വികാസ് ദഹിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വികാസ് ദഹിയ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംVikas Dahiya
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലHockey
ക്ലബ്Haryana

ഇന്ത്യൻ ഹോക്കി ടീമിലെ ഒരു കളിക്കാരനാണ് വികാസ് ദഹിയ. ഗോൾ കീപ്പറായാണ് ഇദ്ദേഹം കളിക്കുന്നത്.

നേട്ടങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര തലത്തിൽ എട്ട് കളികളിൽ പങ്കെടുത്തു.[1] 2015ലെ ജൂനിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ലഭിച്ചു.[2]

അന്താരാഷ്ട്ര തലത്തിൽ[തിരുത്തുക]

2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായി ഇടം നേടി.2016.[3] റിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറാണ് വികാസ് ദഹിയ. ടീം വൈസ് ക്യാപ്റ്റനായ പി. ആർ. ശ്രീജേഷ് ആണ് ടീമിന്റെ പ്രധാന ഗോൾകീപ്പർ.[4]

2016ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.[5] 2016ൽ ലണ്ടനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായി.[6] 2015ലെ ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "Jr. Men Core Probables". hockeyindia.org. Archived from the original on 2016-08-18. Retrieved 18 Aug 2016.
  2. "Vikas Dahiya". sportingindia.com. Archived from the original on 2016-08-11. Retrieved 18 Aug 2016.
  3. "Dissecting the 6 nations invitational tournament in Valencia to trim the final squad for Rio Olympics 2016". sportskeeda.com. Retrieved 18 Aug 2016.
  4. www.sportskeeda.com
  5. "Vikas Dahiya makes India debut". hockeypassion.in. Archived from the original on 2016-10-11. Retrieved 18 Aug 2016.
  6. "Six Nations Invitational Hockey 2016: India's final chance to polish their skills and strategies before Rio Olympics". sportskeeda.com. Retrieved 18 Aug 2016.
"https://ml.wikipedia.org/w/index.php?title=വികാസ്_ദഹിയ&oldid=3791587" എന്ന താളിൽനിന്ന് ശേഖരിച്ചത്