Jump to content

വിക്കിപീഡിയ:ആത്മകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വ്യക്തമായ തെറ്റുകൾ തിരുത്താൻ വേണ്ടിയല്ലാതെ, താങ്കളെപ്പറ്റി വിവരിക്കുന്ന താളുകൾ, തുടങ്ങാനോ മാറ്റിയെഴുതാനോ ശ്രമിക്കാതിരിക്കുക.

താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കൾ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. താങ്കൾ വിക്കിപീഡിയയിൽ ലേഖനം വരാൻ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കിൽ ഏതെങ്കിലും വിക്കിപീഡിയർ ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിച്ചിരിക്കും. മലയാളം വിക്കിപീഡിയയിൽ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയർ എന്ന താളിൽ ഇത്തരത്തിൽ ശ്രദ്ധേയരായ മലയാളം വിക്കിപീഡിയരെ‍ കാണാവുന്നതാണു.

വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കൾ അനുകൂലിക്കാതെ, വിക്കിപീഡീയയിൽ ആത്മകഥാസ്വഭാവമുള്ള താളുകൾ സൃഷ്ടിക്കുന്നതും ആത്മകഥാരചനകൾ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തുന്നു. താങ്കളുടെ ജീവചരിത്രം അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ മാത്രമേ സ്വയം തിരുത്താവൂ.

വിക്കിപീഡിയ, ഇത്തരം താളുകളുടെ പ്രാധാന്യം, കൃത്യത, നിഷ്പക്ഷത എന്നിവയെക്കുറിച്ച് നീണ്ട ധാരാളം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.[1] ഇത്തരം തിരുത്തലുകൾ ഒഴിവാക്കുന്നത് വിക്കിപീഡീയയുടെ നിക്ഷ്പക്ഷത കാത്തുസൂക്ഷിക്കാനും സ്വാർത്ഥ വീക്ഷണങ്ങളുടെ പ്രചരണം തടയാനും വളരെ ഉപകരിക്കും.

വിക്കിപീഡിയയിൽ ആത്മകഥകൾ എഴുതുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. നിഷ്പക്ഷവും സാധുവായ വിവരങ്ങളടങ്ങിയതുമായ ഒരു ആത്മകഥ എഴുതാൻ അസാധ്യമാണെന്നില്ലാത്തതിനാൽ, ഇവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നില്ല. പക്ഷേ സാധാരണയായി കാണപ്പെടുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ട്.

താങ്കൾ ഏതെങ്കിലും വിഷയത്തെക്കുറിച്ച് പ്രസാധനം നടത്തിയിട്ടുണ്ടെങ്കിൽ, താങ്കളുടെ വൈദഗ്ദ്ധ്യം വിക്കിപീഡിയ ലേഖനങ്ങളെഴുതാൻ ഉപയോഗിക്കുന്നത് ഏറ്റവും സ്വാഗതാർഹമാണ്. പക്ഷേ ഏതു വിക്കിപീഡിയ ലേഖനവും ഒരു വിഷയത്തെ നിക്ഷ്പക്ഷവും സമൂലവുമായ വിധത്തിൽ, പ്രസ്തുത വിഷയത്തിന്മേലുള്ള വിജ്ഞാനം വായനക്കാർക്ക് വർധിപ്പിക്കുവാനുതകുന്നവിധത്തിൽ അവതരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദയവായി വിക്കി ഉപഭോക്താക്കളുടെ വിജ്ഞാനം വർധിപ്പിക്കാനുള്ള പരിശ്രമത്തിൽ താങ്കളുടെ വീക്ഷണഗതികൾ പാടെ മറന്നുകളയുക. ഉപയോക്താവിന്റെ സ്വാർത്ഥലാഭത്തിനുതകുന്ന ലേഖനങ്ങൾ നീക്കം ചെയ്യുന്നതാണ്. ആത്മകഥകൾ ഇതിനൊട്ടും ഒരപവാദമല്ല.

