വാസ്തുപുരുഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേവാലയമോ മനുഷ്യാലയമോ പണിയുന്ന സ്ഥലത്ത് നടത്തുന്ന സങ്കല്പമാണ് വാസ്തുപുരുഷൻ. ദേവാസുരന്മാർ യുദ്ധം ചെയ്യുമ്പോൾ അസുരകൾക്ക് പരാജയമുണ്ടാകുന്നത് കണ്ട ശുക്രാചാര്യൻ ഹോമം നടത്തുകയും ആ ഹോമാഗ്നിയിൽ ഒരു ഭയങ്കര രൂപൻ ജനിക്കുകയും ചെയ്യുന്നു. തനിക്ക് നേരാരുമില്ലെന്ന് അവൻ അഹങ്കരിച്ചപ്പോൾ മഹാദേവൻ കോപിച്ചു. അവൻ ഓടിയെങ്കിലും എവിടെയും നിൽക്കുവാൻ കഴിഞ്ഞില്ല. ഒടുവിൽ ശിവന്റെ പാദങ്ങളിൽത്തന്നെ വീണ് നമസ്കരിച്ചു. ശിവൻ സന്തുഷ്ടനായി അവന് `വാസ്തു' എന്ന് പേര് നൽകി, അവിടെത്തന്നെ കിടക്കുവാൻ കല്പിച്ചു. ബ്രഹ്മാദിദേവകൾ ശിവാജ്ഞയനുസരിച്ച് അവന്റെ ശരീരത്തിൽ സ്ഥിതിചെയ്തു. മഹേശ്വരന്റെ ആജ്ഞപ്രകാരം വാസ്തു ശാന്തനായി കിടന്നത് ചതുരശ്രാകാരമായിട്ടത്രെ. ഈശാനകോണിൽ ശിരസ്സും, നിരൃതികോണിൽ പാദങ്ങളും, അഗ്നി-വായുകോണുകളിൽ കൈകാൽമുട്ടുകളും, മാറിടത്തിൽ കൈത്തലങ്ങളും വച്ച് കമിഴ്ന്ന് നമസ്കരിച്ച വാസ്തുവെ ദേവന്മാർ എടുത്ത് മലർത്തിവച്ച് അതിനേ്മൽ സ്ഥിതിചെയ്തുവെന്നാണ് പുരാസങ്കല്പം. വാസ്തുവിന്റെ ശിരസ്സിൽ ഈശാനനും വലതുകണ്ണിൽ ദിതിയും ഇടതുകണ്ണിൽ പർജന്യനും നാഭിയിൽ ബ്രഹ്മാവും ഇങ്ങനെ അൻപത്തിമൂന്ന് മൂർത്തികൾ വാസ്തുപുരുഷശരീരത്തിൽ വാഴുന്നു. ഭവനനിർമ്മാണത്തോടനുബന്ധിച്ച് വാസ് തുബലിയും വാസ്തുപൂജയും നടത്താറു്. വാസ്തുപുരുഷനെയും, അതിൽ കുടികൊള്ളുന്ന ദേവതമാരെയും തൃപ്തിപ്പെടുത്താനുള്ള കർമങ്ങളാണവ. വാസ്തുപുരുഷനെ പൂജിക്കേവിധം വാസ്തുവിദ്യാശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു്. പള്ളിയറശാസ്ത്രം എന്ന പഴയൊരു പൂരക്കളിപ്പാട്ടിൽ വാസ്തുപുരുഷസങ്കല്പത്തെക്കുറിച്ച് ആഖ്യാനം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=വാസ്തുപുരുഷൻ&oldid=2285886" എന്ന താളിൽനിന്ന് ശേഖരിച്ചത്