വാൾട്ടർ ഹസെൻക്ലെവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Walter Hasenclever
2007-03-06 Gedenktafel Hasenclever.jpg
ജനനം8 July 1890
Aachen, Germany
മരണം22 June 1940
Les Milles, France
ദേശീയതGerman
തൊഴിൽPoet, Playwright
സാഹിത്യപ്രസ്ഥാനംExpressionism
പ്രധാന കൃതികൾThe Son (1914)

വാൾട്ടർ ഹസെൻക്ലെവർ (8 ജൂലൈ 1890 - 22 ജൂൺ 1940) ഒരു ജർമ്മൻ എക്സ്പ്രഷനിസ്റ്റ് കവിയും നാടകകൃത്തുമായിരുന്നു. നാസികൾ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടു, അദ്ദേഹം ഫ്രാൻസിൽ പ്രവാസിയായി പോയി. അവിടെ അദ്ദേഹം ഒരു "വിദേശ ശത്രു" ആയി ജയിലിലടയ്ക്കപ്പെട്ടു. ആക്സ് എൻ പ്രൊവെൻസിനടുത്തുള്ള ലെസ് മില്ലസിൽ (ക്യാമ്പ് ഡി മില്ലേസ്) അദ്ദേഹം അന്തരിച്ചു.

ജീവിതവും തൊഴിലും[തിരുത്തുക]

ഡോക്ടർ കാൾ ജോർജ് ഹസെൻക്ലെവർ (1855-1934) ഭാര്യ മെറ്റിൽഡ അന്ന (1869-1953), എന്നിവരുടെ മകനായി ജർമ്മനിയിലെ ആച്ചെനിൽ ജനിച്ചു. ലൊസാൻ സർവകലാശാലയിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് 1908-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വാൾട്ടർ ഹസെൻക്ലെവർ നിയമം പഠിക്കുവാൻ തുടങ്ങി.1909 മുതൽ 1914 വരെ ലീപ്സിഗിൽ പഠനമാരംഭിച്ച അദ്ദേഹത്തിന് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും താല്പര്യം ഉണ്ടായി.1910- ൽ അദ്ദേഹം തന്റെ ആദ്യത്തെ കവിതകൾ, ടൗൺസ്, നൈറ്റ്സ് ആൻറ് പീപ്പിൾ (Städte, Nächte und Menschen) എന്നിവ പ്രസിദ്ധീകരിച്ചു. 1914-ൽ അദ്ദേഹത്തിന്റെ നാടകമായ 'ദി സോൺ' (ഡേർ സോൺ) അദ്ദേഹത്തിന്റെ ആദ്യവിജയം നേടിയ എക്സ്പ്രഷനിസ്റ്റ് നാടകമായിരുന്നു.

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

This article was translated from de:Walter Hasenclever on 15 June 2005

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൾട്ടർ_ഹസെൻക്ലെവർ&oldid=3085662" എന്ന താളിൽനിന്ന് ശേഖരിച്ചത്