വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവ നിലവിലുള്ള സ്ഥലങ്ങളാണോ? --ജേക്കബ് 03:42, 16 ജനുവരി 2009 (UTC)[മറുപടി]

ചെമ്പൻതൊട്ടി കണ്ണൂർ ജില്ലയിൽ നിലവിലുള്ള ഒരു മലയോര ഗ്രാമമാണ്‌.അതെ പറ്റി നമുക്കൊരു ലേഖനവുമുണ്ടല്ലോ ചെമ്പന്തൊട്ടി എന്ന പേരിൽ. പൂലാനിയെപ്പറ്റി എനിക്കറിയില്ല--Anoopan| അനൂപൻ 05:25, 16 ജനുവരി 2009 (UTC)[മറുപടി]
പൂലാനി ചാലക്കുടിക്കടുത്തുള്ള ഗ്രാമമാണ്‌. --Vssun 22:23, 23 ജനുവരി 2009 (UTC)[മറുപടി]

പി.കെ.കൃഷ്ണദാസ്[തിരുത്തുക]

അഭി ഇട്ട AFD പ്രക്രിയ പൂർത്തിയാക്കുന്നു. കാരണം: വിവരങ്ങൾ കുറവ്. --സിദ്ധാർത്ഥൻ 15:14, 21 ജനുവരി 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 16:00, 21 ജനുവരി 2009 (UTC)[മറുപടി]

ത്രികാട്ടൂർ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഇത് ക്ഷേത്രമാണോ സ്ഥലമാണോ? ത്രികാട്ടൂർ, ത്രിക്കാട്ടൂർ ഏതാണ്? --സിദ്ധാർത്ഥൻ 16:36, 23 ജനുവരി 2009 (UTC)[മറുപടി]

പരിഷത് ചൂടാറാപ്പെട്ടി[തിരുത്തുക]

ഒറ്റക്ക് നിൽക്കാനുള്ള ശ്രദ്ധേയതയുണ്ടോ? പരിഷതിന്റെ താളിൽ തന്നെ പോരെ?-- --അഭി 11:07, 25 ജനുവരി 2009 (UTC)

ഇതിനുവേണ്ടി ഒരു പ്രത്യേക ലേഖനത്തിൻറെ ആവശ്യമില്ല എന്നുതന്നെയാണ് എൻറെയും അഭിപ്രായം. പരിഷത്തിൻറെ താളിൽ തന്നെ ചേർക്കുന്നതാവും ഉചിതം എന്ന് തോന്നുന്നു.--സുഭീഷ് - സം‌വാദങ്ങൾ 07:26, 27 ജനുവരി 2009 (UTC) (ലേഖനത്തിന്റെ സംവാദം താളിൽ നിന്നും)[മറുപടി]

പാവപ്പെട്ടവരുടെ ആപ്പിൾ എന്ന ഒറ്റവരി മാത്രം! --സാദിക്ക്‌ ഖാലിദ്‌ 09:23, 31 ജനുവരി 2009 (UTC)[മറുപടി]

ചെറുനാരകം[തിരുത്തുക]

ചിത്രങ്ങൾ മാത്രം! --സാദിക്ക്‌ ഖാലിദ്‌ 09:24, 31 ജനുവരി 2009 (UTC)[മറുപടി]

പറ്റാവുന്ന വിവരങ്ങൾ ചേർത്ത് ഒന്ന് ശരിയാക്കിയിട്ടുണ്ട്. രക്ഷപ്പെടുത്തൽ നം:3 :) --  Rameshng | Talk  14:23, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

വെബ് സർവർ-താരതമ്യം[തിരുത്തുക]

വിവരങ്ങൾ ഭൂരിഭാഗവും ഇംഗ്ലീഷിൽ --അഭി 16:52, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

ഇത് ഞാൻ വിട്ടു. ഒരു രക്ഷയുമില്ല. --  Rameshng | Talk  14:25, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

കച്ചോലം[തിരുത്തുക]

ഇൻഫോബോക്സ് മാത്രം. ഇംഗ്ലീഷ് താൾ ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിച്ചാൽ നിലനിർത്താം. --സിദ്ധാർത്ഥൻ 07:38, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. രക്ഷപ്പെടുത്തൽ നം:2 --  Rameshng | Talk  13:53, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

കാക്കത്തമ്പുരാൻ[തിരുത്തുക]

ചിത്രവും ഇൻഫോബോക്സും മാത്രം. കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്. --സിദ്ധാർത്ഥൻ 13:30, 7 ഫെബ്രുവരി 2009 (UTC)[മറുപടി]

രക്ഷപ്പെടുത്തൽ യഞ്ജത്തിന്റെ ഭാഗമായി ഇതിൽ ആവശ്യത്തിന് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --  Rameshng | Talk  10:22, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

നീർക്കാക്ക[തിരുത്തുക]

ഇൻഫോബോക്സ് മാത്രം. ഒറ്റ വരി പോലുമില്ല. --സിദ്ധാർത്ഥൻ 17:41, 7 ഫെബ്രുവരി 2009 (UTC)[മറുപടി]

