വാരിയംകുന്നൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആഷിഖ് അബു സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രം. പൃഥ്വിരാജ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്ന ചരിത്ര സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത് സിക്കന്ദറും മൊയ്തീനുമാണ്. മുഹ്സിൻ പരാരി സഹസംവിധായകനും സൈജു ശ്രീധരൻ എഡിറ്റിങും ഷൈജു ഖാലിദ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫിയും നിർവ്വഹിക്കും. ഹർഷദ്, റമീസ് എന്നിവർ കഥയും തിരക്കഥയും ഒരുക്കുന്ന ചലചിത്രം കോമ്പസ് മൂവി ലിമിറ്റഡ് പുറത്തിറക്കും.[1][2]

മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി, മലയാള രാജ്യം സ്ഥാപിച്ച് കൊല്ലപ്പെട്ട വാരിയംകുന്നൻ സമരജീവിതം മാപ്പിള ലഹളയുടെ നൂറാം വാർഷികത്തിൽ ജനങ്ങളിലേക്കെത്തിക്കലാണ് ലക്ഷ്യമെന്ന് അണിയറ ശില്പികൾ വ്യക്തമാക്കി.[3]

സെപ്റ്റംബർ 2021ൽ, നടൻ പൃഥ്വിരാജും സംവിധായകൻ ആഷിക് അബുവും ചിത്രത്തിൽ നിന്ന് പിൻമാറിയതായി വാർത്ത വന്നിരുന്നു. നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പിൻമാറ്റമെന്ന് സൂചന.[4]

ഇതിവൃത്തം[തിരുത്തുക]

ബ്രിട്ടീഷ് വാഴ്ചക്കെതിരെയും മലബാറിലെ ഹൈന്ദവ പ്രമാണിമാർക്കെതിരെയും പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ ലഹള നയിച്ച ആലി മുസ്‍ല്യായാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിച്ച മുസ്ലിം നേതാവായിരുന്നു വാരിയംകുന്നത്ത്.

നീതിയിൽ അധിഷ്ഠിതമായ ഒരു മലയാള രാജ്യം സ്വപ്നം കണ്ട[അവലംബം ആവശ്യമാണ്]; എല്ലാ നാട്ടുകാർക്കും വിശ്വസ്തനും[അവലംബം ആവശ്യമാണ്] ബ്രിട്ടീഷ് രാജിന് പേടി സ്വപ്നവുമായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം കലകളിലും കായിക ശേഷിയിലും പൊതുപ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹജൂർ കച്ചേരിയിൽ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോയ ഹാജിക്ക് ഇതര മതസ്ഥരായ ധാരാളം സൈനികരും വിശ്വസ്തരായ ഇതരമത വ്യാപാരികളും ഉണ്ടായിരുന്നു.[5]

ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹൈന്ദവ പ്രമാണികൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. [6] [7] ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ, പാലായനം ചെയ്യപ്പെടുകയോ ഉണ്ടായെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നും ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തക ആനി ബസന്റ് റിപ്പോർട്ട് ചെയ്തു.[8] എന്നാൽ ഇത്തരം ആരോപണങ്ങൾക്ക്‌ കാരണം കേവലം ദേശീയ മാധ്യമങ്ങളുടെ അടിസ്ഥാന വിരുദ്ധമായ റിപ്പോർട്ടുകൾ ആണെന്ന് പ്രഖ്യാപിച്ച് കൊണ്ട് വാരിയൻ കുന്നത്ത് ഹാജി ദ ഹിന്ദു പത്രത്തിന് കത്തയച്ചു.[9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു- പൃഥ്വിരാജ് സുകുമാരൻ". malayalamnewsdaily.com. malayalamnewsdaily.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-26. Retrieved 2020-06-26.
  3. "പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി: വാരിയം കുന്നനെ ചൊല്ലി സിനിമയിലും പുറത്തും വിവാദം". /www.asianetnews.com/. asianetnews.
  4. "'വാരിയം കുന്നനി'ൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിൻമാറി" (in ഇംഗ്ലീഷ്). Retrieved 2021-09-03.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-27. Retrieved 2020-06-27.
  6. malabar gazette 1922
  7. Page 622 Peasant struggles in India, AR Desai, Oxford University Press – 1979
  8. Besant, Annie. The Future of Indian Politics: A Contribution To The Understanding Of Present-Day Problems P252. Kessinger Publishing, LLC. ISBN 1428626050. They murdered and plundered abundantly, and killed or drove away all Hindus who would not apostatize. Somewhere about a lakh of people were driven from their homes with nothing but the clothes they had on, stripped of everything. Malabar has taught us what Islamic rule still means, and we do not want to see another specimen of the Khilafat Raj in India.
  9. https://www.thehindu.com/news/national/kerala/reports-of-hindu-muslim-strife-in-malabar-baseless/article31918716.ece/