വികേന്ദ്രത
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തിൽ വികേന്ദ്രത അഥവാ എക്സെന്ട്രിസിറ്റി എന്നത് ഒരു വൃത്തസ്തൂപപരിഛേദത്തിന്റെ ഏകൈക സവിശേഷതയാണ്. ഒരു ബിന്ദുവിൽ (നാഭീബിന്ദു അഥവാ ഫോക്കസ് -focus) നിന്നും രേഖയിൽ നിന്നുമുളള അകലങ്ങൾ ഒരേ അംശബന്ധത്തിൽ വരത്തക്കവിധുളള ബിന്ദുക്കളുടെ ബിന്ദുപദമാണ് ഒരു വൃത്തസ്തൂപപരിച്ഛേദം അഥവാ കോണികം (conic section). ഈ അംശബന്ധത്തെയാണ് വികേന്ദ്രത എന്നറിയപ്പെടുന്നത്. ഇതിനെ സാധാരണയായി e എന്ന് എഴുതുന്നു[1].
- ഒരു കോണികപരിച്ഛേദം വൃത്താകൃതിയിൽ നിന്നും എത്രത്തോളം വ്യതിചലിക്കപ്പെട്ടു എന്നതിന്റെ സൂചകമാണ് അതിന്റെ വികേന്ദ്രത. ഉദാഹരണമായി,
- ഒരു വൃത്തത്തിന്റെ വികേന്ദ്രത പൂജ്യമാണ്.
- ഒരു ദീർഘവൃത്തത്തിന്റെ വികേന്ദ്രത പൂജ്യത്തിനും ഒന്നിനും ഇടയിലായിരിക്കും.
- ഒരു പരവലയത്തിന്റെ വികേന്ദ്രത ഒന്ന് ആണ്.
- ഒരു അധിവലയത്തിന്റെ വികേന്ദ്രത ഒന്നിൽ കൂടുതലാണ്.
- ↑ "Eccentricity (mathematics)", Wikipedia (in ഇംഗ്ലീഷ്), 2020-06-28, retrieved 2020-07-08