വാലുരുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഒരു കേരളീയ അടുക്കളപ്പാത്രമാണ് 'വാലുരുളി'

വാലുരുളി

ഉപയോഗം[തിരുത്തുക]

കറികൾക്കും മറ്റും കടുകു വറുക്കുന്നതിനും വറവുണ്ടാക്കുന്നതിനും പാചകപ്പാത്രമായി വാലുരുളി ഉപയോഗിക്കുന്നു. ആധുനിക അടുക്കളകളിൽ നിന്നും ഈ പാത്രം അപ്രത്യക്ഷമായിരിക്കുന്നു. മേളകളിലും മറ്റും ഒരു പ്രദർശന വസ്തുവായി ഇപ്പോൾ ഇത് മാറിയിട്ടുണ്ട്[1] , [2].

ഘടന[തിരുത്തുക]

ഒരു ചെറിയ ഉരുളിയും നീളമുള്ള വാലുമുള്ള പാത്രം. വാൽ ഭാഗത്തിന് രണ്ടടിവരെ നീളം ഉണ്ടാവാറുണ്ട്.

നിർമ്മാണ വസ്തു[തിരുത്തുക]

ഓട് (Bronze) കൊണ്ടാണ് ഉരുളിയുടെ നിർമ്മാണം. ഇതിന് നീളം കുറഞ്ഞ ഒരു കൈപ്പിടിയുണ്ടായിരിക്കും. ഇതിലേക്ക് രണ്ടടി വരെ നീളമുള്ള, ഇരുമ്പു കൊണ്ടുള്ള വാൽഭാഗം പിടിപ്പിക്കുന്നു. പാചകസമയത്ത് സൗകര്യപ്രദമായി പാത്രം പിടിക്കുന്നതിന് ഈ ഘടന സഹായിക്കുന്നു.

അവലംബം[തിരുത്തുക]

  1. [1]|Deshabhimani
  2. [2]|പഴമയുടെ പ്രൗഢിയിൽഹിസ്റ്റോറിയ –2016 ശ്രദ്ധേയമായി-Deepika.com
"https://ml.wikipedia.org/w/index.php?title=വാലുരുളി&oldid=2518649" എന്ന താളിൽനിന്നു ശേഖരിച്ചത്