വാസ്‌വോ എക്‌സ് വാസ്‌വോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വാസ്‌വോ എക്‌സ് വാസ്‌വോ
Waswo X Waswo.jpg
ജനനം
Richard John Waswo

(1953-11-13)നവംബർ 13, 1953
അറിയപ്പെടുന്നത്photography, writer

അമേരിക്കൻ ഫോട്ടോഗ്രാഫറും പ്രതി‍ഷ്ഠാപന കലാകാരനുമാണ് വാസ് വോ എക്‌സ് വാസ് വോ. രാജസ്ഥാനിൽ താമസിച്ച് കലാപ്രവർത്തനം നടത്തുന്നു. ഫോട്ടോഗ്രാഫും ശിൽപ്പങ്ങളും മറ്റും ഒന്നിച്ചു ചേർന്ന ഇൻസ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ.

ജീവിതരേഖ[തിരുത്തുക]

അമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിയായ വാസ് വോ 2001 ലാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ താമസമായത്. 2014 ൽ കൊച്ചി മുസിരിസ് ബിനാലെയോടൊപ്പം നടത്തിയ കൊളാറ്ററൽ പ്രദർശനത്തിൽ പങ്കെടുത്തു. മട്ടാഞ്ചേരിയിൽ മിൽ ഹാൾ കോംപൗണ്ടിലായിരുന്നു 'സ്ലീപ്പിങ് ത്രൂ ദി മ്യൂസിയം' എന്ന കലാസൃഷ്ടി വാസ് വോ പ്രദർശിപ്പിച്ചത്.[1] ഫോട്ടോ ഹാൻഡ് കളർ ചെയ്യുന്ന രാജേഷ് സോനി, മിനിയേച്ചർ രൂപങ്ങളുണ്ടാക്കുന്ന ആര‍്‍. വിജയ്, ലിത്തോഗ്രാഫർ സുബ്രത് കുമാർ ബെഹ്റ, ടെറാകോട്ട കലാകാരൻ ശ്യാം ലാൽ കുംഭാർ എന്നിവരുമൊത്തുള്ള സഹവർത്തിത രചനയാണ് 'സ്ലീപ്പിങ് ത്രൂ ദി മ്യൂസിയം'.

വിവാദം[തിരുത്തുക]

കയറ്റിറക്കു തൊഴിലാളികൾ കൂടുതൽ കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് ടെറാക്കോട്ടയിലുള്ള കലാസൃഷ്ടിയുടെ ഒരുഭാഗം എറിഞ്ഞുടച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം യൂ ട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "കയറ്റുകൂലി ചോദിച്ചു; സൃഷ്ടി എറിഞ്ഞുടച്ച് ശില്‌പിയുടെ പ്രതിഷേധം". www.mathrubhumi.com. ശേഖരിച്ചത് 5 ഏപ്രിൽ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസ്‌വോ_എക്‌സ്_വാസ്‌വോ&oldid=3402312" എന്ന താളിൽനിന്ന് ശേഖരിച്ചത്