിൽ വ്യക്തമല്ല, ശ്രദ്ധേയത എന്ന ആ വാക്കിലെ ശ്രദ്ധേയത ഉള്ളൂ..--Roshan (സംവാദം) 12:34, 3 ജൂൺ 2013 (UTC)[മറുപടി]
- ലഭ്യമായ വിവരങ്ങളും സ്രോതസുകളും വെച്ച് ലേഖനം വിപുലീകരിച്ചു. നീക്കേണ്ട ആവശ്യമില്ലാത്തിനാൽ ഫലകം മാറ്റി.--സുഹൈറലി 09:08, 5 ജൂൺ 2013 (UTC)[മറുപടി]
ഒറ്റയ്ക്കല്ല എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. തിരിച്ചിട്ടു.--Roshan (സംവാദം) 09:10, 5 ജൂൺ 2013 (UTC)[മറുപടി]
- സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി - പാലിക്കുന്നില്ല.
- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10 - പാലിക്കുന്നില്ല--Roshan (സംവാദം) 09:15, 5 ജൂൺ 2013 (UTC)[മറുപടി]
ഈ രണ്ടും ടാഗിൽ കാണിച്ച ഈ കണ്ണിയിൽ കാണുന്നില്ലല്ലോ.--സുഹൈറലി 09:38, 5 ജൂൺ 2013 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ--Roshan (സംവാദം) 09:41, 5 ജൂൺ 2013 (UTC)[മറുപടി]
- കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുത്തുകാൻ അല്ല ചരിത്രകാരനും ചരിത്രഗേവഷകനുമാണ്. ലേഖനത്തിൽ കൊടുത്ത വർഗം നോക്കുക. ലേഖനം മുഴുവൻ വായിക്കുക. ഈ മാനദണ്ഡം വിക്കിയലെ എഴുത്തുകാർ എന്ന മാനദണ്ഡത്തിൽ മാത്രം വരുന്ന ലേഖനത്തെ കുറിച്ചു മാത്രമാണ്. വിക്കിയിൽ വരുന്ന ഏതു വ്യക്തിയെ കുറിച്ചുമുള്ളതല്ല. ഇദ്ദേഹത്തിൻറെ ശ്രദ്ധേയത ലേഖനത്തുടനീളമുള്ളത് ചരിത്ര ഗവേഷകൻ, ചരിത്രകാരൻ എന്ന നിലക്കുള്ളതാണ് എഴുത്തുകാരൻ എന്ന നിലക്കല്ല. അതിൻറെ ഭാഗമായി എഴുതിയ ഗ്രന്ഥങ്ങളാണത്. രാഷ്ട്രീയക്കാരനും മറ്റു ശ്രദ്ധേയ വ്യക്തിത്വങ്ങൾക്കുമെല്ലാം പുസ്തകങ്ങളെഴുതിയിരിക്കാം. എന്നുവച്ച് സർക്കാർ അവാർഡ് വെച്ച് ഒഴിക്കാൻ വകുപ്പുണ്ടോ. അതു കൊണ്ട് തന്നെ ഈ മാനദണ്ഡമനുസരിച്ച് ലേഖനം ഒഴിവാക്കാൻ ന്യായങ്ങളില്ല. ഒരാൾക്ക് ഒന്നിലധികം മേഖലകൾ ശ്രദ്ധ വെക്കാനും പാടില്ലേ. ഇനി ചരിത്രകാരന്മരും ഗവേഷകരുമായ ഏത് വ്യക്തിക്കും ഈ മാനദണ്ഡം കൂടി ബാധകമാണെങ്കിൽ ഈ വർഗത്തിലെ വർഗത്തിലുള്ള എല്ലാവരിലേക്കും ബാധകമാക്കുക --സുഹൈറലി 09:51, 5 ജൂൺ 2013 (UTC)[മറുപടി]
എങ്കിൽ കുറേ കാര്യങ്ങൾ വാരി വെച്ചാൽ ശ്രദ്ധേയത ഉണ്ടാകില്ല. എല്ലാവരിലേക്കും ബാധകമാക്കുക എന്നത് ഇവിടുത്തേ ഈ താളിലെ കാര്യമല്ല. അതു വേറേ ചർച്ചയാകാം. ചരിത്രഗവേഷകൻ എന്നതിൽ എന്താണാവോ ഉള്ളത്. --Roshan (സംവാദം) 10:30, 5 ജൂൺ 2013 (UTC)[മറുപടി]