വിവരങ്ങൾ ചേർത്തിട്ടുണ്ട് - രക്ഷപ്പെടുത്തൽ നം: 4 --  Rameshng | Talk  15:04, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

കാവടി കേസ്[തിരുത്തുക]

പ്രസ്തുത ലേഖനത്തിൽ വ്യക്തമായ അവലംബത്തിൻറെ കുറവ്.--സുഭീഷ് - സം‌വാദങ്ങൾ 06:42, 31 ഡിസംബർ 2008 (UTC)[മറുപടി]

11:23, 29 ഡിസംബർ 2008 ന് തുടങ്ങിയ ഈ ലേഖനത്തെ മായ്ക്കുക്കാൻ ഇടുന്നതിന്നു മുമ്പ് കുറച്ചുകൂടി സമയം അനുവദിക്കണം. ഇതൊരു തരം ആക്രമണം തന്നെയാണ്. അവലംബം തന്നെ ഇല്ലാത്ത നൂറു കണക്കിനു ലേഖനങ്ങൾ ഇപ്പോഴും വിക്കിയിൽ വേറെ ഉണ്ട്. --ലീ 2008 07:42, 31 ഡിസംബർ 2008 (UTC)[മറുപടി]
ഇത് ആക്രമണമൊന്നുമല്ല!. കാരണം, മാർച്ച് 12, 2008-ന് നിർമ്മിച്ച പുഴ.കോം എന്ന ലേഖനം ഇപ്പോഴും മായ്ക്കാതെ ഈ താളിൽ കിടപ്പുണ്ട്. ഇതിനർത്ഥം കാവടി കേസ് എന്ന ലേഖനം മെച്ചപ്പെടുത്തുവാനുള്ള സമയം താങ്കൾക്ക് ധാരാളമുണ്ട് എന്നാണ്. പിന്നെ അവലംബം തന്നെ ഇല്ലാത്ത നൂറു കണക്കിനു ലേഖനങ്ങൾ വിക്കിയിൽ ഉള്ളത് പ്രസ്തുത ലേഖനം സംരക്ഷിക്കാനുള്ള കാരണമായിക്കാണരുത്.--സുഭീഷ് - സം‌വാദങ്ങൾ 09:30, 31 ഡിസംബർ 2008 (UTC)[മറുപടി]
വിജ്ഞാനകോശസ്വഭാവത്തിലുപരി വർഗ്ഗീയവാദമാണ്‌ ഈ ലേഖനത്തിലുള്ളത്. വ്യക്തമായ അവലംബവുമില്ല. --Jobinbasani 09:42, 31 ഡിസംബർ 2008 (UTC)[മറുപടി]

വിജ്ഞാനകോശത്തിനു വേണ്ട രീതിയിലുള്ള ഒന്നും ഈ ലേഖനത്തിലില്ലാത്തതിനാൽ ലേഖനം ഡിലീറ്റ് ചെയ്യണം--Anoopan| അനൂപൻ 13:50, 1 ജനുവരി 2009 (UTC)[മറുപടി]

എന്താണ് ഇല്ലാത്തന്തെന്നു വിശദീകരിക്കണം--ലീ 2008 14:46, 1 ജനുവരി 2009 (UTC)[മറുപടി]

"വിജ്ഞാനകോശസ്വഭാവത്തിലുപരി വർഗ്ഗീയവാദമാണ്‌ ഈ ലേഖനത്തിലുള്ളത്", എന്ന നിരീക്ഷണം വളരെ സത്യം. ഡിലീറ്റ് ചെയ്യുക--പ്രവീൺ:സംവാദം 05:51, 7 ജനുവരി 2009 (UTC)[മറുപടി]

ആധികാരികമായ ഒരു അവലംബമില്ലാതെ ഇത്തരം ലേഖനം ഒരിക്കലും നിലനിർത്തേണ്ടതില്ല. ഇതിലെ അവലംബത്തിന്റെ ആധികാരികത നിലവിൽ സംശയകരമാണ്‌. അവലംബമായി കൊടുത്തിരിക്കുന്ന പത്രത്തിന്റെ സ്കാൻ ഉണ്ടോ? --ജേക്കബ് 14:59, 9 ജനുവരി 2009 (UTC)[മറുപടി]

അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണോ ഇത്? ആയിരിക്കാം. അങ്ങനെയെങ്കിൽ, വിക്കിയിൽ വരുന്നതിൽ കുഴപ്പമൊന്നുമില്ല. എന്നാൽ ഇത്തിരി ശ്രദ്ധിച്ച് എഴുതണം എന്നു മാത്രം. ഇപ്പോൾ എഴുതിയിരിക്കുനത് അങ്ങനെയല്ല. ഇപ്പോൾ കൊടുത്തിരിക്കുന്ന റെഫറൻസുകളിൽ പന്തികേടു തോന്നുന്നു. മാതൃഭൂമി കോഴിക്കോട് എഡിഷൻ എന്നും, പാഞ്ചജന്യം തൃശൂർ എഡിഷൻ എന്നുമാണ് കാണുന്നത്. 1942-ൽ മാതൃഭൂമി മൾട്ടി-എഡിഷൻ ആയിരുന്നോ. ഈ 'പാഞ്ചജന്യം' വാരിക ഏതാണ്. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ഹിന്ദി മുഖപത്രത്തിന്റെ പേര് പാഞ്ചജന്യം എന്നാണ് എന്നറിയാം. പക്ഷേ ഇത് ഏതോ മലയാളം വാരിക ആയിരിക്കണമല്ലോ. അതും ഒന്നിലേറെ എഡിഷൻ ഉള്ളതാണോ/ആയിരുന്നോ. അല്ലെങ്കിൽ പിന്നെ തൃശൂർ എഡിഷൻ എന്നു പറയുന്നതെന്തിനാണ്? ഇതാ, കുന്നം കുളത്തെ "Orthodox Progressive Party"-യുടെ site-ലെ കാവടി കേസ് എന്നൊരു ലിങ്ക് കാണുന്നുണ്ട്. http://www.orthodoxspp.org/events.php. ഞാൻ വായിക്കാൻ വേണ്ടി ക്ലിക്ക് ചെയ്തിട്ട് കിട്ടിയില്ല. അവിടെ എന്താണ് പറയുന്നതെന്ന് ആരെങ്കിലും ഒന്നും നോക്കിയാൽ നന്നായിരിക്കും. എല്ലാം നോക്കിയിട്ട് വിക്കിയിൽ വരാൻ മാത്രം ശ്രദ്ധേയത ഉള്ളതെന്ന് തോന്നിയാൽ ശ്രദ്ധയോടെ എഡിറ്റ് ചെയ്തുമാത്രം നിലനിർത്താം. അല്ലെങ്കിൽ കളയുകയാണ് വേണ്ടത്.Georgekutty 01:12, 10 ജനുവരി 2009 (UTC)[മറുപടി]

ഏതോ ആസ്കി ഫോണ്ടിലാണു് ആ പേജ്. ഫോണ്ട് ഡൌൺലോഡും കാണാനില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഫോണ്ട് ഇവിടെയുണ്ട്. ലേഖനത്തിൽ ഉള്ളതുപോലെയല്ല ജോർജുകുട്ടി തന്ന ലിങ്കിൽ പറഞ്ഞിരിക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 06:34, 10 ജനുവരി 2009 (UTC)[മറുപടി]
ഈ ലിങ്കിലുള്ള വാർത്തകൾ പലതിന്റെയും നിക്ഷ്പക്ഷത സംശയാസ്പദം തന്നെ.. പക്ഷേ കാവടി കേസ് ഇപ്പോൾ വിക്കിയിലുള്ള ലേഖനം വച്ച് നോക്കിയാൽ മതസ്പർധ അത്ര സൃഷ്ടിക്കാത്ത തരത്തിൽ എഴുതിയിട്ടുണ്ട്. കൊച്ചി ദിവാൻ ഇടപടണമെങ്കിൽ ഒരുപക്ഷേ അന്നത്തെകാലത്ത് ശ്രദ്ധേയത പിടിച്ചുപറ്റിയ ഒരു വർഗ്ഗീയ കശപിശയാവണം. --ജേക്കബ് 07:15, 10 ജനുവരി 2009 (UTC)[മറുപടി]
ആ പാർട്ടിയുടെ സൈറ്റിൽ പറഞ്ഞിരിക്കുന്ന കാരണം വിശ്വാസയോഗ്യമല്ല, പള്ളിയിലെ തിരുകർമ്മങ്ങൾ നടക്കുന്ന നേരത്താണ് കാവടി വന്നിരുന്നതെന്നും (പള്ളി ചെറുതായിരുന്നതിനാൽ വൃദ്ധരായ പലരും തങ്ങളുടെ വരാന്തയിൽ ഇരുന്നാണ് തിരുകർമ്മങ്ങളിൽ പങ്കുകൊണ്ടിരുന്നത് ) സാധാരണ മേയിൻ റോഡ് വഴിയാണ് കാവടിപോയിരുന്നതും. കാവടി പലർക്കും അസ്വസ്ഥത ഉണ്ടാക്കി ഇതാണ് കാരണം എന്ന് ചിലർ പറയുന്നുണ്ട് മാതൃഭൂമിയിലെ ലേഖനത്തിൽ (dated march 3 1942) ഇതിന് മുമ്പ് കാവടി അങ്ങാടിയിൽ കൂടി പോയിട്ടില്ലാത്തിനാൽ അത് ഒരു പഴയ നടപ്പവകാശം എന്ന രീതിയിൽ ഘോഷയാത്ര അനുവദിപ്പാൻ പാടില്ലെന്ന് ക്രിസ്ത്യാനികൾ വാദിച്ചതായി പറയുന്നുണ്ട് .1942 ൽ മാതൃഭൂമി കോഴിക്കോട് എഡിഷൻ മാത്രമാണ് ഉണ്ടായിരുന്നത് . മലബാറിൽ നിന്നിറങ്ങുന്ന ഒരു പത്രം കൊച്ചി രാജ്യത്ത് നടക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്യണമെങ്കിൽ ആ സംഭവത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ അതിനുവേണ്ടിയാണ് അങ്ങനെ കൊടുത്തത് വേണമെങ്കിൽ തിരുത്താം. ബി.വി.ബുക്ക് ഡിപ്പോ 1941 ൽ തൃശൂരിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ആഴ്ചപതിപ്പാണ് പാഞ്ചജന്യം ഇതിന് R.S.S. ന്റെ പാഞ്ചജന്യമായി ബന്ധമില്ല. ബി.വി.ബുക്ക് ഡിപ്പോ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ശ്രീചിത്രയുഗം എന്ന വാരികയുടെ പ്രസാധകരായിരുന്നു. 1941 മെയ് 22 ന് പാഞ്ചജന്യത്തിന്റെ ആദ്യ ലക്കം പുറത്തിറക്കി എതാണ്ട് 5 വർഷത്തോളം മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇത് ഇപ്പോൾ തൃശൂർ കേരള സാഹിത്യഅക്കാദമിയിൽ സൂക്ഷിച്ചിട്ടുണ്ട്. എളുപ്പത്തിൽ റെഫർ ചെയ്യുന്നതിനാണ് തൃശൂർ എഡിഷൻ എന്നു കൊടുത്തത്. ആ കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ ലക്കങ്ങളിലും ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . അവലംബം അനാവശ്യമായി നീട്ടേണ്ട എന്ന് കരുതി. കെ.വി. രാഘവൻ നായരുടെ പത്രാധിപത്യത്തിലുള്ള ഗോമതി പത്രത്തിലാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ വന്നിരുന്നത് അക്കാലത്തെ പത്രങ്ങൾ നോക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. പിന്നെ താഴെ പറയുന്ന ചില കാര്യങ്ങളെ പറ്റിയും തിരഞ്ഞാൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
  • .ഹിന്ദുരാജാവ് അതിപുരാതന ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി സർ ജോൺ സൈമൺ, വൈസ്രോയി ലിൻ ലിത് ഗൊ പ്രഭു, ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവർക്ക് സങ്കട ഹർജി അയച്ചതായി പറയപ്പെടുന്നുണ്ട്.
  • .ഇതിനെ തുടർന്ന് വൈസ്രോയി അന്നത്തെ കൊച്ചി ദിവാനായിരുന്ന ഡിക്സനോട് വിശദീകരണം തേടി എന്നും ഇതുമൂലമാണ് അവസാനത്തെ ഘോഷയത്രക്ക് പിന്തുണ നൽകാതിരുന്നതെന്നും പറയപ്പെടുന്നു
  • .കേസിലെ പ്രതികൾ എറണാകുളം ഹൈക്കോടതിൽ അപ്പീൽ നൽകി എന്ന് പറയപ്പെടുന്നു. രണ്ടു കേസുകളായാണ് ഇത് ഫയൽ ചെയ്തിരുന്നത് പുത്തൻപള്ളിയുടെ മുൻപിൽ വെച്ചുണ്ടായ ലഹളയും, ചിറളയം അങ്ങാടിയിൽ വെച്ചുണ്ടായ ലഹളയും . കീഴ് ക്കോടതിയുടെ ശിക്ഷ ശരിവെച്ചെന്നും പറയപ്പെടുന്നു.
  • .കൊച്ചി നിയമസഭായോഗത്തിൽ നിരോധനാജ്ഞയെ തുടർന്നുണ്ടായ സംഭവങ്ങൾ ചർച്ച ചെയ്തു വെന്നും ഒരു അടിയന്തരപ്രമേയത്തിന് ടി.എസ്.രാമചന്ദ്രൻ ശ്രമിച്ചു എന്നും പറയപ്പെടുന്നു.

