പൊതുവേ ലേഖനനിർമ്മാണത്തിൽ പരിചയസമ്പന്നരും സ്വന്തം സംഭാവനകളിലൂടെ മറ്റുപയോക്താക്കൾക്കിടയിൽ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്കാണു് ഈ അനുമതി ലഭിക്കുക. അനുമതിക്കു് അപേക്ഷിക്കുന്നതിനു മുമ്പ് വിക്കിപീഡിയ:മുൻപ്രാപനം_ചെയ്യുന്നവർ എന്ന താളിൽ വിശദീകരിച്ചിട്ടുള്ള നയങ്ങളും നിബന്ധനകളും വായിച്ചു മനസ്സിലാക്കുക. മുൻപ്രാപനത്തിനുള്ള അധികാരം ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതാണു്.
ഒരാൾക്കു് മുൻപ്രാപനം (Roll back) ചെയ്യാനുള്ള അനുമതി ലഭിക്കാൻ സ്വയമോ മറ്റൊരാളുടെ നിർദ്ദേശം വഴിയോ അപേക്ഷിക്കാം. കാര്യനിർവ്വാഹകരുടെ വിവേചനബുദ്ധി അനുസരിച്ചു് യുക്തമെന്നു തോന്നുന്നുണ്ടെങ്കിൽ മികച്ച തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉപയോക്താവിനു് ഈ അനുമതി പ്രത്യേകം അപേക്ഷിക്കാതെത്തന്നെ ലഭിച്ചെന്നും വരാം.