ആത്മകഥകൾക്കുള്ള പ്രശ്നം

ഝാഫൊദ് ബീബ്ൽ‌ബ്രോക്സിന്റെ ജന്മം, ഭൂമികുലുക്കം, ഭീകരൻ തിരമാലകൾ, ചുഴലിക്കാറ്റുകൾ, തീക്കാറ്റുകൾ, അടുത്തുള്ള മൂന്നു നക്ഷത്രങ്ങളുടെ സ്ഫോടനം, പിന്നീട് അദ്ദേഹത്തിന്റെ ഗാലക്ടിക്ക് സെക്ടറിലെ എല്ലാ പ്രധാന ഭൂവുടമകളിൽനിന്നുംകൂടി ആറെമുക്കാൽ മില്യൻ റിട്ടുകൾക്കുള്ള നഷ്ടപരിഹാരം എന്നിവയാൽ സംഭവബഹുലമായിരുന്നു എന്നു പറയപ്പെടുന്നു. എന്നാൽ ഇതു പറയപ്പെട്ടത് ബീബ്ൽ‌ബ്രോക്സിനാൽ മാത്രമാണ്‌. ഇതു വിശദീകരിക്കാൻ ധാരാളം സിദ്ധാന്തങ്ങളുമുണ്ട്.

The Hitchhiker's Guide to the Galaxy, ഡഗ്ലസ് ആഡംസ് രചിച്ചത്

ആത്മകഥകൾക്ക് സാധാരണയായി താഴെപ്പറയുന്ന പ്രശ്നങ്ങൾ ഉണ്ട്:

  • അവ ഒരേ വീക്ഷണത്തിൽനിന്നുള്ളതായിരിക്കും, മിക്കവാറും ശുഭവീക്ഷണത്തിൽനിന്നായിരിക്കും. ആളുകൾ തങ്ങളെപ്പറ്റി വളരെ നന്നായി മാത്രമേ എഴുതൂ. അതുപോലെ പലപ്പോഴും വീക്ഷണങ്ങൾ വസ്തുതകളായും അവതരിപ്പിക്കുന്നു. വീക്ഷണങ്ങൾ വസ്തുതകളായി അവതരിപ്പിക്കുന്നത് തടയാൻ വിക്കിപീഡിയ ലക്ഷ്യം വയ്ക്കുന്നു. (നിക്ഷ്പക്ഷ വീക്ഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റൊരു വ്യക്തി കാര്യങ്ങൾ അവതരിപ്പിക്കുന്നതായി എഴുതുക എന്നതല്ല).
  • പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. താങ്കൾ താങ്കളെപ്പറ്റി എഴുതുന്ന ഒരു കാര്യം താങ്കൾക്കു മാത്രം അറിയാവുന്നതാണെങ്കിൽ മറ്റാർക്കും അതിന്റെ ആധികാരികത പരിശോധിക്കാൻ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ, ചിന്തകൾ, ജീവിതാഭിലാഷങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താൻ വായനക്കാർക്കാവില്ലല്ലോ). വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കപ്പെടുന്നവയാവണം
  • ഇവ പലപ്പോഴും തനതു ഗവേഷണങ്ങൾ ഉൾക്കൊള്ളും. ആത്മകഥകളിൽ, വ്യക്തികൾ സാധാരണയായി, മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്. പ്രസ്തുത വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ വിക്കിപീഡിയ വായനക്കാർ പ്രഥമഗവേഷണം നടത്തേണ്ടതായി വരുന്നു. വിക്കിപീഡിയ ഒരു വസ്തുതയുടെയും പ്രഥമ പ്രസാധകരല്ല; തനതു ഗവേഷണങ്ങൾ വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാൻ പാടില്ല.

