വാസൊകൺജഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാസ്കുലർ രക്തപ്രവാഹം വർദ്ധിക്കുന്നതും, ചില ഭാഗങ്ങളിൽ മാത്രമായി രക്തസമ്മർദ്ദം വർദ്ധിക്കുന്നതും മൂലമുണ്ടാകുന്ന ശരീരകലകളുടെ വീക്കമാണ് വാസോകൺജഷൻ, വാസ്കുലർ കൺജഷൻ അല്ലെങ്കിൽ വാസ്കുലർ എൻഗോർജ്മെന്റ് എന്ന് അറിയപ്പെടുന്നത്. മനുഷ്യരിൽ വാസകൺജഷന്റെ സാധാരണ കാരണങ്ങളിൽ ആർത്തവം, ലൈംഗിക ഉത്തേജനം, REM ഉറക്കം, ശക്തമായ വികാരങ്ങൾ, രോഗങ്ങൾ, ഡീപ്പ് വീനസ് ത്രോംബോസിസ് (DVT), അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അസുഖങ്ങൾ[തിരുത്തുക]

പ്രായപൂർത്തിയായ സ്ത്രീകളിൽ വാസോകൺജഷന്റെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിലൊന്നാണ് ആർത്തവ വേദനയായ ഡിസ്മെനോറിയ. വേദനയും അസ്വാസ്ഥ്യവും വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ഗര്ഭപാത്രത്തിന്റെ പാളി ചൊരിയുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് വാസൊകൺജഷൻ. ആർത്തവചക്രത്തിലെ അസാധാരണമായ വാസോകൺജഷൻ ക്രമരഹിതമായ രക്തസ്രാവം, കഠിന വേദന, വർദ്ധിച്ച ആർത്തവപ്രവാഹം മൂലമുണ്ടാകുന്ന വിളർച്ച എന്നിവയ്ക്ക് കാരണമാകും.

മുഖത്തിന്റെ കവിൾത്തടങ്ങളിൽ ഉണ്ടാകുന്ന താൽക്കാലിക വാസോകൺജഷൻ ബ്ലഷിംഗ് എന്നാണ് പറയുന്നത്. ദേഷ്യത്തിന്റെയോ നാണക്കേടിന്റെയോ വികാരങ്ങൾ മൂലമാകാം ഇത്. മുഖത്തെ ഒരു വിട്ടുമാറാത്ത വാസോകൺജഷൻ അവസ്ഥയാണ് റോസേഷ്യ, ഇത് പ്രാഥമികമായി കവിളിനെയും മൂക്കിനെയും ബാധിക്കുന്നു, പക്ഷേ കണ്ണുകളും താടിയും പോലുള്ള മറ്റ് ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം.

മനുഷ്യന്റെ മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗത്തെ വാസോകൺജഷൻ ഹെമറോയ്ഡുകൾ രൂപപ്പെടാൻ ഇടയാക്കും.[medical citation needed]

മനുഷ്യ ലൈംഗിക പെരുമാറ്റം[തിരുത്തുക]

സസ്തനികളിൽ ലൈംഗിക പ്രജനനത്തിന് വാസോകൺജഷൻ അത്യന്താപേക്ഷിതമാണ്, കാരണം ഉദ്ധാരണ സമയത്ത് ലിംഗം കഠിനമാക്കുന്നതിന് കാരണമാകുന്ന ശക്തിയാണിത്. ഇതേ ശക്തി ലൈംഗിക ഉത്തേജന സമയത്ത് ക്ലിറ്റോറിസ് കഠിനമാക്കുന്നതിനും യോനിയിലെ ലൂബ്രിക്കേഷനിലേക്കും നയിക്കുന്നു.[1] ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ വാസോകൺജഷൻ കുറയുന്നത് മൂലം ലൈംഗിക ബന്ധത്തിൽ വരുന്ന വേദന ഒഴിവാക്കാൻ ചില സ്ത്രീകൾക്ക് കൃത്രിമ ലൈംഗിക ലൂബ്രിക്കന്റ് ഉപയോഗിക്കേണ്ടി വന്നേക്കാം.

മനുഷ്യന്റെ ലൈംഗിക പ്രവർത്തനത്തിനിടയിലെ വാസോകൺജഷന്റെ മറ്റ് രൂപങ്ങളിൽ സെക്‌സ് ഫ്ലഷും, പുരുഷന്മാരിലും സ്ത്രീകളിലും മുലക്കണ്ണുകളുടെ വീക്കവും ഉൾപ്പെടുന്നു. [2]

ലൈംഗിക നിർജ്ജീവതയോടൊപ്പമുള്ള ലൈംഗികബന്ധവുമായി ബന്ധപ്പെട്ട വാസോകൺജഷന്റെ അസുഖകരമായ പാർശ്വഫലങ്ങൾ പുരുഷന്മാരിൽ "ബ്ലൂ ബാൾസ്" [3] പോലെയുള്ള വേദനയ്ക്കും സ്ത്രീകളിൽ ആർത്തവത്തിൻറെ തുടക്കത്തിനു സമാനമായ അസുഖകരമായ പെൽവിക് "ഭാരം" എന്നിവ വരാം.[4]

അവലംബം[തിരുത്തുക]

  1. Vern L. Bulloch, Science in the Bedroom Archived 2006-10-22 at the Wayback Machine., 1994 . (Accessed October 10, 2006)
  2. The Sexual Response Cycle Archived 2011-07-25 at the Wayback Machine., Sex Info, University of California at Santa Barbara. (Accessed October 10, 2006)
  3. Blue Balls Archived 2010-04-24 at the Wayback Machine., Sinclair Intimacy Institute, 2002. (Accessed October 10, 2006)
  4. Sexual Function and Estrogen, Canadian Consensus Conference on Menopause, 2006 Update. (Accessed October 10, 2006)
"https://ml.wikipedia.org/w/index.php?title=വാസൊകൺജഷൻ&oldid=3910156" എന്ന താളിൽനിന്ന് ശേഖരിച്ചത്