ജേക്കബിനോട് ഒരു വാക്ക് അവലംബമില്ലാതെ ഇത്തരം ലേഖനം ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് പിന്നീട് തെളിവ് ചോദിക്കുന്നതെന്തിനാണ്, ഞാൻ ഇതിന്റെ സ്കാൻ താങ്കൾക്ക് അയച്ചുതന്നാലും താങ്കൾ അത് photoshop മറിമായമാണെന്ന് പറയും എന്നാണ് എന്നിക്കു തോന്നുന്നത്. താങ്കൾ ലേഖനങ്ങളെ മുൻവിധിയോടെ കാണരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ ലേഖനം വിക്കിയിൽ നിന്ന് മാറ്റിയാൽ ഈ സംഭവം നടക്കില്ല എന്നാണ് താങ്കൾ വിചാരിക്കുന്നത് എന്ന് തോന്നുന്നു. തേഡ് പാർട്ടി റഫറൻസ് കിട്ടാൻ സാദ്ധ്യത കുറവാണ്‌ എന്നു പറഞ്ഞ് വിക്കിയുടെ ഒരു അഡ് മിൻ ഒരു ലേഖനം നിലനിർത്താൻ പരിശ്രമിച്ചതായി താങ്കൾക്ക് ഈ പേജിൽ തന്നെ കാണാവുന്നതാണ്. -- ലീ 2©©8 /††← 08:28, 10 ജനുവരി 2009 (UTC)[മറുപടി]

