വാവക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാവക്കാട്
Kerala locator map.svg
Red pog.svg
വാവക്കാട്
10°10′30″N 76°11′50″E / 10.175134°N 76.197288°E / 10.175134; 76.197288
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ വടക്കേക്കര ഗ്രാമ പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ശ്രീ കെ.എൻ.സതീശൻ , ശ്രീമതി മിനി രാജപ്പൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1971 ( 2006 വോട്ടർ പട്ടിക)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683516
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ വാവക്കാട്‌. എറണാകുളം-തൃശൂർ ജില്ലകളുടെ പടിഞ്ഞാറേ അതിർത്തിക്ക്‌ അടുത്തായിട്ടാണ്‌ വാവക്കാട്‌ സ്ഥിതി ചെയ്യുന്നത്‌. ചെറിയ ഗ്രാമങ്ങളായ മടപ്ലാതുരുത്ത്, കൊട്ടുവള്ളിക്കാട്, പാല്ല്യത്തുരുത്ത്,കട്ടത്തുരുത്ത്, മുറവന്തുരുത്ത് എന്നീ ഗ്രാമങ്ങളാണ് വാവക്കാടിന് അതിരിടുന്നത്.

പേര്[തിരുത്തുക]

പണ്ടുകാലത്ത് വാവലുകൾ (വവ്വാൽ ) നിറഞ്ഞ പ്രദേശമായിരുന്നത്രെ ഇവിടം. അതിനാൽ വാവലുകളുടെ കാട് എന്ന പേരുണ്ടായി എന്നും അത് ലോപിച്ച് വാവക്കാട് ആയി എന്നും പറയപ്പെടുന്നു [1]

എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ[തിരുത്തുക]

എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂരേക്കുള്ള പാതയിൽ‍ (ദേശീയ പാത 17) 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ വാവക്കാടെത്താം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 23 കിലോമീറ്റർ മാത്രമേ വാവക്കാട്ടേക്കുള്ളൂ. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചെറായി കടപ്പുറം വാവക്കാടു നിന്നും കേവലം 4 കിലോമീറ്റർ മാത്രം അകലെയാണ്‌

ചരിത്രം[തിരുത്തുക]

കേരള സംയോജനത്തിനു മുൻപ് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു വാവക്കാട്. അതു കൊണ്ടു തന്നെ, വാവക്കാട്ടുള്ള ഏക ദേവസ്വം വക ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീധർമ്മ ശാസ്താ ക്ഷേത്രമാണ്

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്ര തീരത്തു നിന്ന് ഏതാണ്ട് 4 കിലോമീറ്ററോളം മാത്രം അകലെയായതിനാൽ ഒരു തീരപ്രദേശത്തിന്റെ ഭൂപ്രകൃതിയാണ് വാവക്കാടിന്. മടൽ മൂടുന്ന കുഴികളായിരുന്നു, ആദ്യം വാവക്കാട് മുഴുവൻ.കയർ വ്യവസായത്തിന്റെ തകർച്ചയോടെ മടൽക്കുഴികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.


പ്രത്യേകതകൾ[തിരുത്തുക]

കയർ വ്യവസായം കൊണ്ട്‌ ഉപജീവനം കഴിച്ചിരുന്ന ആൾക്കാരായിരുന്നു വാവക്കാട്ടുകാർ. എന്നാൽ 90 കൾക്ക്‌ ശേഷം വന്ന പുതിയ പരിഷ്കാരങ്ങൾ ഈ തൊഴിലിനെ പ്രതികൂലമായി ബാധിച്ചു. എന്നാൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും ഈ നാടിന്‌ വളരെയധികം ഉയർച്ച കൈവരിക്കുവാൻ കഴിഞ്ഞു എന്നത്‌ എടുത്തു പറയേണ്ട ഒരു നേട്ടമാണ്‌. ഇങ്ങനെ സാംസ്കാരികമായും സാമൂഹികമായും വാവക്കാടിനുണ്ടായ നേട്ടങ്ങൾക്കെല്ലാം കാരണമായി നിൽക്കുന്നത്‌ ഗുരുദേവ മെമ്മോറിയൽ വായനശാലയാണ്‌ [അവലംബം ആവശ്യമാണ്]. 1954-ൽ സ്ഥാപിതമായ ഗുരുദേവ മെമ്മോറിയൽ വായനശാല 2004-ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. കേരളത്തിലാദ്യമായി 70 വയസ്സു കഴിഞ്ഞവർക്ക് ഒരു നിശ്ചിത തുക പെൻഷൻ നൽകാനുള്ള തീരുമാനം എടുത്ത ഒരു നാടു കൂടിയാണ്, വാവക്കാട്. കായിക മേഖലയുടെ കാര്യമെടുത്താൽ, വാവക്കാട് വന്നു കളിച്ചു പോകാത്ത വോളീബോൾ താരങ്ങൾ കേരളത്തിൽ കുറവാണെന്നു തന്നെ പറയാം. ഒട്ടനവധി ദേശീയ/ അന്തർദേശീയ വോളീബോൾ താരങ്ങളെ സംഭാവന ചെയ്ത നാടാണിത്. എല്ലാ വർഷവും സംഘടിപ്പിക്കുന്ന വോളീബോൾ ടൂർണ്ണമെന്റ് ഇവിടത്തുകാർ ആവേശപൂർവ്വം വിജയിപ്പിക്കാറുണ്ട്. ജില്ലാ സൂപ്പർ ലീഗ് വോളിബോൾ മത്സരങ്ങൾ 3 തവണ ഇവിടെ നടന്നു കഴിഞ്ഞു.

