വാലന്റൈൻസ് ഡേ കൂട്ടക്കൊല
വാലന്റൈൻസ് ഡേ കൂട്ടക്കൊല | |
---|---|
പ്രമാണം:Valentine Day massacre.jpg | |
സ്ഥലം | Warehouse at Dickens and Clark in ഷിക്കാഗോ |
തീയതി | February 14, 1929 |
ആക്രമണലക്ഷ്യം | Bugs Moran |
ആക്രമണത്തിന്റെ തരം | Massacre |
മരിച്ചവർ | Five members of the North Side Gang, plus two others |
ആക്രമണം നടത്തിയത് | Four unknown perpetrators |
1929 ഇൽ സെയിന്റ് വാലന്റൈൻസ് ദിനത്തിൽ രണ്ട് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴ് പേർ കൊല ചെയ്യപ്പെട്ടതിനെയാണ് വാലന്റൈൻസ് ഡേ കൂട്ടക്കൊല എന്ന് വിളിക്കുന്നത്. ഷിക്കാഗോയിൽ അൽ കപോണെയുടെ നേതൃത്വത്തിലുള്ള സൗത്ത് സൈഡ് ഇറ്റാലിയൻ സംഘവും ബഗ്സ് മോറന്റെ നേതൃത്വത്തിലുള്ള നോർത്ത് ഐറിഷ് സംഘവും തമ്മിലായിരുന്നു പോരാട്ടം.
ചരിത്രം
[തിരുത്തുക]1929 ഫെബ്രുവരി 14 നു്, സെയിന്റ് വാലന്റൈൻ ദിനത്തിൽ നോർത്ത് സൈഡ് ഗ്യാങ്ങിലെ അഞ്ച് അംഗങ്ങളും, സ്വതന്ത്രപ്രവർത്തകരായ റീൻഹാഡ് എച്ച് ഷ്വിമ്മർ ജോൺ മെയ് എന്നിവരും,ഷിക്കാഗോയിലെ ലിങ്കൻ പാർക്കിലെ 2122 നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ ഗരാജിന്റെ ചുവരിനോട് ചേർത്ത് നിർത്തപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു. വെടി വച്ചവരിൽ രണ്ടു പേർ പോലീസ് വേഷം ധരിച്ചിരുന്നു. മറ്റുള്ളവർ സ്യൂട്ട്, ടൈ, ഓവർ കോട്ട്, തൊപ്പി എന്നിവ ധരിച്ചിരുന്നു. സാക്ഷികൾ പറഞ്ഞതനുസരിച്ച് പോലീസ് വേഷം ധരിച്ചിരുന്നവർ വെടിവയ്പ്പ് കഴിഞ്ഞ ശേഷം തോക്ക് ചൂണ്ടിക്കൊണ്ട് ബാക്കിയുള്ളവരെ ഗരാജിനു പുറത്തേയ്ക്ക് നയിച്ചു. ജോൺ മെയുറ്റെ ജെർമൻ ഷെഫേർഡ് ട്രക്കിലേയ്ക്ക് കുരച്ചു കൊണ്ട് ഓടിക്കയറിയത് അടുത്തുള്ള ബോർഡിങ്ങ് ഹൗസുകളിലെ രണ്ട് സ്ത്രീകളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. അതിൽ ഒരു സ്ത്രീ, മിസിസ്. ലാന്റ്സ്മാൻ, എന്തോ അപകടം മണക്കുകയും വീട്ടിലെ ഒരു അന്തേവാസിയെ അയച്ച് ആ നായയെ അസ്വസ്ഥപ്പെടുത്തുന്നത് എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. അയാൾ ഓടിച്ചെന്നു നോക്കി. ഫ്രാങ്ക് ഗൂസൻബെർഗ് കൊലയാളികൾ പോയശേഷവും ജീവനോടെയുണ്ടാകുകയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗുസൻബെർഗിനു പ്രാഥമിക സുശ്രൂഷകൾ നൽകിയശേഷം പോലീസ് ചോദ്യം ചെയ്തു. ആരാണ് നിങ്ങളെ വെടി വച്ചത് എന്ന് ചോദിച്ചപ്പോൾ ' എന്നെ ആരും വെടി വച്ചില്ല' എന്ന് മറുപടി പറഞ്ഞു; പതിനാല് വെടിയുണ്ടകൾ ഏറ്റ ശേഷവും. ജോർജ്ജ് മോറൻ നോർത്ത് സൈഡ് ഗ്യാങ്ങിന്റെ നേതാവായിരുന്നു. ഡിയോൺ ഓ ബനിയൻ അഞ്ചു വർഷങ്ങൾക്കു മുമ്പ് നാല് തോക്കുധാരികളാൽ കൊല്ലപ്പെട്ട ശേഷം ജോർജ്ജ് മോറൻ സംഘത്തിന്റെ നേതാവായി. ഓ ബ്രെയിനിനു ശേഷം നോർത്ത് സൈഡുകാരുടെ നേതൃത്വം ഏറ്റെടുത്ത എല്ലാവരും കൊല്ലപ്പെട്ടുകയായിരുന്നു. കപ്പോണെ സംഘത്തിലെ അംഗങ്ങൾ ആയിരുന്നു എല്ലാ കൊലയും ചെയ്തത്. ഈ കൂട്ടക്കൊലയുടെ കാരണമായി പറയപ്പെടുന്നത് കപോണെ സംഘത്തിന്റെ ഗൂഢാലോചനയാണെന്നാണ്. ഫ്രാങ്ക് ഗൂസൻബർഗും സഹോദരൻ പീറ്ററും ചേർന്ന് ജാക്ക് മക് ഗണ്ണിന്റെ വധിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. അതിനു പ്രതികാരമായി കപോണെ സംഘം ചെയ്തതാണ് ഈ കൂട്ടക്കൊല. ബഗ്സ് മോറനെ നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ എസ് എം സി കാർട്ടേജ് വെയർ ഹൗസിൽ എത്തിക്കാനായിരുന്നു പദ്ധതി. ഈ പദ്ധതിയിൽ നോർത്ത് സൈഡ് ഗ്യാങ്ങിലെ എല്ലാവരേയും വധിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. മോറനും മറ്റു ചിലരും മാത്രമായിരുന്നു ലക്ഷ്യം. ഡിറ്റ്രോയ്റ്റിലെ പർപ്പിൾ ഗ്യാങ്ങ് സപ്ലൈ ചെയ്യുന്ന വിസ്കി മോഷ്ടിച്ചത് കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു മോറനെ ഗരാജിലെത്തിച്ചത്. ഈ അനുമാനം അത്രയ്ക്ക് വിശ്വസനീയമല്ലെന്നും വേറെ ഗൗരവമുള്ള കാരണം ഉണ്ടാകുമെന്നും അഭിപ്രായമുണ്ട്. കൊല ചെയ്യപ്പെട്ടവർ നല്ല വസ്ത്രങ്ങൾ ധരിച്ചിരുന്നെന്നും അതുകൊണ്ട് വിസ്കി വാങ്ങാൻ വേണ്ടിയായിരിക്കില്ല അവിടെ എത്തിയതെന്നും പറയപ്പെടുന്നു. ഗൂസൻബർഗ് സഹോദരന്മാർ രണ്ട് ഒഴിഞ്ഞ ട്രക്കുകളുമായി മോഷ്ടിച്ച കനേഡിയൻ വിസ്കി വാങ്ങാനായി ഡിറ്റ്രോയ്റ്റിലേയ്ക്ക് പോകാൻ പദ്ധതിയുണ്ടായിരുന്നു.
സെയിന്റ് വാലന്റൈൻസ് ദിനത്തിന്റെ അന്ന് രാവിലെ 10.30 നു് മോറൻ സംഘത്തിലെ മിക്കവാറും എല്ലാവരും വെയർഹൗസിൽ എത്തിയിരുന്നു. മോറൻ പാർക്ക് വേ ഹോട്ടലിൽ നിന്നും ഇറങ്ങാൻ വൈകിയതുകൊണ്ട് അവിടെ എത്തിയിട്ടില്ലായിരുന്നു. മോറനും ടെഡ് ന്യൂബെറി എന്നയാളും വെയർ ഹൗസിന്റെ അരികിലെത്തിയപ്പോൾ ഒരു പോലീസ് കാർ വരുന്നതു കണ്ടു. അവർ ഉടനെ തന്നെ അടുത്തുള്ള കോഫീ ഷോപ്പിലേയ്ക്ക് തിരിഞ്ഞു. പോകുന്ന വഴി അവർ ഹെന്റ്രി ഗൂസൻബെർഗ് എന്ന സംഘാംഗത്തിനെ കണ്ടു. അയാൾ അവർക്ക് അവിടെ നിന്നും മാറി നിൽക്കാൻ മുന്നറിയിപ്പ് കൊടുത്തു. നാലാമത്തെ സംഘാംഗം, വില്ലീ മാർക്ക്സ്, വെയർ ഹൗസ് ലക്ഷ്യമാക്കി പോകുമ്പോൾ പോലീസ് കാർ കണ്ടു. അയാൾ സ്ഥലം വിടുന്നതിനു് മുമ്പ് കാറിന്റെ നമ്പർ കുറിച്ചെടുത്തു.
