വാഷിംഗ്ടൺ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഷിംഗ്ടൺ കൗണ്ടി, മെയ്ൻ
MachiasME WashingtonCountyCourthouse.jpg
വാഷിംഗ്ടൺ കൗണ്ടി കോർട്ട്ഹൌസ്
Flag of വാഷിംഗ്ടൺ കൗണ്ടി, മെയ്ൻ
Flag
[[File:Map of മെയ്ൻ highlighting വാഷിംഗ്ടൺ കൗണ്ടി.svg|200px|alt=Map of മെയ്ൻ highlighting വാഷിംഗ്ടൺ കൗണ്ടി]]
Location in the U.S. state of [[മെയ്ൻ]]
Map of the United States highlighting മെയ്ൻ
മെയ്ൻ's location in the U.S.
സ്ഥാപിതംJune 25, 1789
Named forGeorge Washington
സീറ്റ്[[Machias, മെയ്ൻ|Machias]]
വലിയ പട്ടണം[[Calais, മെയ്ൻ|Calais]]
വിസ്തീർണ്ണം
 • ആകെ.3,258 ച മൈ (8,438 കി.m2)
 • ഭൂതലം2,563 ച മൈ (6,638 കി.m2)
 • ജലം695 ച മൈ (1,800 കി.m2), 21%
Congressional district[[മെയ്ൻ's 2nd congressional district|2nd]]
സമയമേഖലEastern: UTC-5/-4
Websitewashingtoncountymaine.com

[[Category:മെയ്ൻ കൗണ്ടികൾ]]വാഷിംഗ്ടൺ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ മെയ്ൻ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം, ജനസംഖ്യ 31,095[1] ആയിരുന്ന ഇത് മെയ്‌നിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ കൗണ്ടിയായി മാറി. ഇതിന്റെ കൗണ്ടി സീറ്റ് മക്കിയാസ് ആണ്.[2] 1789 ജൂൺ 25-നാണ് ഈ കൗണ്ടി സ്ഥാപിതമായത്. കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്വിക്കുമായി ഇത് അതിർത്തി പങ്കിടുന്നു.

അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും കിഴക്കേ അറ്റം ഉൾപ്പെടുന്നതിനാൽ ഇതിനെ ചിലപ്പോൾ "സൺറൈസ് കൗണ്ടി" എന്ന് വിളിക്കാറുണ്ട്, കൂടാതെ 48 യു.എസ്. സംസ്ഥാനങ്ങളിൽ സൂര്യൻ ആദ്യം ഉദിക്കുന്നത് വാഷിംഗ്ടൺ കൗണ്ടിയിൽ ആണെന്നും അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[3] പല ചെറിയ കടൽത്തീര സമൂഹങ്ങൾക്കും ചെറുകിട മത്സ്യബന്ധനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയുണ്ട്. കൗണ്ടിയുടെ തീരപ്രദേശത്ത് വിനോദസഞ്ചാരത്തിന് പ്രാധാന്യമുണ്ടെങ്കിലും സംസ്ഥാനത്തെ മറ്റിടങ്ങളിലെന്നപോലെ ഇതിന് പ്രാധാന്യമില്ല. ജില്ലയുടെ സമ്പദ്‌വ്യവസ്ഥയിൽ ബ്ലൂബെറി വിള ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ആകെ വിസ്തീർണ്ണം 3,258 ചതുരശ്ര മൈൽ (8,440 ചതുരശ്ര കിലോമീറ്റർ) ആയ കൗണ്ടിയുടെ 2,563 ചതുരശ്ര മൈൽ (6,640 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 695 ചതുരശ്ര മൈൽ (1,800 ചതുരശ്ര കിലോമീറ്റർ അതായത് 21 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[4]

അടുത്തുള്ള കൗണ്ടികൾ[തിരുത്തുക]

ഹാൻകോക്ക് കൗണ്ടി - തെക്കുപടിഞ്ഞാറ്

അരൂസ്റ്റൂക്ക് കൗണ്ടി - വടക്കുപടിഞ്ഞാറ്

പെനോബ്‌സ്‌കോട്ട് കൗണ്ടി - വടക്കുപടിഞ്ഞാറ്

യോർക്ക് കൗണ്ടി, ന്യൂ ബ്രൺസ്വിക്ക്, കാനഡ - വടക്കുകിഴക്ക്

ഷാർലറ്റ് കൗണ്ടി, ന്യൂ ബ്രൺസ്വിക്ക്, കാനഡ - കിഴക്ക്

ദേശീയ സംരക്ഷിത പ്രദേശങ്ങൾ[തിരുത്തുക]

ക്രോസ് ഐലൻഡ് ദേശീയ വന്യജീവി സങ്കേതം

മൂസ്‌ഹോൺ ദേശീയ വന്യജീവി സങ്കേതം

പെറ്റിറ്റ് മനാൻ ദേശീയ വന്യജീവി സങ്കേതം

സെന്റ് ക്രോയിക്സ് ഐലൻഡ് ഇന്റർനാഷണൽ ഹിസ്റ്റോറിക് സൈറ്റ്

അവലംബം[തിരുത്തുക]

  1. "Census - Geography Profile: Washington County, Maine". United States Census Bureau. ശേഖരിച്ചത് November 21, 2021.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. Trotter, Bill. "Where in Maine does the sun rise first?". Bangor Daily News. ശേഖരിച്ചത് February 6, 2013.
  4. "2010 Census Gazetteer Files". United States Census Bureau. ഓഗസ്റ്റ് 22, 2012. മൂലതാളിൽ നിന്നും സെപ്റ്റംബർ 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 7, 2014.
"https://ml.wikipedia.org/w/index.php?title=വാഷിംഗ്ടൺ_കൗണ്ടി&oldid=3733821" എന്ന താളിൽനിന്ന് ശേഖരിച്ചത്