>>അവലംബമില്ലാതെ ഇത്തരം ലേഖനം ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് പിന്നീട് തെളിവ് ചോദിക്കുന്നതെന്തിനാണ്
താങ്കൾത്തന്നെ സൂചിപ്പിച്ചതുപോലെ ഒരു ലേഖനം നിലനിർത്താൻ പരമാവധി ശ്രമിക്കുന്നതുകൊണ്ട്. അവലംബമില്ലാത്തതുകൊണ്ടാണ്‌ ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുന്നതെങ്കിൽ ആവശ്യമുള്ള അവലംബം ചേർത്താൽ ലേഖനം നീക്കേണ്ടതില്ല എന്നു വ്യക്തമാണല്ലോ.
>>ഞാൻ ഇതിന്റെ സ്കാൻ താങ്കൾക്ക് അയച്ചുതന്നാലും താങ്കൾ അത് photoshop മറിമായമാണെന്ന് പറയും എന്നാണ് എന്നിക്കു തോന്നുന്നത്.
തെറ്റിധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഇത്തരം ലേഖനങ്ങളിൽ ഇവിടെ സൂചിച്ചിരിക്കുന്നതിനു തുല്യമായ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്‌. ഇതിൽ കൂടുതൽ ഒന്നും ഉദ്ദേശിച്ചിട്ടില്ല.
>>താങ്കൾ ലേഖനങ്ങളെ മുൻവിധിയോടെ കാണരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ ലേഖനം വിക്കിയിൽ നിന്ന് മാറ്റിയാൽ ഈ സംഭവം നടക്കില്ല എന്നാണ് താങ്കൾ വിചാരിക്കുന്നത് എന്ന് തോന്നുന്നു. തേഡ് പാർട്ടി റഫറൻസ് കിട്ടാൻ സാദ്ധ്യത കുറവാണ്‌ എന്നു പറഞ്ഞ് വിക്കിയുടെ ഒരു അഡ് മിൻ ഒരു ലേഖനം നിലനിർത്താൻ പരിശ്രമിച്ചതായി താങ്കൾക്ക് ഈ പേജിൽ തന്നെ കാണാവുന്നതാണ്.
ഇത്തരം ലേഖനങ്ങൾ ആധികാരികത പരിശോധിക്കാതെ നിലനിർത്തുന്നത് ശരിയായ കീഴ്‌വഴക്കമല്ല എന്നുതന്നെയാണെന്റെ പക്ഷം. വ്യാജമായി സൈബീരിയൻ ഭാഷയുടെ പേരിൽ ഒരു വിക്കിപീഡിയ (ru-sib.wiki) ഉണ്ടാക്കിയിട്ട് പതിനായിരക്കണക്കിന്‌ താളുകൾ വരെ ഒരു വ്യക്തി ഒരിക്കൽ സൃഷ്ടിച്ച് പരിപാലിച്ചിരുന്നു. മലയാളം വിക്കിപീഡിയയിലാകട്ടെ, ഇല്ലാത്ത ഒരു ക്ഷേത്രത്തിന്റെ പേരിൽ താള്‌ സൃഷ്ടിച്ച ശേഷം നീക്കം ചെയ്യാന് ആരും നിർദേശിച്ചില്ല എന്ന കാരണംകൊണ്ട് വിക്കിപീഡിയയ്ക്ക് ഹൈന്ദവാഭിമുഖ്യമുണ്ടെന്ൻ ആരോപിക്കാനും ഇവിടെ ശ്രമം നടന്നിരുന്നു. അതിനാൽ സംഭവം നടന്നുതന്നെയോ എന്നു സംശയിച്ചതിലോ നിലനിർത്താൻ കൂടുതൽ വിശ്വാസയോഗ്യമായ അവലംബം ചോദിച്ചതിലോ‍ കൂടുതൽ മുൻവിധി ഒന്നും ഗണിക്കേണ്ടതില്ല.
നിലവിൽ ലേഖനം സന്തുലിതവീക്ഷണത്തിലല്ല എന്നത് പള്ളിക്കാരുടെ നോട്ടീസ് വായിച്ചാൽ മനസ്സിലാവുമല്ലോ ("ആ പാർട്ടിയുടെ സൈറ്റിൽ പറഞ്ഞിരിക്കുന്ന കാരണം വിശ്വാസയോഗ്യമല്ല" എന്നു താങ്കൾ പറഞ്ഞത്. അതേ അഭിപ്രായം താങ്കളുടെ ലേഖനം വായിക്കുമ്പോൾ മറുഭാഗത്തിനുമുണ്ടാവുമെന്നതിനാൽ) പിന്നെ സംഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ വർഗ്ഗീയത മുറ്റിനിൽക്കുന്ന കേട്ടുകേൾവികൾ (മാതൃഭൂമി പത്രലേഖകൻ വിവരിച്ചതുൾപ്പെടെ) അടിസ്ഥാനമാക്കുന്നത് പരസ്പരം വിരോധം ജനിപ്പിക്കാൻ ഇടയാക്കിയേക്കാം. ദയവായി ഇവിടെ ജീവചരിത്രത്തിന്റെ കാര്യത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ dignified ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കേണ്ടതാണ്‌ എന്നാണെന്റെ പക്ഷം. --ജേക്കബ് 00:50, 11 ജനുവരി 2009 (UTC)[മറുപടി]

