വാസ്തവോക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അർത്ഥാലങ്കാരമാണ് വാസ്തവോക്തി. അതിശയോക്തിയുടെ അംശം വളരെക്കുറച്ച്, ഉള്ളത് ഉള്ളതുപോലെ, ഏറ്റവും സൂക്ഷമവും ഹൃദ്യവുമായ രീതിയിൽ വർണ്ണിക്കുന്നതാണ് വാസ്തവോക്തി.

ഭാഷാഭൂഷണത്തിൽ വാസ്തവോക്തിയുടെ നിർവചനം ഇപ്രകാരമാണ്

ഏറ്റക്കുറച്ചിലെന്യേ താ-
നർത്ഥപുഷ്ടി വരുംവിധം
വസ്തുസ്ഥിതികളെച്ചൊല്ക
വാസ്തവോക്തിയതായതു്. '
പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതികളെ ചൊല്ലുന്നതു് ‘വാസ്തവോക്തി’.
"https://ml.wikipedia.org/w/index.php?title=വാസ്തവോക്തി&oldid=2599063" എന്ന താളിൽനിന്ന് ശേഖരിച്ചത്