Jump to content

വാഷിങ്ടൺ സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഷിങ്ടൺ സർവകലാശാല
ആദർശസൂക്തംLet there be light
സ്ഥാപിതം1861
സ്ഥലംസിയാറ്റിൽ, അമേരിക്ക
വെബ്‌സൈറ്റ്[1]

വാഷിങ്ടൺ സർവകലാശാല (University of Washington -UW) അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത്‌ വാഷിങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിൽ നഗരത്തിൽ 1861-ൽ സ്ഥാപിതമായി. അമേരിക്കയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. മൂന്ന് ക്യാമ്പസുകളിലായി 20 മില്ല്യൺ ചതുരശ്ര അടി വിസ്തൃതിയിൽ 500-ലധികം കെട്ടിടങ്ങളുണ്ട്. ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ ധനവിനിയോഗം ചെയ്യുന്ന അമേരിക്കൻ സർവകലാശാലകളിലൊന്നാണിത്. 2012 സാമ്പത്തിക വർഷത്തിൽ വാഷിങ്ടൺ സർവകലാശാലയുടെ പ്രവർത്തന - ഗവേഷണ ചെലവുകൾ 7.2 ബില്ല്യൺ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ (2012 - 13) വാഷിംഗ്ടൺ സർവകലാശാല 24-ാം സ്ഥാനത്താണുള്ളത്. [1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാഷിങ്ടൺ_സർവകലാശാല&oldid=3969744" എന്ന താളിൽനിന്ന് ശേഖരിച്ചത്