ഒരു സൂത്രം ഉണ്ട് ആ പാർട്ടിയുടെ താൾ നോക്കി താങ്കൾ copy ചെയൂ സംഭവം നൂട്രൽ ആകട്ടെ. ഇത്തരം താളുകൾ നോക്കി കോപ്പിയടിച്ചാൽ വിക്കിയിലെ തർക്കങ്ങൾ വേഗം പരിഹരിക്കാം. ലോകത്ത് പുതുതായി ഉണ്ടാകുന്ന തർക്കങ്ങൾ ( including ഇസ്രായേൽ പാലസ്തീൻ തർക്കം) വിക്കി വഴിയാണല്ലോ -- ലീ 2©©8 /††← 13:06, 12 ജനുവരി 2009 (UTC)[മറുപടി]

ഈ ലേഖനം നില നിർത്തേണ്ടതാണ് !! കാരണം ഈ സംഭവം കുന്നം കുളത്ത് വളരെ പണ്ട് സംഭവ ബഹുലമായി നടന്നിട്ടുള്ളതാണ്. ഈ സംഭവം ഞാൻ എന്റെ മുത്തച്ചൻ പറഞ്ഞ് കേട്ടിട്ടുണ്ട്. കൊച്ചി മഹാരാജാവ് ഇടപ്പെട്ടിട്ടുള്ള സംഭവാമാണിത്, ഇത് അമർ ച്ച ചെയ്യാൻ ബ്രിട്ടീഷ് പട്ടാളത്തെ ഇറക്കിയിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. പട്ടാളം കുന്നം കുളം മാർക്കറ്റിൽ മാർച്ച് ചെയ്യുന്ന ഫോട്ടൊ ഞാൻ കാണിപ്പയ്യൂർ മനയിൽ കണ്ടിട്ടണ്ട്. അതിന്റെ ഒരു കോപ്പി കിട്ടുകയാണെങ്കിൽ തീർച്ചയായും അപ് ലോഡ് ചെയ്യാം.-- ജിഗേഷ് സന്ദേശങ്ങൾ  09:34, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

--Vssun 19:23, 20 ഫെബ്രുവരി 2009 (UTC)[മറുപടി]

സിബിരാജ്[തിരുത്തുക]

Mangalat ഇട്ട AFD ടാഗിന്റെ തുടർപ്രക്രിയ പൂർത്തിയാക്കുന്നു. കാരണം നോട്ടബിലിറ്റി. --സിദ്ധാർത്ഥൻ 17:33, 14 ജനുവരി 2009 (UTC)[മറുപടി]

എനിക്കറിയാവുന്ന വിധത്തിൽ എഴുതിയിട്ടുണ്ട്. ഇത് രക്ഷിക്കാൻ പാകത്തിലുള്ള വിവരങ്ങൾ കിട്ടിയില്ല. ഡിലീറ്റണമെന്ന് താൽപ്പര്യമുള്ളവർക്ക് ഡിലീറ്റാം. നയങ്ങൾ നടപ്പാക്കപ്പെടണം. --  Rameshng | Talk  17:40, 14 ജനുവരി 2009 (UTC)[മറുപടി]

നയത്തിന്റെ കാര്യത്തിൽ വിവരമില്ലായ്കയുണ്ടു്. എന്റെ സംശയം ഇതാണു്: നടനാണു് എന്ന എന്ന ഒറ്റക്കാരണത്താൽ ഒരാൾക്കു് നോട്ടബിലിറ്റി ഉണ്ടാകുമോ? ഉണ്ടാകുമെന്നാണെങ്കിൽ ഒരു കാരണവശാലും ഡീലീറ്റു് ചെയ്യരുതു്. നോട്ടബിലിറ്റി നയത്തെക്കുറിച്ചു് അറിവുള്ളവർ നിശ്ചയിക്കട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വിക്കിയിലെ en:Wikipedia:Notability (people) എന്ന നയം താളിൽനിന്ന്:
കൂടുതൽ
എന്റെ എളിയ നിരീക്ഷണത്തിൽ പല സിനിമാതാരങ്ങളുടെ കാര്യത്തിലും മേല്പ്പറഞ്ഞ രണ്ടു കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ട്. എന്നുവച്ച് ഏതെങ്കിലും സീരിയലിൽ അല്പസമയം തലകാണിച്ചവരെക്കുറിച്ച് ഏതെങ്കിലും വാരികകൾ എഴുതി എന്നത് ശ്രദ്ധേയതയ്ക്ക് മതിയാവില്ല അതാണല്ലോ "trivial coverage of a subject by secondary sources may not be sufficient to establish notability" എന്നു പറഞ്ഞിരിക്കുന്നത്. ഇപ്പറഞ്ഞത് മേൽവിവരിച്ച ചോദ്യത്തിന്‌ ഒരു ഉത്തരമെന്ന നിലയിൽ മാത്രമാണ്‌.
സിനിമാതാരങ്ങളുടെ കാര്യത്തിൽ ഒരുപക്ഷേ ഒരു കാര്യം കൂടി ശ്രദ്ധിക്കാം. en:WP:COI ഇല്ലാതെ ഒരു ഉപയോക്താവായിരിക്കണം പ്രസ്തുത വ്യക്തിയെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നത്. --ജേക്കബ് 23:55, 14 ജനുവരി 2009 (UTC)[മറുപടി]
സിബിരാജിന് നോട്ടബിലിറ്റി പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല. ഇത് നോക്കു [1] ഡിലീറ്റ് ചെയ്യാതെ എ എഫ് ഡി മാറ്റാം -- ജിഗേഷ് സന്ദേശങ്ങൾ  10:57, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