എന്തുകൊണ്ടീ പ്രശ്നങ്ങൾ

താങ്കൾ ആത്മാർത്ഥമായി സ്വയം നിക്ഷ്പക്ഷമതിയാണ്‌ എന്നു കരുതുണ്ടെങ്കിൽകൂടെ അങ്ങനെയാവണമെന്നില്ല. ബൗദ്ധീകാന്തരതലത്തിൽ നിന്ന് പ്രവഹിക്കുന്ന താങ്കളെക്കുറിച്ച് സ്വയമുള്ള പക്ഷപാതപരമായ വീക്ഷണങ്ങൾ താങ്കൾ രചിക്കുന്ന ലേഖനങ്ങളിൽ വെളിവാക്കപ്പെട്ടേക്കാം—ഇതിനാലാണ്‌ ‍സ്വയം പുകഴ്ത്തി പരസ്യപ്പെടുത്തുന്നതു മാത്രമല്ല, ആത്മകഥകൾ എഴുതുന്നതുതന്നെ വിക്കിസമൂഹം നിരുത്സാഹപ്പെടുത്തുന്നത്.

വിക്കിപീഡിയയിൽ താങ്കളെപ്പറ്റി ഒരു ലേഖനം നിലവിലുണ്ടെങ്കിൽ

താങ്കളെക്കുറിച്ച് സ്വയം നിക്ഷ്പക്ഷമായും വസ്തുതാപരമായും എഴുതുക എന്നത് അത്യന്തം വിഷമകരമാണ് (മുകളിൽ വിശദമാക്കിയിരിക്കുന്നതു പോലെ). മറ്റുള്ളവരെ അത് എഴുതാൻ അനുവദിക്കുക.

താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സംവാദം താളിൽ വിവരങ്ങളോ നിർദേശങ്ങളോ നൽകുന്നത് ഉചിതമായ കാര്യം തന്നെ—എന്നിരുന്നാലും സ്വതന്ത്രരായ എഡിറ്റർമാർ അതിനുശേഷം പ്രസ്തുത വിവരങ്ങൾ ലേഖനത്തിലേക്കു ചേർക്കുകയോ അല്ലെങ്കിൽ താങ്കൾക്കു തന്നെ ചേർക്കാനാണെങ്കിൽ വിക്കിസമൂഹത്തിന്റെ അനുവാദം ലഭിച്ചശേഷം മാത്രം ചേർക്കുകയോ ചെയ്യട്ടെ.

അതീവ വ്യക്തമായ സാഹചര്യങ്ങളിൽമാത്രം താങ്കളെക്കുറിച്ചുള്ള താളുകൾ താങ്കൾ തിരുത്തുന്നത് അനുവദനീയമാണ്‌. ഉദാഹരണത്തിനു വാൻഡലിസം തിരുത്താൻ; പക്ഷേ ഇതു വാൻഡലിസം ഒഴിവാക്കാൻ മാത്രമാവണം, അല്ലാതെ ഉള്ളടക്കത്തെക്കുറിച്ചുള്ള തർക്കം തിരുത്താനാവരുത്. അതുപോലെ താങ്കളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ, ഉദാ: വിവാഹിതനോ/അല്ലയോ, ഇപ്പോഴത്തെ തൊഴിൽദാതാവ്, ജന്മസ്ഥലം മുതലായവ, തെറ്റായോ അപ്‌ഡേറ്റ് ചെയ്യാതെയോ കിടന്നാൽ താങ്കൾക്ക് അവ തിരുത്താവുന്നതാണ്‌ (അങ്ങനെ ചെയ്യുമ്പോൾ ദയവായി സംവാദം താളിൽ ഒരു കുറിപ്പിടുകയും ചെയ്യുക.) പക്ഷേ വസ്തുതകൾക്കുതന്നെ പല നിർ‌വചനങ്ങളുണ്ടെന്ന് ഓർത്തിരിക്കുക, അതിനാൽ അവ മറ്റുള്ളവർ തിരുത്തിയേക്കാവുന്നതാണ്‌.

