വാളവയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാളവയൽ
Map of India showing location of Kerala
Location of വാളവയൽ
വാളവയൽ
Location of വാളവയൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
സമയമേഖല IST (UTC+5:30)

Coordinates: 11°40′N 76°17′E / 11.67°N 76.28°E / 11.67; 76.28

വാളവയൽ

കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു അങ്ങാടിയാണ് വാളവയൽ.

വാളവയൽ വിദ്യാലയവും, തപാൽ ആഫീസും, പ്രാഥമിക ആരോഗ്യ കേന്ദ്രവും , ഹോമിയോ ആശുപത്രിയും, വായനശാലയും, കലാ കായിക ക്ലബും ഇവിടെ ഉണ്ട്. നരസിപുഴ വാളവയലിൽ കൂടെ ഒഴുകി പിന്നീട് പനമരം പുഴയിൽ ചെന്ന് ചേരുന്നു.കലാ കായിക മേളകൾക്കായി മൈതാനവും അതിനോടൊപ്പം സ്റ്റേജും ഉണ്ട്. സ്കൂൾ പഞ്ചായത്തുതല മത്സരങ്ങൾ, വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ്, വടം വലി മത്സരങ്ങൾ മുതലായവ ഇവിടെ വച്ച് നടത്താറുണ്ട്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • വാളവയൽ ഗവ.ഹൈസ്കൂൾ
  • വാളവയൽ അംഗൻവാടി

പ്രധാന ആരോഗ്യ സ്ഥാപനങ്ങൾ[തിരുത്തുക]

  • വാളവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
  • വാളവയൽ ഹോമിയോ ആശുപത്രി

കാലാവസ്ഥ[തിരുത്തുക]

മിത-ശീതോഷ്ണ കാലാവസ്ഥയാണുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല.

എങ്ങനെ എത്തിച്ചേരാം[തിരുത്തുക]

വയനാട്ടിലെ സുൽത്താൻ ബത്തേരി ആണ് വാളവയലിനു അടുത്തുള്ള വലിയ നഗരം. വാളവയലിലേക്ക് മീനങ്ങാടി, മൂന്നാനക്കുഴി, ഇരുളം, പുല്പള്ളി എന്നിവിടങ്ങളിൽ നിന്നും ബസ്സുകൾ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=വാളവയൽ&oldid=2803675" എന്ന താളിൽനിന്ന് ശേഖരിച്ചത്