വാസുദേവപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാനൂറുവർഷം മുമ്പ് ഭക്തകവി പൂന്താനം രചിച്ച അപൂർവമായ തമിഴ് മണിപ്രവാളകൃതിയാണ് വാസുദേവപ്പാട്ട്. പൂന്താന സർവസ്വത്തിൽ (ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം) പൂന്താനത്തിന്റെതായി വാസുദേവപ്പാട്ടിനു പുറമെ പാരും പോരും, മായാവൈഭവം, ആത്മബോധനം എന്നിങ്ങനെ മറ്റു മൂന്നു തമിഴ് കൃതികളെക്കുറിച്ചും പറയുന്നുണ്ട്. ഇതിലെ ഭാഷ കലർപ്പില്ലാത്ത തമിഴ് മണിപ്രവാളമാണെന്ന് ഭാഷാശാസ്ത്രജ്ഞനായ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1]

താളിയോല[തിരുത്തുക]

കേരള സർവകലാശാലയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലും തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ശേഖരത്തിലും ഈ കൃതിയുടെ താളിയോലകൾ ലഭ്യമാണ്.

തന്ത്രശാസ്ത്ര ഗവേഷണത്തിനായി കേരളത്തിലെത്തിയ പോളണ്ട് സ്വദേശി ഡോ. മജാക്ക് കരാസിൻസ്കിയും ഡോ. ജി. സുദേവ് കൃഷ്ണ ശർമനും ചേർന്നെഴുതിയ വസുദേവപ്പാട്ടിനെക്കുറിച്ചുള്ള ഗവേഷണലേഖനം 2021 ൽ സ്വിറ്റ്സർലൻഡിലെ ‘ജേണൽ ഓഫ് ഇന്ത്യൻ ഫിലോസഫി’-യിൽ പ്രസിദ്ധീകരിച്ചു.

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കൃഷ്ണൻ, ആഷിക്‌ (4 March 2021). "പൂന്താനം തമിഴ് മണിപ്രവാളത്തിലെഴുതിയ അപൂർവ കൃതി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2021-03-04. Retrieved 4 March 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വാസുദേവപ്പാട്ട്&oldid=3971545" എന്ന താളിൽനിന്ന് ശേഖരിച്ചത്