താങ്കൾ വിക്കിപീഡിയ ഉപയോക്താവാണെങ്കിൽ പ്രസ്തുത വിവരം {{ശ്രദ്ധേയനായ വിക്കിപീഡിയൻ}} എന്ന നോട്ടീസ് താങ്കളെക്കുറിച്ച് പ്രതിപാദിക്കുന്ന വിക്കിപീഡിയ താളിൽ നൽകാവുന്നതാണ്‌.

താങ്കളെപ്പറ്റിയുള്ള ലേഖനത്തിലുള്ള പ്രശ്നങ്ങൾ

പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം wikiml-l@lists.wikimedia.org എന്ന വിലാസത്തിലേക്കു പൂർണ്ണ വിവരങ്ങൾ സഹിതം ഇ-മെയിൽ അയയ്ക്കുക എന്നതാണ്.

താങ്കളെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ ഒരു താൾ ഉണ്ടായിരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. ഇവ കൃത്യതയും, നിക്ഷ്പക്ഷവുമായ വസ്തുതകൾ ഉൾക്കൊള്ളുന്നവയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൃത്യമായി, വ്യക്തമായി, ആധാരമായ പ്രമാണങ്ങളിൽ വിശദീകരിച്ചിരിക്കുന്നതു പോലെ എഴുതുക എന്നതാണ്. താങ്കളെക്കുറിച്ച് കൂടുതൽ പക്ഷപാതരഹിതമായ വിവരങ്ങളടങ്ങിയ പ്രമാണങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് താങ്കൾക്ക് സഹായം പ്രദാനം ചെയ്യാവുന്നതാണ്.

താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിക്കപ്പെടാന്മാത്രം താങ്കൾ ശ്രദ്ധേയനാണെങ്കിൽ അല്ലെങ്കിൽ താങ്കളെക്കുറിച്ചുള്ള താളിൽ വേണ്ടത്ര ശ്രദ്ധ പതിയുന്നില്ലെങ്കിൽ സഹായമേശയിൽ പ്രസ്തുത പ്രശ്നങ്ങൾ വിവരിച്ച് ഒരു കുറിപ്പിട്ടുകൊണ്ട് പ്രസ്തുത കാര്യങ്ങളിലേക്ക് സഹവിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്‌.

താങ്കളെക്കുറിച്ചുള്ള താളിലുള്ള താങ്കളുടെ ചിത്രം താങ്കൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ചിത്രം സ്വതന്ത്രാനുമതിപത്രപ്രകാരം വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യാൻ താത്പര്യപ്പെടുന്നു. താങ്കൾ പ്രസിദ്ധീകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ചിത്രം അനുമതിപത്രപ്രകാരം നൽകുകയാണെങ്കിൽ അതാവുല്ലോ താങ്കൾക്കും വിക്കിപീഡിയയ്ക്കും സ്വീകാര്യവും ഏറ്റവും അനുയോജ്യവും.

താങ്കളെക്കുറിച്ചുള്ള താളിലുള്ള പ്രതിപാദ്യത്തിൽ നിയമപരമായ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി പ്രസ്തുത പ്രശ്നങ്ങൾ wikiml-l@lists.wikimedia.org-യിലേക്ക് പൂർണ്ണവിവരങ്ങൾ സഹിതം ഇ-മെയിൽ ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള ഒരു ലേഖനം സൃഷ്ടിക്കൽ

താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും സംശയമന്യേ ശ്രദ്ധേയവുമാണെങ്കിൽ ആരെങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിച്ചിരിക്കും. (ദയവായി en:Wikipedia:Wikipedians with articles, തങ്ങളെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങളുള്ള വിക്കിപീഡിയർ എന്നീ താളുകൾ കാണുക)

താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിക്കുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു.