മോറനുമായി രൂപസാദൃശ്യമുള്ള ഒരാൾ മോറന്റെ സംഘത്തിൽ ഉണ്ടായിരുന്നു, ആൽബെർട്ട് വേൻഷാക്ക്. അന്ന് മോറനും വേഷാക്കും ഒരേ പോലെ വേഷം ധരിച്ചിരുന്നു. ഗരാജിനു പുറത്തുണ്ടായിരുന്ന സാക്ഷികൾ ഒരു കാഡില്ലാ സെദാൻ ഗരാജിനു മുന്നിൽ വന്നു നിൽക്കുന്നത് കണ്ടു. പോലീസ് വേഷം ധരിച്ച നാലു പേർ കാറിൽ നിന്നും ഇറങ്ങി ഗരാജിലേയ്ക്ക് പോയി. രണ്ട് വ്യാജ പോലീസുകാർ ഗരാജിന്റെ വശത്തുകൂടെ അകത്തെത്തിയപ്പോൾ മോറന്റെ സംഘത്തിലെ നാലു പേരേയും, മറ്റു രണ്ട് സ്വതന്ത്രപ്രവർത്തകരേയും കണ്ടു. പോലീസുകാർ അവരോട് ചുവരിനോട് ചേർന്ന് നിൽക്കാൻ ആജ്ഞാപിച്ചു. പോലീസുകാർ കൂടെ വന്ന സിവിൽ വസ്ത്രം ധരിച്ചവർക്ക് നിർദ്ദേശം കൊടുത്തു. അവർ രണ്ടു പേരും തോംസൺ സബ്-മഷീൻ ഗൺ കൊണ്ട് വെടിയുതിർത്തു. ഏഴു പേരും നിലത്തു വീണതിനുശേഷവും അവർ വെടിവയ്പ്പ് തുടർന്നു.
എല്ലാം സാധാരണനിലയിലാണെന്ന് കാണിക്കാൻ സിവിൽ വസ്ത്രം ധരിച്ചവരെ തോക്കു ചൂണ്ടിക്കൊണ്ട് പോലീസ് വേഷധാരികൾ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഗരാജിൽ ജീവനോടെ അവശേഷിച്ചിരുന്നത് മെയുടെ ജെർമൻ ഷെഫേഡും ഫ്രാങ്ക് ഗൂസെൻബർഗും മാത്രമായിരുന്നു. പതിനാല് വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടും ഗൂസൻബർഗിനു ബോധമുണ്ടായിരുന്നു. പക്ഷേ മൂന്നു മണിക്കൂറിനു ശേഷം സംഭവത്തിനെക്കുറിച്ച് ഒന്നും പറയാൻ കൂട്ടാക്കാതെ അയാൾ മരിച്ചു.
കൊല്ലപ്പെട്ടവർ
[തിരുത്തുക]- പീറ്റർ ഗൂസൻബർഗ്, മോറൻ സംഘത്തിലെ പ്രധാനി.
- ഫ്രാങ്ക് ഗൂസൻബർഗ്, പീറ്റർ ഗൂസൻബർഗിന്റെ സഹോദരനും സംഘാംഗവും. പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഫ്രാങ്കിനു ജീവനുണ്ടായിരുന്നു. പതിനാല് വെടിയുണ്ടകളേറ്റനിലയിലും പോലീസ് ചോദ്യം ചെയ്തപ്പോൾ 'എന്നെ ആരും വെടി വച്ചില്ല' എന്നായിരുന്നു മറുപടി.
- ആൽബർട്ട് കചെല്ലെക് (ജെയിംസ് ക്ലർക്ക് എന്നും അറിയപ്പെടുന്നു), മോറന്റെ സെകന്റ് ഇൻ കമാന്റ്.
- ആദം ഹെയെർ, മോറൻ സംഘത്തിന്റെ ബുക്ക് കീപ്പറും ബിസിനസ്സ് മാനേജറും.
- രീൻഹാർറ്റ് ഷ്വിമ്മെർ, ഒപ്റ്റിഷ്യൻ ആയിരുന്നെങ്കിലും കുതിരപ്പന്തയത്തിൽ ആകൃഷ്ടനായി മോറൻ സംഘത്തിൽ ചേർന്നു.
- ആൽബർട്ട് ആൽബെർട്ട് വേൻഷാക്ക്, മോറന്റെ പല ഓപ്പറേഷനുകളും നയിച്ചിരുന്നയാൾ. മോറനുമായുള്ള രൂപസാദൃശ്യമാണ് മോറൻ എത്തുന്നതിനു മുമ്പ് തന്നെ കൂട്ടക്കൊല നടക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു.
- ജോൺ മെയ്, മോറൻ സംഘത്തിലെ കാർ മെക്കാനിക്ക്, പക്ഷേ ഗ്യാങ്ങ് മെമ്പർ ആയിരുന്നില്ല. മെയ് മുമ്പ് രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നു. ഭാര്യയും ഏഴ് കുട്ടികളുമുള്ള മെയ് പണത്തിനു വേണ്ടി മോറൻ സംഘത്തിനൊപ്പം ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.