വാർദ അൽദ്ജസൈറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർദ അൽദ്ജസൈറിയ
وردة الجزائرية
ജന്മനാമംWarda Fatouki[1]
ജനനംJuly 1939
ഉത്ഭവംPuteaux, France and Algeria
മരണംMay 17, 2012 (aged 72)
വിഭാഗങ്ങൾClassical Arabic pop music
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1951–1962, 1972-2012

പ്രശസ്തയായ അൽജീരിയൻ ഗായികയായിരുന്നു വാർദ അൽദ്ജസൈറിയ (ജൂലൈ 1939 – 17 മേയ് 2012). അൽജീരിയൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഊർജ്ജം പകരുന്ന നിരവധി ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ലബനീസ് ഗായിക ഫയ്റൂസിനും ഈജിപ്ഷ്യൻ ഗായിക ഊം കൽതൂമിനുമൊപ്പം അറബ് സംഗീതലോകത്തെ ഇളക്കിമറിച്ച നാദമായിരുന്നു വാർദയുടേത്. നാലുപതിറ്റാണ്ടിലധികമായി ഈജിപ്തിലായിരുന്നു താമസം. മുന്നൂറോളം ഗാനം പാടിയ വാർദ നിരവധി ഈജിപ്ഷ്യൻ സിനിമകളിൽ നായികയായിട്ടുണ്ട്. അൽജീരിയൻ പിതാവിനും ലബനൻകാരി അമ്മയ്ക്കും ഫ്രാൻസിൽ ജനിച്ച വാർദ "62ൽ അൽജീരിയ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയശേഷമാണ് ആദ്യമായി അൽജീരിയ സന്ദർശിച്ചത്. "മൈ ടൈംസ് ആർ സ്വീറ്റർ വിത്ത് യു" എന്ന ആൽബത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പത്തുവർഷം മുമ്പുനടന്ന കരൾ ശസ്ത്രക്രിയയെ തുടർന്ന് കുറച്ചുവർഷം വാർദ സംഗീതസംഗീതലോകത്തു നിന്ന് വിട്ടുനിന്നിരുന്നു. 2011ൽ പുറത്തിറങ്ങിയ "ഇയേഴ്സ് ഐ ലോസ്റ്റ്" അവസാന ആൽബം.[2]

അവലംബം[തിരുത്തുക]

  1. http://www.tunisia-live.net/2012/05/17/algerian-singer-and-icon-warda-al-jazairia-has-died-at-age-73/
  2. http://www.deshabhimani.com/newscontent.php?id=155186

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാർദ_അൽദ്ജസൈറിയ&oldid=3657064" എന്ന താളിൽനിന്ന് ശേഖരിച്ചത്