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

1951 മുതൽ മലയാള സിനിമയിൽ അഭിനയിക്കുന്ന പറവൂർ ഭരതൻ, ഒരു വാവക്കാടുകാരനാണ്.


1. ഗവ: എൽ.പി.എസ്., വാവക്കാട്

ആദ്യകാലത്ത് ഒരു പ്രൈമറി ആൺ പള്ളിക്കൂടവും പെൺ പള്ളിക്കൂടവും വാവക്കാട് ഉണ്ടായിരുന്നു. പിന്നീട് രണ്ട് പള്ളീക്കൂടങ്ങളും ഒരുമിപ്പിച്ച് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ രൂപവത്കരിക്കുകയായിരുന്നു.


2.എസ്‌.എൻ പി.എസ്‌.സി അക്കാദമി

വാവക്കാട്ടിലെ യുവ ജനങ്ങൾക്ക്‌ സർക്കാർ ഉദ്യോഗം നേടി കൊടുക്കുന്നതിനും ലക്ഷ്യബോധം വളർത്തുന്നതിനുമായ്‌ 2014 ആരംഭിച്ചതാണു ഇത്‌.ഇത്‌ നടത്തുവാൻ മുന്നിട്ട്‌ ഇറങ്ങിയിരിക്കുന്നത്‌ 21-24 പ്രായമുള്ള യുവാക്കൾ തന്നെയാണു. വാവക്കാട്‌ എസ്‌.എൻ.ഡി.പി കെട്ടിടത്തിൽ തന്നെയാണു ഇത്‌ പ്രവർത്തിക്കുന്നത്‌.

സാമൂഹ്യ സ്ഥാപനങ്ങൾ[തിരുത്തുക]

വാവക്കാടിന്റെ ഇന്നേ വരെയുള്ള സാമൂഹ്യ പുരോഗതിയ്ക്ക് ഉപോൽബലകമായി വർത്തിച്ചിട്ടുള്ളത്, വാവക്കാട്ടെ സാമൂഹ്യ സ്ഥാപനങ്ങളാണ്.

ഗുരുദേവ മെമ്മോറിയൽ വായനശാല[തിരുത്തുക]

പുസ്തകങ്ങൾ സഞ്ചിയിലാക്കി വീടു വീടാന്തരം കൊണ്ടു നടന്ന് പ്രചരിപ്പിച്ച് തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന്, പതിനാറായിരത്തോളം പുസ്തകങ്ങൾ, സ്വന്തമായൂള്ള രണ്ടു നില കെട്ടിടം, കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാമുള്ള ഒരു സ്ഥിതിയിലേക്ക് വളർന്നു കഴിഞ്ഞു. 1954-ൽ പ്രവർത്തനം തുടങ്ങി, 1956-ൽ 1962-ആം നമ്പ്ര ആയി രജിസ്റ്റർ ചെയ്ത ഈ വായനശാല 2004-ൽ വിപുലമായ പരിപാടികളോടു കൂടി സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ചെറുപിള്ളിൽ ലക്ഷ്മണപ്പണിക്കർ എന്ന സഹൃദയൻ സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്താണ്‌ വായനശാല സ്ഥിതി ചെയ്യുന്നത്. വായനശാലയിലെ പുസ്തകങ്ങളിൽ ഭൂരിഭാഗവും സംഭാവനയായി നൽകിയത് സി.കെ ചന്ദ്രപ്പൻ എം.പി.യാണ്‌. പറവൂർ താലൂക്കിലെ എണ്ണപ്പെട്ട ഗ്രന്ഥശാലയാക്കി ഇതിനെ മാറ്റിയതിൽ, മാറി മാറി വന്ന ഭരണ സമിതികളുടെ പങ്ക് നിസ്തുലമാണ്. വായനശാലയുടെ ഭാഗമായി വനിതാ വിഭാഗവും ബാല വിഭാഗവും പ്രവർത്തിക്കുന്നു.

എസ്.എൻ.ഡി.പി. ശാഖായോഗം[തിരുത്തുക]

കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു സാമൂഹ്യ സ്ഥാപനമാണ്, എസ്.എൻ.ഡി.പി. യോഗം. എസ്.എൻ.ഡി.പി.യോഗത്തിന്റെ ഒരു ശാഖ വാവക്കാട് 1942-ൽ വാവക്കാട് പ്രവർത്തനമാരംഭിച്ചു.(നമ്പർ :846). നാനാ ജാതി മതസ്ഥർക്കും അംഗത്വം നൽകുക വഴി, ഒരു സാമുദായിക സംഘടനയെന്ന പേരിൽ നിന്ന് ഒരു നാടിന്റെ ഹൃദയത്തുടിപ്പ് ഉൾക്കൊള്ളുന്ന് ഒരു സ്ഥാപനം എന്ന നിലയിലേക്ക് ഈ ശാഖ വളരുകയുണ്ടായി.

ഗ്രാമസേവാസംഘം[തിരുത്തുക]

നൂറു കണക്കിനു വരുന്ന പാവപ്പെട്ട ജനങ്ങളുടെ അന്ത്യോപചാര കർമ്മങ്ങൾക്ക് സഹായമേകാനായി 1969-ൽ രൂപവത്കരിച്ച, ഗ്രാമസേവാസംഘം ഇന്ന് അതിലുമപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു. 70 വയസ്സു കഴിഞ്ഞവർക്ക് പെൻഷൻ നൽകാൻ തീരുമാനിച്ച സ്ഥാപനമാണിത്.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=വാവക്കാട്&oldid=2192125" എന്ന താളിൽനിന്ന് ശേഖരിച്ചത്