വാൾകേശ്വർ ക്ഷേത്രം
മുംബൈ നഗരത്തിൽ മലബാർ ഹില്ലിനടുത്ത് വാൾകേശ്വർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഹിന്ദു ക്ഷേത്രമാണ് വാൾകേശ്വർ ക്ഷേത്രം. ബാൺഗംഗ ക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്
ചരിത്രം
[തിരുത്തുക]1127-ൽ സിൽഹാരാ രാജവംശത്തിന്റെ ഭരണകാലത്ത് ഒരു മന്ത്രിയായിരുന്ന ലക്ഷ്മൺ പഭു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും കൂടെയുള്ള ബാൺഗംഗ ക്ഷേത്രക്കുളവും. 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഈ ക്ഷേത്രം നശിപ്പിക്കുകയുണ്ടായി. രാമ കാമത്ത് എന്ന വ്യാപാരി 1715-ൽ ഇത് പുനർനിർമ്മിച്ചു. ബാൺഗംഗ ക്ഷേത്രക്കുളത്തിനു ചുറ്റുമായി നിരവധി ചെറുക്ഷേത്രങ്ങൾ പിൽക്കാലത്ത് രൂപം കൊണ്ടു. 1860-കളോടെ ഈ ക്ഷേത്രം നിരവധി ഭക്തരെ ആകർഷിച്ചു തുടങ്ങി. ഇതിന്റെ പരിസരങ്ങളിലായി അമ്പതോളം ധർമ്മശാലകൾ പണികഴിക്കപ്പെട്ടു [1]. ലക്ഷ്മൺ പഭുവും രാമ കാമത്തും ഗൗഡസാരസ്വത ബ്രാഹ്മണർ ആയിരുന്നു. ഇന്നും ക്ഷേത്രത്തിന്റെ അവകാശം ഗൗഡസാരസ്വത ബ്രാഹ്മണരുടെ ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാണ്.
ചിത്രശാല
[തിരുത്തുക]-
ക്ഷേത്രത്തിന്റെ ശിഖരം
-
ക്ഷേത്രക്കുളത്തിന്റെ പരിസരത്തെ ശിൽപ്പങ്ങൾ
-
ക്ഷേത്രക്കുളത്തിൽ നീന്തുന്ന താറാവുകൾ
അവലംബം
[തിരുത്തുക]- ↑ "Malabar Hill - Image, 1850". Archived from the original on 2021-09-26. Retrieved 2018-01-30.