- എന്താണുള്ളതെന്നറിയാൻ ചരിത്രകാരൻ/ചരിത്ര ഗവേഷകൻ ആരാണെന്ന് പഠിക്കുക. ഈ താൾ ഉപയോഗപ്പെടുത്താം. 1.ഒഴിവാക്കാനുള്ള ഏത് ശ്രദ്ധേയതാ മാനദണ്ഡത്തിനാണ് ലേഖനം വിരുദ്ധമായി നിൽക്കുന്നതെന്ന് വ്യക്തമാക്കുക. 2.വിക്കിപീഡിയയിലെ ലേഖനം നീക്കം ചെയ്യാൻ ഇവിടെ വ്യക്തമാക്കിയ കാരണങ്ങളിൽ ഏതിൻറെ പരിധിയിലാണ് ലേഖനം ഉൾപ്പെടുക എന്ന് വ്യക്തമാക്കുക. അതോടൊപ്പം പ്രസ്തുത താളിലെ ഈ വാചകം കൂടി വായിക്കുക."വിക്കിപീഡിയ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് ലേഖനങ്ങൾ മായ്ച്ചുകളയുന്നതു വഴിയല്ല. അത് അനേകമനേകം തിരുത്തലുകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്." ഏതെല്ലാം മാനദണ്ഡങ്ങൾ വെച്ച് ഒരു ലേഖനം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണം എന്ന ചിന്തയാവണം വിക്കിപീഡയന്മാരെ നയിക്കേണ്ടത് എന്ന് സാരം---സുഹൈറലി 12:14, 5 ജൂൺ 2013 (UTC)[മറുപടി]
നിങ്ങൾ പറഞ്ഞിട്ട് ഇനി എനിക്കു പഠിക്കാൻ പോകാനൊന്നും വയ്യ. ഇത്രയും മതി. എന്റെ ചോദ്യം മനസിലാക്കുക. എന്നിട്ട് അതിനു സംവദിക്കുക. ശ്രദ്ധേയതയില്ലാത്ത ഒരു ലേഖനം തിരുത്തിക്കൊണ്ടിരിക്കാൻ ഇത് അതുമിതും ശേഖരിക്കുന്ന ഇടമല്ല. ശ്രദ്ധേയത ഉണ്ടാക്കിയിട്ടു കൊണ്ടു വാ അപ്പോ നോക്കാം. മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ലേഖനങ്ങൾ മായ്ക്കില്ല. പക്ഷേ ശ്രദ്ധേയത അതൊന്നു വേണം. വിക്കന്മാരെ ഇങ്ങനെ നയിച്ചിട്ടു കാര്യമില്ല. കാമ്പുള്ള താളുകൾ വേണം. അല്ലാതെ ഇപ്പോൾ ചെയ്തിരിക്കുന്ന പോലെ കുറച്ച് ഇസ്ലാമിക അവലംബങ്ങൾ കുത്തിനിറച്ചാൽ അത് സ്വതന്ത്രാവലംബമാകില്ല. കുറേ പുസ്തകങ്ങളുടെ പേർ എഴുതി വച്ചാൽ ശ്രദ്ധേയതവരില്ല. ഒഴിവാക്കൽ നയത്തിലല്ല ശ്രദ്ധേയതയുടെ കോൽ ഇരിക്കുന്നത്.
ചരിത്രകാരൻ എന്ന നിലയിൽ ശ്രദ്ധേയത ഉണ്ടെന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. ഗ്രന്ഥകാരൻ എന്ന നിലയിൽ ശ്രദ്ധേയതയില്ല എന്ന് താങ്കൾ തന്നെപറഞ്ഞുകഴിഞ്ഞു. പ്രമുഖരുടെ അഭിപ്രായങ്ങൾ എന്ന ഭാഗം തന്നെ എന്താണ്. കുടുംബം എന്ന ഭാഗം വായിക്കൂ. എന്താണ് അത് ചരമക്കോളമോ. പുരസ്കാരങ്ങൾ എന്ന ഭാഗത്ത് ശ്രദ്ധേയമായ ഒരു പുരസ്കാരം പോലുമില്ല.
മാതൃഭൂമിയുടെ അവലംബത്തിൽ പറയുന്നത് ജിദ്ദ കൊണ്ടോട്ടി സെന്ററാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്. എന്നാണ്. അതാണെങ്കിൽ ഒരു വ്യക്തി ഉണ്ട് എന്നതിനെ അവലംബമാകൂ. ശ്രദ്ധേയതയ്ക്ക് അവലംബമാക്കാനാവില്ല. ചരിത്രം വർത്തമാനമാക്കിയൊരാൾ എന്ന പുസ്തകം പ്രകാശം ചെയ്തു എന്നാണ് പറയുന്നത്. അല്ലാതെ വിശേഷണമെന്നു പറയുന്നില്ല. ജിദ്ദ കൊണ്ടോട്ടി സെന്റർ എന്ന സംഘടനയ്ക്ക് എന്താണ് ശ്രദ്ധേയത ഉള്ളത്. അവർ അങ്ങനെ പലരേയും, ആദരിക്കുന്നുണ്ടാകും. അതൊന്നും വിക്കിപീഡിയയിൽ വരാൻ ശ്രദ്ധേയത ഉണ്ടാക്കുന്നില്ല.