പരസ്യം --Anoopan| അനൂപൻ 15:31, 16 ജനുവരി 2009 (UTC)[മറുപടി]

രമേഷ് എങ്ങനെയാണു ലേഖനം വിക്കിവൽക്കരിച്ചത്? മറ്റു ലേഖനങ്ങളിലേക്ക് കണ്ണികൾ കൊടുത്തതു കൊണ്ടു മാത്രം ലേഖനത്തിനു വിക്കിപീഡിയ സ്വഭാവം വരുന്നില്ല. ലേഖനം തുടങ്ങുന്നതു തന്നെ "ഹ്യുമനിസ്റ്റ് മൂവ്മെന്റിന്റെ അസോസിയേഷനായ "വേൾഡ് വിത്ത്ഔട്ട് വാർസ്" ലോക സമാധാനത്തിനു വേണ്ടി വേൾഡ് മാർച്ച് സംഘടിപ്പിച്ചിരിക്കയാണ്" എന്നാണ്‌ ഇതൊരു പരസ്യമല്ലാതെ മറ്റെന്താണ്‌? നീക്കണമെന്ന് ശക്തമായി അഭിപ്രായപ്പെടുന്നു. കൂടാതെ ഈ ലേഖനം തുടങ്ങി വെച്ച ബൈജുചാലാടിന്റെ സംഭാവനകൾ ഹ്യുമനിസ്റ്റ് മൂവ്മെൻറ് ‎ എന്ന ലേഖനത്തിലും ഈ ലേഖനത്തിലും മാത്രമാണ്. --Anoopan| അനൂപൻ 06:25, 17 ജനുവരി 2009 (UTC)[മറുപടി]

സമ്മതിച്ചു വിക്കിവൽക്കരണം നടത്തിയില്ല. പക്ഷേ, ഇതിന്റെ പരസ്യ സ്വഭാവം മാറ്റിയാൽ ഇത് നിലനിർത്തിക്കൂടെ. സമകാലീന സംഭവങ്ങളെ കുറിച്ച് ലേഖനങ്ങൾ ഇല്ലേ? --  Rameshng | Talk  06:27, 17 ജനുവരി 2009 (UTC)[മറുപടി]

ഈ ലേഖനം മുഴുവനായി പറയുന്നത് ആ മാർച്ചിനെ പറ്റിയല്ലേ? ലോകസമാധാനത്തിനു വേണ്ടി ഒരു മാർച്ച് നടത്തുന്നതിനെയും , ഹിറ്റ്‌ലറുടെയോ ബിൻലാദന്റെയോ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു മാർച്ച് നടത്തുന്നതിനെയും വിക്കിയിൽ ഒരേ രീതിയിൽ വേണം കാണേണ്ടത്. കാരണം വിക്കിപീഡിയ ഒന്നിനെയും വിവേചിച്ചു കാണുന്നില്ല. ഇവിടെ പ്രസക്തി വിവരങ്ങൾക്ക് മാത്രമാണ്‌. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കിതിനെ വിക്കി പരുവത്തിലേക്ക് മാറ്റിയെടുക്കാനാവുന്നില്ല. ആർക്കെങ്കിലും സാധിക്കുമെങ്കിൽ സന്തോഷം --Anoopan| അനൂപൻ 06:37, 17 ജനുവരി 2009 (UTC)[മറുപടി]

ഈ മാർച്ച് 2009 ഒക്ടോബറിലാണ് തുടങ്ങുന്നത്. ഉദ്ദേശ്യങ്ങളെല്ലാം മഹത്തരമാണെന്നതിനപ്പുറം ഇതിന് വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയത വന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. വരാൻ പോകുന്ന കാര്യമാണെങ്കിൽ അതിനനുസരിച്ച ന്യൂസ് കവറേജെങ്കിലും കാണേണ്ടതാണ്. അത്തരത്തിലുള്ള അവലംബങ്ങൾ ഈ താളിൽ ആവശ്യമാണ്. ഇപ്പോൾ മാർച്ചിന്റെ ഔദ്യോഗിക സൈറ്റിലേക്കുള്ള ലിങ്ക് മാത്രമേ ഉള്ളൂ.--സിദ്ധാർത്ഥൻ 15:34, 20 ജനുവരി 2009 (UTC)[മറുപടി]

മൂന്നാം കക്ഷി അവലംബമില്ലാത്തതിനാൽ നീക്കം ചെയ്യാവുന്നതാണ്‌. --Vssun 07:08, 12 ഫെബ്രുവരി 2009 (UTC)[മറുപടി]

ഉൽപരിവർത്തനം[തിരുത്തുക]

ഒറ്റവരി ലേഖനം. --സിദ്ധാർത്ഥൻ 07:40, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

