വാളുപയോഗിച്ച് 100 പേരെ കൊല്ലാനുള്ള മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജപ്പാന്റെ ചൈനീസ് അധിനിവേശത്തിനിടെ ആദ്യം ആർക്കാണ് 100 പേരെ വാളുപയോഗിച്ച് വധിക്കാൻ സാധിക്കുന്നതെന്നത് സംബന്ധിച്ച് ജപ്പാനീസ് സൈന്യത്തിലെ രണ്ട് ഓഫീസർമാർ തമ്മിൽ നടന്ന മത്സരമാണ് വാളുപയോഗിച്ച് 100 പേരെ കൊല്ലാനുള്ള മത്സരം (百人斬り競争 hyakunin-giri kyōsō?) എന്നറിയപ്പെടുന്നത്. ഈ രണ്ട് ഉദ്യോഗസ്ഥർക്കും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പിന്നീട് വധശിക്ഷ നൽകുകയുണ്ടായി.[1] ആ സമയം മുതൽ ഈ സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്നതുസംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. നാൻകിങ് കൂട്ടക്കൊല നടന്നിട്ടില്ല എന്ന് വാദിക്കുന്ന ജാപ്പനീസ് ദേശീയവാദികളും റിവിഷനിസ്റ്റ് ചരിത്രകാരന്മാരുമാണ് ഈ സംഭവത്തിനെതിരായി വാദിക്കുന്നത്. ഈ രണ്ട് ഓഫീസർമാരുടെ പിൻതലമുറക്കാരും ഈ സംഭവം നടന്നിട്ടില്ല എന്ന് വാദിക്കുന്നുണ്ട്.[2]

യുദ്ധസമയത്തുതന്നെ ജപ്പാനിലെ പത്രങ്ങളിൽ ഈ സംഭവം വാർത്തയയിരുന്നു. ചൈനക്കാരെ കൊന്ന സംഭവം ഈ ഓഫീസർമാരുടെ വീരകൃത്യമാണ് എന്ന തരത്തിലാണ് ആദ്യം വാർത്ത വന്നത്. ഏറ്റവും മുൻപേ 100 പേരെ കൊല്ലാൻ ആർക്ക് സാധിക്കും എന്ന മത്സരമായിരുന്നു ഈ ഓഫീസർമാർ തമ്മിൽ എന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.[3] ഈ വിഷയം 1970 കളിൽ വീണ്ടും ചർച്ചയായി.

ആദ്യ പത്രവാർത്തകളിൽ ഈ കൊലകൾ പരസ്പരയുദ്ധത്തിലാണ് നടന്നതെന്നാണ് പരാമർശിക്കുന്നത്. പ്രതിരോധിക്കാൻ കഴിയാത്ത തടവുകാർക്കുമേലാണ് ഈ മത്സരം നടന്നതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.[4][5]

യുദ്ധസമയത്തെ വാർത്ത[തിരുത്തുക]

1937-ൽ ഒസാക മൈനിചി ഷിംബൂൺ, സഹോദരപത്രമായ ടോക്യോ നിചി നിചി ഷിം‌ബൂൺ എന്നീ പത്രങ്ങളിലാന് ടോഷിയാകി മുകായി (向井敏明?), സുയോഷി നോഡ (野田毅?) എന്നീ ഓഫീസർമാർ തമ്മിലുള്ള മത്സരത്തെപ്പറ്റി വാർത്ത വന്നത്. വാളുപയോഗിച്ച് ആദ്യം ആരാണ് 100 പേരെ കൊല്ലുന്നത് എന്ന കാര്യത്തിൽ ഇവർ രണ്ടാ‌ളും തമ്മിൽ മത്സരമുണ്ടായിരുന്നു എന്നായിരുന്നു വാർത്ത. നാൻജിങ്ങിലേയ്ക്കുള്ള വഴിയിൽ നാൻജിങ് കൂട്ടക്കൊലയ്ക്ക് മുൻപാണ് ഇത് നടന്നതെന്നായിരുന്നു വാർത്ത. നവംബർ 30 മുതൽ ഡിസംബർ 13 വരെ നാല് വാർത്തകൾ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവസാന വാർത്ത ജപ്പാൻ അഡ്വർട്ടൈസർ എന്ന പത്രത്തിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

