Jump to content

വിക്കിപീഡിയ:ഇൻക്യുബേറ്റർ/കാഞ്ഞിരോട്ട് യക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിൽ പ്രചരിച്ച ഒരു ഐതിഹ്യത്തിലെ നായികയായ യക്ഷിണിയാണ് കാഞ്ഞിരോട്ട് യക്ഷി. ഇപ്പോൾ തമിഴ്നാട്ടിലുള്ള ഒരു പാദമംഗലത്തു നായർ തറവാട്ടിലാണ് ചിരുതേവി എന്ന പേരായ കാഞ്ഞിരോട്ട് യക്ഷി ജനിച്ചത്[അവലംബം ആവശ്യമാണ്]. മാർത്താണ്ഡവർമ്മയുടെ എതിരാളിയായിരുന്ന കുഞ്ചുത്തമ്പിയുമായി അടുപ്പം പുലർത്തിയിരുന്ന ഇവളെ പിന്നീട് അവളുടെ സേവകൻ വധിക്കുകയും അതുവഴി അവൾ യക്ഷിയായി മാറുകയുമായിരുന്നുവെന്നാണ് ഐതിഹ്യം[അവലംബം ആവശ്യമാണ്].

ഐതിഹ്യം

[തിരുത്തുക]

തെക്കൻ തിരുവിതാംകൂറിലുള്ള മംഗലത്ത് എന്ന തറവാട്ടിലാണ് സുന്ദരിയായ ചിരുതേവി ജനിച്ചത്[അവലംബം ആവശ്യമാണ്]. ഗണികയായിരുന്ന അവൾ പല പ്രമുഖരുമായി ബന്ധം പുലർത്തിയിരുന്നു. ബന്ധുവായി ചിരുതേവിക്ക് ഗോവിന്ദൻ എന്ന സഹോദരൻ മാത്രമേ ഉള്ളൂവെങ്കിലും അനവധി പരിചാരകർ കൂട്ടിനുണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. ഇതിലൊരുവനാണ് കുഞ്ഞുരാമൻ[അവലംബം ആവശ്യമാണ്] എന്ന പൊണ്ടൻ നായർ (പല്ലക്ക് ചുമക്കുന്ന ജാതി)[അവലംബം ആവശ്യമാണ്]. കുഞ്ഞുരാമനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിൽ ചിരുതേവി സന്തോഷം കണ്ടെത്തിയിരുന്നു. ഇതോടൊപ്പം അവനെ ഭാര്യയിൽ നിന്നകറ്റാനുള്ള വഴികളും അവൾ നോക്കുന്നുണ്ടായിരുന്നു.

കാലാന്തരത്തിൽ ഗോവിന്ദനും കുഞ്ഞുരാമനും സുഹൃത്തുക്കളായി. ഗോവിന്ദന് സഹോദരിയുടെ പ്രവർത്തികളിൽ ദുഃഖമുണ്ടെങ്കിലും ഇതിലിടപെടാൻ കഴിയുമായിരുന്നില്ല. ഗോവിന്ദനും കുഞ്ഞുരാമനും തമ്മിലുള്ള ബന്ധം പക്ഷേ ചിരുതേവിക്ക് അത്ര സുഖകരമായി തോന്നിയില്ല. അവൾ ചതിയിലൂടെ കുഞ്ഞുരാമന്റെ ഭാര്യയെ വധിച്ചു[അവലംബം ആവശ്യമാണ്]. പിന്നീടൊരുനാൾ ഗോവിന്ദനിൽ നിന്ന് ഈ വിവരമറിഞ്ഞ കുഞ്ഞുരാമൻ ചിരുതേവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കുടിലയായ സഹോദരിയേക്കാൾ സുഹൃത്തിനെ വിലമതിച്ച ഗോവിന്ദൻ ഈ വിവരം മറച്ചുവച്ച് അവനെ രക്ഷപെടുത്തി[അവലംബം ആവശ്യമാണ്].

ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ട് പുനരവതരിച്ചു. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ സുന്ദരിയായ ഒരു യുവതിയായി അവൾ മാറി[അവലംബം ആവശ്യമാണ്]. കാഞ്ഞിരോട്ട് വഴി പോകുന്ന പുരുഷന്മാരെ സൗന്ദര്യത്തിൽ വശംവദരാക്കി അവരുടെ ചോര കുടിക്കുകയായിരുന്നു യക്ഷിയുടെ പ്രധാന ഉപദ്രവം. എന്നിരുന്നാലും പൂർവ്വജന്മത്തിൽ തന്നെ കൊലപ്പെടുത്തിയ കുഞ്ഞുരാമനെ അവൾ സ്നേഹിക്കാൻ തുടങ്ങി. തന്നെ വിവാഹം ചെയ്താൽ കുഞ്ഞുരാമനോട് ക്ഷമിക്കാൻ തയ്യാറാണെന്ന് കാഞ്ഞരോട്ട് യക്ഷി വെളിപ്പെടുത്തി. കുഞ്ഞുരാമൻ ഇത് പാടേ അവഗണിച്ചു. തുടർന്ന് തന്നെ ദ്രോഹിക്കാൻ തുടങ്ങിയ യക്ഷിയിൽ നിന്ന് രക്ഷപെടാൻ കുഞ്ഞുരാമൻ ഗോവിന്ദന്റെ സഹായം തേടി. അവൻ ഒരു ഉപായം സ്വീകരിച്ചു. മൂന്നു നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ യക്ഷിക്ക് കുഞ്ഞുരാമനൊപ്പം ഒരു കൊല്ലം കഴിയാൻ അനുവാദം നൽകാം എന്നായിരുന്നു അത്. ഒന്ന്, ഒരു കൊല്ലത്തിനു ശേഷം അവളെ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തപ്പെടും. രണ്ട്, വർഷങ്ങൾക്ക് ശേഷം ക്ഷേത്രം നശിക്കപ്പെടുകയും അവൾ നരസിംഹ മൂർത്തിയുടെ അടുത്തു നിന്നും മോക്ഷമേൽക്കുകയും വേണം. മൂന്ന്, ഗോവിന്ദനും കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മത്തിലെന്നല്ല അടുത്ത ജന്മത്തിലും തുടർന്ന് പോകാൻ അനുഗ്രഹിക്കണം. ഇരുവരും ഈ നിബന്ധനകളനുസരിച്ചു.[അവലംബം ആവശ്യമാണ്]

ഒരു കൊല്ലത്തിനു ശേഷം യക്ഷി കാഞ്ഞിരക്കോട് വലിയ വീട് വക ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. ഈ തറവാട്ടുകാർ തങ്ങളുടെ കുലദൈവമായ രാമാനുജ പെരുമാളിനൊപ്പം യക്ഷിയേയും ആരാധിക്കാൻ തുടങ്ങി. ഭക്തർ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളിൽ യക്ഷിക്ക് പൊങ്കാലകളർപ്പിച്ചിരുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല.