വാഴച്ചെങ്ങണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാഴച്ചെങ്ങണ്ണി
Erionota torus-Kadavoor-2016-06-10-001.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
E. torus
Binomial name
Erionota torus
Evans, 1941

എറിയോനോട്ട ജനുസ്സിൽ പെട്ട ഒരു ശലഭമാണ് വാഴച്ചെങ്ങണ്ണി(Banana Skipper).[1][2][3] വാഴച്ചെങ്ങണ്ണി (ശാസ്ത്രീയനാമം: എറിയോനോട്ട ടോറസ്) എന്ന് വിളിക്കുന്ന ഈ പൂമ്പാറ്റയുടെ ലാർവ വാഴ, തെങ്ങ് തുടങ്ങിയവയെ ആക്രമിക്കുന്നു[3].

ജീവിതചക്രം[തിരുത്തുക]

ശലഭം ഇടുന്ന മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവയുടെ നിറം വെളുപ്പാണ്. ലാർവകൾ വാഴയുടെ ഇല തിന്നും ബാക്കിഭാഗം ചുരുട്ടിയും കഴിഞ്ഞുകൂടുന്നു. 12 മുതൽ 25 വരെ മുട്ടകൾ ചിത്രശലഭം ഇടുന്നു. ശലഭത്തിന് തവിട്ടുനിറമാണ്[3] .

നിയന്ത്രണം[തിരുത്തുക]

1980-ൽ പാപുവ ന്യൂ ഗിനിയയിൽ ഈ ലാർവ കൃഷിയെ ബാധിച്ചിരുന്നു. ലാർവയുടെ പ്രവർത്തനത്താൽ ഇല ചുരുട്ടിവെക്കുന്നതുകൊണ്ട് മരുന്നടിച്ചാൽ അവയെ നശിപ്പിക്കാൻ സാധിക്കില്ല. 10 വർഷത്തോളമുള്ള പ്രയത്‌നഫലത്താലാണ് ആ രാജ്യം ലാർവയെ നിയന്ത്രണത്തിലാക്കിയത്[3]. അതിനായി മറുകീടത്തെ ഇറക്കിയിരുന്നു.

മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഹവായ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ലാർവയുടെ ആക്രണത്തിനിരയായിട്ടുണ്ട്. വാഴകളിൽ നിന്ന് തെങ്ങിലേക്കും ഇവ സംക്രമിക്കാറുണ്ട്.[3].

അവലംമ്പം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 326.
  3. 3.0 3.1 3.2 3.3 3.4 "വാഴക്കൃഷിയുടെ അന്തക ശലഭം കേരളത്തിലും". മാതൃഭൂമി. Nov 26, 2013. മൂലതാളിൽ നിന്നും 2013 നവംബർ 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 26.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഴച്ചെങ്ങണ്ണി&oldid=2818245" എന്ന താളിൽനിന്ന് ശേഖരിച്ചത്