രണ്ട് ഉദ്യോഗസ്ഥന്മാരും യുദ്ധത്തിനിടെ ഈ ലക്ഷ്യം മറികടന്നിരുന്നതിനാൽ ആരാണ് ജയിച്ചതെന്ന് കണ്ടുപിടിക്കാനായില്ല എന്നായിരുന്നു വാർത്ത. അതിനാൽ അവർ ഉടൻ തന്നെ ആരാണ് 150 പേരെ കൊല്ലുന്നത് എന്ന് അടുത്ത മത്സരം ഉടൻ തന്നെ ആരംഭിച്ചു എന്നാ‍ണ് പത്രലേഖകരായ അസാമി കുസാവോ, സുസുകു ജിറോ എന്നിവർ റിപ്പോർട്ട് ചെയ്തത്. (ടോക്യോ നിചി-നിചി ഷിംബൂൺ, ഡിസംബർ 13).[6]

ഇത്തരത്തിൽ പോരാട്ടത്തിൽ 100 പേരെ കൊല്ലുന്നതിന്റെ അസംഭാവ്യത ആൾക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[4] പോരാട്ടത്തിലല്ല, തടവുകാരെയാണ് ഇത്തരത്തിൽ കൊന്നതെന്ന് നോഡ തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

നാലഞ്ചുപേരെയേ ഞാൻ യുദ്ധത്തിൽ വാളുപയോഗിച്ച് കൊലപ്പെടുത്തിയിട്ടുള്ളൂ. ഒരു ട്രഞ്ച് പിടികൂടിക്കഴിഞ്ഞാൽ "നി, ലായി-ലായി!" (നീ അടുത്തുവരൂ!) എന്ന് വിളിച്ചാൽ മണ്ടന്മാരായ ചൈനീസ് സൈനികർ ഉടൻ തന്നെ പുറത്തുവരും. ഞങ്ങൾ അവരെ ഒരു വരിയായി നിറുത്തി വെട്ടി വീഴ്ത്തുകയാണ് ചെയ്തിരുന്നത്. നൂറുപേരെ കൊന്നതിന് എന്നെ ആൾക്കാർ പ്രശംസിക്കുന്നു. പക്ഷേ അതിൽ ബഹുഭൂരിപക്ഷത്തിനെയും ഇങ്ങനെയാണ് കൊന്നത്. ഞങ്ങൾ തമ്മിൽ ഒരു മത്സരമുണ്ടായിരുന്നു എന്നത് ശരിയാണ്. ഇതൊരു വലിയ സംഭവമാണോ എന്ന് അതിനുശേഷം എന്നോട് പലരും ചോദിച്ചിരുന്നു. ഇതൊരു വലിയ സംഭവമല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ...[7]

1937 ഡിസംബർ 13-ന് ടോക്യോ നിചി നിചി ഷിംബൂണിൽ വന്ന വാർത്ത 100 ആൾക്കാരെ വാളുപയോഗിച്ച് കൊല്ലാനുള്ള മത്സരം. മുകായി (ഇടത്), നോഡ (വലത്)

വിചാരണയും വധശിക്ഷയും[തിരുത്തുക]

യുദ്ധശേഷം ഈ സംഭവം സംബന്ധിച്ച രേഖകൾ പൂർവ്വേഷ്യയിലെ അന്താരാഷ്ട്ര മിലിട്ടറി ട്രിബ്യൂണലിന് ലഭിച്ചു. ഇതിനുശേഷം ഈ രണ്ട് സൈനികരെയും ചൈനയിലേയ്ക്ക് നൽകി. ഇവരെ നാൻജിങ്ങിലെ യുദ്ധക്കുറ്റങ്ങൾക്കായുള്ള ട്രിബ്യൂണലിൽ ശിക്ഷിക്കുകയും 1948 ജനുവരി 28-ന് രണ്ട് സൈനികരെയും യുഹാതായിയിൽ വച്ച് വധിക്കുകയും ചെയ്തു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

സൈറ്റേഷനുകൾ[തിരുത്തുക]

  1. Takashi Yoshida. The making of the "Rape of Nanking". 2006, page 64
  2. Fogel, Joshua A. The Nanjing Massacre in History and Historiography. 2000, page 82
  3. Honda 1999, pp. 131–132
  4. 4.0 4.1 Kajimoto 2000, p. Postwar Judgment: II. Nanking War Crimes Tribunal
  5. Honda 1999, p. 128
  6. Wakabayashi 2000, p. 319.
  7. Honda 1999, pp. 125–127

ഗ്രന്ഥസൂചിക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ഇംഗ്ലീഷ് ഭാഷയിൽ
  • Malenfant, Rene (2007), Hyakunin-giri Kyōsō  (English translation of the newspaper articles on the contest)
ജാപ്പനീസ് ഭാഷയിൽ