ഗ്രന്ഥകാരൻ. മാപ്പിള സാഹിത്യകാരൻ എന്ന നിലയിൽ ശ്രദ്ധേയതയില്ലെന്നു ഒറ്റനോട്ടത്തിൽ വ്യക്തം. ചരിത്രകാരൻ എന്ന നിലയിൽ ശ്രദ്ധേയത തെളിയിക്കുന്ന മൂന്നാംകക്ഷി അവലംബങ്ങൾ ഇല്ലെങ്കിൽ താൾ നീക്കുക തന്നെ ചെയ്യപ്പെടും.--Roshan (സംവാദം) 14:00, 5 ജൂൺ 2013 (UTC)[മറുപടി]
- അവലംബം 3,7.9,12 (ദേശാഭിമാനി, മനോരമ, മാതൃഭൂമി, മാധ്യമം) ഇതെല്ലാം മൂന്നാം കക്ഷി അവലംബത്തിൽ പെടില്ലേ?--സുഹൈറലി 04:24, 6 ജൂൺ 2013 (UTC)[മറുപടി]
- അവലംബം 3
പ്രശസ്തിക്ക് വേണ്ടിയുള്ള ഭ്രമം കരീം മാസ്റ്ററെ പിടികൂടിയതേയില്ല എന്നതിനു തെളിവായാണ് നലിയിരിക്കുന്നത്.
- അവലംബം 7,9
ഈ കൃതി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 1980 ൽ പ്രസിദ്ധീകരിച്ച എന്നതിനു തെളിവായാണ് നൽകിയിരിക്കുന്നത്. ഒപ്പം കൃതി രചിക്കുവാനും കരീം മാസ്റ്ററുടെ സഹായമുണ്ടായിരുന്നു എന്നതിനും
- അവലംബം 12
പ്രമുഖരുടെ അഭിപ്രായം എന്നതിനാണ് തെളിവ്
ഇതൊന്നും ചരിത്രകാരനായിരുന്നു എന്നതിന് പരിശോധനായോഗ്യമായ തെളിവായി താളിൽ ചേർക്കാൻ സാധിക്കില്ല.--Roshan (സംവാദം) 09:09, 6 ജൂൺ 2013 (UTC)[മറുപടി]
- പ്രസ്തുത അവലംബം വായിക്കുക. ആ ഒരു വരിയാണോ അതിലുള്ളത്. കൂടുതൽ പഠനത്തിനാണ് വിക്കിയിൽ അവലംബം ചേർക്കാറുള്ളത്. മുകളിൽ പറഞ്ഞ കാര്യങ്ങളാണ് ആ അവലംബങ്ങളിൽ ഉള്ളത്. എല്ലാം ലേഖനവും അപ്പടി ഇതിനകത്ത് കൊണ്ടു വരാനൊക്കുമോ. അല്ലങ്കിൽ എല്ലാ വരിയിലും ഈ ലിങ്ക് ആവർത്തിച്ചു കൊണ്ടിരിക്കാനാവുമോ? മൂന്നാം കക്ഷി അവലംബമായി ഇത് ധാരാളം. അതു കൊണ്ട് തന്നെ ഇതെല്ലാം പരിശോധനായോഗ്യമായ തെളിവായി താളിൽ ചേർക്കാൻ സാധിക്കും. ഇനി കേരള സാഹിത്യ അക്കാദമിയെയും തള്ളിപ്ഫറയുമോ?--സുഹൈറലി 11:29, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക -- വിശ്വപ്രഭViswaPrabhaസംവാദം 11:16, 6 ജൂൺ 2013 (UTC) [മറുപടി]
നിലനിർത്തുക --സുഹൈറലി 11:29, 6 ജൂൺ 2013 (UTC) [മറുപടി]
വിശ്വപ്രഭയദ്ദേഹത്തിന്റെ വോട്ട് എണ്ണി ലേഖനം നിലനിർത്താവുന്നതാണെന്ന് അരുളിച്ചെയ്യുന്നു.--Roshan (സംവാദം) 11:48, 6 ജൂൺ 2013 (UTC) [മറുപടി]
നിലനിർത്തുക -WP:BASIC പ്രകാരമുള്ള ശ്രദ്ധേയത പാലിക്കുന്നുണ്ട്. --Adv.tksujith (സംവാദം) 01:32, 7 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക-പൊതുവിവരവും ചരിത്രവിവരവും ഉള്ള കേരളീയർ കരീംമാഷ് ശ്രദ്ധേയനല്ല എന്നു പറയില്ല എന്നാണെനിക്ക് തോന്നുന്നത്--ഉപ്പേരിക്കുരുള (സംവാദം) 09:43, 18 ജൂൺ 2013 (UTC)
നിലനിർത്തുക--ഇർഷാദ്|irshad (സംവാദം) 10:38, 18 ജൂൺ 2013 (UTC)
[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.