വാൽദെത് ഇദ്രിസി
കൊസോവൊയിലെ ഒരു പൗരവകാശ പ്രവർത്തകയാണ് വാൽദെത് ഇദ്രിസി (English: Valdete Idrizi) കൊസോവോയിലെ പൗര സമൂഹത്തിന് ഇടയിൽ പ്രവർത്തിക്കുന്ന സിവികോസ് പ്ലാറ്റ്‌ഫോം എന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു.[1] വടക്കൻ കൊസോവോയിലെ മിട്രോവിക മേഖലയിൽ സമാധാന ശ്രമങ്ങൾ നേതൃത്വം നൽകുന്നതിന് കമ്മ്യൂണിറ്റി ബിൽഡിങ് മിട്രോവിക എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. .[2][3] ഇതിന്റെയും എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു. അൽബേനിയ, സെർബ് വംശജർക്കിടയിൽ നല്ല ബന്ധം സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച 2008വരെയുള്ള ഏക സന്നദ്ധ സംഘടനയായിരുന്നു ഇത്.[4] കൊസോവോയിലെ അൽബേനിയൻ വംശജയായ ഇദ്രിസിയുടെ മിട്രോവികയിലെ വീട് 1999ൽ സെർബ് അധിനിവേശ സമയത്ത് തകർക്കപ്പെട്ടിരുന്നു. [2][4] [3]2008ലും ഇവരുടെ വീട് സെർബുകൾ അധിനിവേശം നടത്തി. ഇവരുടെ സന്നദ്ധ സംഘടനയുടെ പ്രവർത്തന ഫലമായി ചില സെർബ് വംശജർക്ക് കൊസോവൊയിലെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിരുന്നു. കൊസോവർ അൽബേനിയൻ സൈന്യത്തിന്റെ വധ ഭീഷണിയും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. [2]
പുരസ്‌കാരങ്ങൾ
[തിരുത്തുക]- 2008ൽ ഇന്റർനാഷണൽ വിമൻ കറേജ് അവാർഡ് നേടി.
- 2009ൽ സോറോപ്റ്റിമിസ്റ്റ് അന്താരാഷ്ട്ര സമാധാന പുരസ്‌കാരം നേടി. [4] [5] [3]
അംഗീകാരങ്ങൾ
[തിരുത്തുക]2011 ഡിസംബറിൽ സിവികോസ് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ [1] Archived 2018-07-02 at the Wayback Machine., Civikos, Retrieved 11 February 2017
- ↑ 2.0 2.1 2.2 "Kosovo's 'Woman of Courage' Bridges Ethnic Divide | WBUR & NPR". Archived from the original on 2016-08-25. Retrieved 2018-04-27.
- ↑ 3.0 3.1 3.2 "Valdete Idrizi | WISE Muslim Women". Archived from the original on 2016-08-21. Retrieved 2018-04-27.
- ↑ 4.0 4.1 4.2 International Women of Courage Award Ceremony: 2008
- ↑ "Valdete Idrizi wins Award - Community Building Mitrovica". Archived from the original on 2014-08-21. Retrieved 2018-04-27.