  • സ്വതന്ത്രമായ രചനകൾ ആധികാരികതയെയും ശ്രദ്ധേയതയെയും കുറിച്ച് സ്വതന്ത്രപരിശോധന പ്രോത്സാഹിപ്പിക്കുന്നു. വിക്കിപീഡിയ താളുകളിലുള്ള എല്ലാ തിരുത്തലുകളും വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നീ നയങ്ങൾക്ക് അനുസൃതമായിരിക്കണം. പ്രസ്തുത നയങ്ങൾ എല്ലാം പാലിക്കുന്ന ഒരു ആത്മകഥ താങ്കൾക്ക് സൃഷ്ടിക്കാൻ സാധിച്ചു എന്നിരിക്കിലും അത് താങ്കൾ സൃഷ്ടിച്ചു എന്ന ഒറ്റക്കാരണത്താൽ അത് സംശോധന ചെയ്യപ്പെടാതിരുന്നേക്കാം.
  • മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താൾ സൃഷ്ടിച്ചതെങ്കിൽ, പ്രസ്തുത താൾ വാൻഡലിസത്തിനു വിധേയമായാൽ, ദീർഘകാലത്തോളം താൾ അങ്ങനെ തന്നെ - വാൻഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകൾ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.[2]
  • സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകൾ ഒഴിവാക്കാവുന്ന പേജുകളുടെ പട്ടികയിൽ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയർക്കുമുള്ള അഭിപ്രായം താങ്കൾ താങ്കളെക്കുറിച്ചുള്ള താളുകൾ തുടങ്ങുക അരുത് എന്നാണ്. മറ്റുള്ളവർ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകൾ തന്നെ ഇടാൻ താത്പര്യമുണ്ട് എന്ന് ഓർമ്മിക്കുന്നതും നല്ലത്.
  • ധാരാളം വ്യക്തികൾ തങ്ങളുടെ പ്രാധാന്യവും ശ്രദ്ധേയതയും മറ്റുള്ളവർ ധരിക്കുന്നതിലും വളരെയധികമായി പെരുപ്പിച്ചു കാണിക്കാറുണ്ട്. താങ്കൾ വിക്കിപീഡിയ നയങ്ങൾ അനുസരിച്ച് "ശ്രദ്ധേയൻ" അല്ലെങ്കിൽ താങ്കൾ വിക്കിപീഡിയ ഒരു വെബ്‌സ്പേസ് ദാതാവല്ല എന്ന വിക്കി നയം ലംഘിക്കുന്നുണ്ടാവുകയും അങ്ങനെ പ്രസ്തുത താൾ വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ടതിന്‌ യോഗ്യവുമായേക്കാം.

താങ്കൾ വിക്കിയിൽ സേവ് ചെയ്യുന്ന എന്തും തീർത്തും കാരുണ്യരഹിതമായി തിരുത്തപ്പെടുത്തപ്പെട്ടേക്കാം. പല ആത്മകഥാ താളുകളും പലവുരു തിരുത്തലുകൾക്കു ശേഷം അതിന്റെ കൃത്തുകളെ സംബന്ധിച്ചിടത്തോളം അതീവ നിരാശാജനകമായ അവസ്ഥയിലാണ് എത്തിച്ചേരുന്നത്. ഇംഗ്ലീഷ് വിക്കിയിൽ കുറഞ്ഞത് നാലു പ്രാവശ്യമെങ്കിലും അത്തരം സ്വയം സൃഷ്ടിക്കപ്പെട്ട താളുകൾ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നിരാകരിക്കപ്പെട്ടിട്ടുമുണ്ട് താനും.

താങ്കൾ ആത്മകഥ സൃഷ്ടിക്കുന്നെങ്കിൽ പ്രസിദ്ധി നേടാനുള്ള യാതൊരുവിധ ഉദ്ദേശവും പാടില്ല. മാത്രവുമല്ല പ്രസ്തുത താൾ നിക്ഷ്പക്ഷവീക്ഷണത്തിൽ ആക്കുന്നത് സ്വീകരിക്കാൻ താങ്കൾ തയ്യാറുമായിരിക്കണം; അതുമല്ലെങ്കിൽ പ്രസ്തുത താൾ നീക്കം ചെയ്യപ്പെടാൻ. താങ്കൾ ശ്രദ്ധേയനെന്നു വരുകിൽ താങ്കളെക്കുറിച്ചുള്ള താൾ നിലനിൽക്കേണ്ടിവരുമെന്നും ഓർക്കുക—താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്നുവച്ച് താങ്കളെക്കുറിച്ചുള്ള താൾ നീക്കം ചെയ്യാൻ സാധ്യമല്ല. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിന്റെ നയം ആർക്കുംവേണ്ടി ഇളച്ചുകൊടുക്കുന്നതല്ല. ഇത് എല്ലാ താളുകൾക്കും തീർത്തും ബാധകമാണ്‌.