ജാനകിക്കാട്[തിരുത്തുക]

ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 13:26, 7 ഫെബ്രുവരി 2009 (UTC)[മറുപടി]

മാത്രമല്ല ഒരു റെഫറൻസും ഇല്ലാത്ത ഇത്തരം അവകാശവാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനം നീക്കം ചെയ്യണം.. --Vssun 16:50, 7 ഫെബ്രുവരി 2009 (UTC)[മറുപടി]
ഇത് കുറെ നാളുകളായല്ലോ, ഒറ്റവരിയായിട്ട്.. ഇത് നീക്കം ചെയ്യാമെന്ന് തോന്നുന്നു.--  Rameshng | Talk  13:27, 9 ഫെബ്രുവരി 2009 (UTC)[മറുപടി]
ഗൂഗിൾ സേർച്ച് --സാദിക്ക്‌ ഖാലിദ്‌ 15:10, 9 ഫെബ്രുവരി 2009 (UTC)[മറുപടി]
അത്യാവശ്യത്തിന് അറിയപ്പെടുന്ന സ്ഥലമാണെന്ന് തോന്നുന്നു. സാദിക്ക് തന്ന ലിങ്ക് നോക്കൂ.-- ജിഗേഷ് സന്ദേശങ്ങൾ  08:07, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

പുഴക്കൽ ആർ[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 00:12, 11 ഫെബ്രുവരി 2009 (UTC)[മറുപടി]

ലാപ്‌ടോപ്പ് ബ്രാൻഡുകളും നിർമ്മാതാക്കളും[തിരുത്തുക]

സംഭരണി മാത്രം --Vssun 07:06, 12 ഫെബ്രുവരി 2009 (UTC)[മറുപടി]

അമേരിക്കൻ പ്രസിഡണ്ടുമാരുടെ പട്ടിക[തിരുത്തുക]

1.പട്ടിക മാത്രം, 2. മലയാളത്തിലല്ല --സാദിക്ക്‌ ഖാലിദ്‌ 14:08, 15 ഫെബ്രുവരി 2009 (UTC)[മറുപടി]

പട്ടിക പട്ടികയല്ലാതെ പിന്നെന്തായിരിക്കണം? വിക്കിപീഡിയകളിൽ പട്ടിക എന്നൊരു ലേഖനവിഭാഗം തന്നെയുണ്ടല്ലോ. മലയാളത്തിൽ അങ്ങനെയൊന്നില്ലേ? മലയാളത്തിലാക്കൽ പുരോഗമിക്കുന്നു. മൻ‌ജിത് കൈനി 05:54, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

എന്തിന്റെ പട്ടികയാണെന്ന് ചേർക്കാമായിരുന്നു. രത്നചുരുക്കം#3: “Lists should have a self-explanatory title, and a lead-in description with further explanation as required.“ -ഇവിടെ നിന്നും. --സാദിക്ക്‌ ഖാലിദ്‌ 06:28, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

അമേരിക്കൻ പ്രസിഡണ്ടുമാരുടെ പട്ടികഇതിന്റെ അർഥം എളുപ്പം പിടികിട്ടൂല്ല !!!!. കുഴപ്പം ആദ്യത്തെ വാക്കിലാണ് അത് മാറ്റിയാൽ ശരിയാകുമായിരിക്കും.-- ലീ 2©©8 /††← 10:39, 16 ഫെബ്രുവരി 2009 (UTC)[മറുപടി]
ഇത് നീക്കം ചെയ്യേണ്ട ഒരാവശ്യവുമില്ല. മൻ‌ജിത്തിന്റെ പ്രയത്നം പ്രശംസനീയം.. --  Rameshng | Talk  05:01, 17 ഫെബ്രുവരി 2009 (UTC)[മറുപടി]

നടൻമാർ[തിരുത്തുക]

ആവശ്യമെങ്കിൽ മലയാളചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്ന ഒരു പട്ടികയാക്കാം.. അല്ലാത്തപക്ഷം നീക്കം ചെയ്യാം. എന്നു തോന്നുന്നു --Vssun 10:17, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

ഈ താളിൽ കാര്യമായ വിവരങ്ങൾ ഒന്നും ഇല്ലാത്തതുകാരണം നീക്കം ചെയ്യുക തന്നെ വേണം. പിന്നെ മലയാളചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്നൊരു പട്ടികയെക്കുറിച്ച് ആലോചിക്കാവുന്നതാണ്.--സുഭീഷ് - സം‌വാദങ്ങൾ 06:58, 20 ഫെബ്രുവരി 2009 (UTC)[മറുപടി]

മോതിരം (കളരിപ്പയറ്റ്)[തിരുത്തുക]

ഇത്തരമൊരു ആയോധനമുറയുണ്ടോ? സംവാദം നോക്കുക. --സിദ്ധാർത്ഥൻ 16:14, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

മുളയങ്കാവ്‌[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 03:52, 26 ഫെബ്രുവരി 2009 (UTC)[മറുപടി]

SD ചേർത്ത് നീക്കം ചെയ്യേണ്ടതായിരുന്നു.. --Vssun 06:14, 26 ഫെബ്രുവരി 2009 (UTC)[മറുപടി]