വാലെന്റീന തെരഷ്ക്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാലന്റീന തെരഷ്കോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാലന്റീന തെരഷ്കോവ
RIAN archive 612748 Valentina Tereshkova.jpg
സോവിയറ്റ് ബഹിരാകാശ സഞ്ചാരി
ബഹിരാകാശത്തെത്തിയ പ്രഥമ വനിത
ദേശീയതറഷ്യൻ
ജനനം (1937-03-06) 6 മാർച്ച് 1937  (85 വയസ്സ്)
Bolshoye Maslennikovo, Tutayevsky District, Yaroslavl Oblast, Russian SFSR, USSR
മറ്റു തൊഴിൽ
Pilot
റാങ്ക്General-Major, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
2 ദിവസം, 23 മണിക്കൂർ 12 മിനിറ്റ്
തിരഞ്ഞെടുക്കപ്പെട്ടത്Female Group
ദൗത്യങ്ങൾVostok 6
അവാർഡുകൾHero of the Soviet Union Orden of Honour.png Orden of Friendship.png

ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ '(റഷ്യൻ: Валенти́на Влади́мировна Терешко́ва വാലന്റീന വ്ളാദിമിറൊവ്ന തെരഷ്കോവ). 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു.[1] സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.

1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 ഏപ്രിൽ 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.

റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ "ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ" ഉൾപ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.

രാഷ്ട്രീയ പദവികൾ[തിരുത്തുക]

  • സുപ്രീം സോവിയറ്റ് അംഗം (1966-74)
  • സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89)
  • റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1] First woman in space
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വാലെന്റീന_തെരഷ്ക്കോവ&oldid=2785093" എന്ന താളിൽനിന്ന് ശേഖരിച്ചത്