താങ്കളെക്കുറിച്ചുള്ള താളിൽ വരണമെന്ന് ആഗ്രഹിക്കുന്ന വിവരങ്ങൾ താങ്കളുടെ പെഴ്സണൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തുകവഴി താങ്കൾക്ക് വിക്കിപീഡിയ ഉപയോക്താക്കളെ ഒരുവിധത്തിൽ സഹായിക്കാൻ പറ്റും. ജീവചരിത്രത്തിന്‌ അവലംബമായി പ്രസ്തുത വ്യക്തിയുടെ പെഴ്സണൽ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കഷ്ടിച്ച് അനുവദനയീമാണ്‌‌—പ്രസ്തുത സൈറ്റിൽ "ഈ വർഷത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം", "ഇതു സൃഷ്ടിച്ച ലോകത്തെ ആദ്യ വ്യക്തി ഞാനാണ്‌" തുടങ്ങിയ വമ്പൻ അവകാശവാദങ്ങൾ ഒന്നും ഇല്ലാത്തിടത്തോളം കാലം. ഇംഗ്ലീഷ് വിക്കിയിലെ പരിശോധനായോഗ്യതാ നയം പറയുന്നതു പ്രകാരം: Self-published sources and other published sources of dubious reliability may be used as sources in articles about themselves ... so long as the information is notable, not unduly self-aggrandizing, and not contradicted by other published sources.

അവസാനമായി താങ്കൾ ആത്മകഥയിലേക്ക് ചെലവഴിക്കുന്ന സമത്തിലും അദ്ധ്വാനത്തിലും, താങ്കളുടെതന്നെ സൽ‌പേരിലും ഒരു കണ്ണുണ്ടായിരിക്കണം. താങ്കൾക്ക് ഒരു നിക്ഷ്പക്ഷ, പരിശോധനായോഗ്യമായ ഒരു ആത്മകഥ സൃഷ്ടിക്കുവാൻ സാധിച്ചു എന്നിരിക്കട്ടെ. ആ വിധത്തിലല്ലാത്ത ധാരാളം ആത്മകഥകൾ കണ്ടു പരിചയിച്ച വിക്കിപീഡിയർ ആത്മകഥയാണ്‌ എന്ന ഒറ്റ കാരണം കൊണ്ട് താങ്കളുടെ താളിനെക്കുറിച്ച് അനാവശ്യമായ സം‌വാദത്തിനു മുതിരാനും തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതുകൂടാതെ വിക്കിപീഡിയയുടെ നയം ലംഘിച്ചു എന്നതുകൊണ്ടും മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാക്കാൻ ഇടവരുത്തി എന്നതുകൊണ്ടും താങ്കളുടെ സൽ‌പേര് കളങ്കപ്പെടാൻ സാധ്യതയുണ്ട് എന്നും ഓർമ്മയിരിക്കട്ടെ.

അവലംബം

  1. Rogers Cadenhead (2005-12-19). "Wikipedia Founder Looks Out for Number 1". cadenhead.org. {{cite web}}: Check date values in: |date= (help)
  2. Petronella Wyatt (2007-04-22). "Wicked-pedia: 'Why the online encyclopedia makes me want to scream'". The Daily Mail. Associated Newspapers Ltd. {{cite news}}: Check date values in: |date= (help)

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ആത്മകഥ&oldid=3449891" എന്ന താളിൽനിന്ന് ശേഖരിച്ചത്