വാരണക്കോട്ടില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിൽ ചിറക്കൽ കോവിലകത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെറുതാഴം പ്രദേശത്തെ നമ്പൂതിരി ജന്മികുടുംബം.ഇവരുടെ കുടിയാന്മാരായിരുന്നു ഇവിടത്തെ കൃഷിക്കാർ മുഴുവനും. 1921 ലെ ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും വാരണക്കോട്ടില്ലത്തെ ജന്മിമാരിലും വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു.കൃഷിക്കാരെ സഹായിക്കാനായി ഈ ഇല്ലക്കാർ മുങ്കൈയെടുത്ത് ചെറുതാഴത്ത് ഐക്യ നാണ്യ സംഘം രൂപീകരിച്ചു.[1] എട്ടാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ചിറക്കൽപ്രദേശം ഭരിച്ചിരുന്ന ഉദയവർമ്മൻ കോലത്തിരി ഗോകർണ്ണത്ത് നിന്നും 237 വൈജ്ഞാനിക ബ്രാഹ്മണകുടുംബങ്ങളെ ചെറുതാഴത്തും പരിസരപ്രദേശങ്ങളിലുമായി പാർപ്പിച്ചുവെന്നും ശ്രീരാഘവപുരേശസഭായോഗം എന്നറിയപ്പെട്ടിരുന്ന പ്രസ്തുതസംഘത്തിന്റെ ആരാധനയ്ക്കായി പരശുരാമനാൽ പ്രതിഷ്ഠിതമായ ശ്രീരാഘവപുരം ക്ഷേത്രം ദാനം ചെയ്തുവെന്നും ജംബുദ്വീപോല്പത്തി എന്ന പ്രാചീനഗ്രന്ഥം പ്രതിപാദിക്കുന്നു.ശ്രീരാഘവപുരം ക്ഷേത്രം എന്നും ഹനുമാരമ്പലം ഈനും പേരുള്ള ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് വാരണക്കൂട്ടില്ലത്തെ നമ്പൂതിരിമാർ

പ്രത്യേക സംഭവങ്ങൾ[തിരുത്തുക]

നെഹ്രു 28.5.1927 ൽ ചെറുതാഴത്ത് വന്നിരുന്നു. അന്ന് പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ വണ്ടിയിറങ്ങിയ നെഹ്രുവിനെ വാരണംകോട്ടില്ലം വക കാളവണ്ടിയിലായിരുന്നു വിളയാങ്കോട്ട് എത്തിച്ചത്.തുടർന്ന് അദ്ദേഹം ചാത്തുക്കുട്ടിനായരുടെ വീട്ടിൽ താമസിച്ചു.[2]

കലാരംഗം[തിരുത്തുക]

പ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മ ഇവിടെ താമസിച്ച് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ഇല്ലത്തോടനുബന്ധിച്ച് കഥകളിയോഗവും കഥകളി അരങ്ങുകളും നടന്നുവന്നിരുന്നു. ലോകപ്രശസ്ത കഥകളികലാകാരന്മാരായ ഗുരു ചന്തുപ്പണിക്കരും, കലാമണ്ഡലം കൃഷ്ണൻനായരും വാരണക്കോട്ടില്ലം കഥകളിയോഗത്തിലൂടെ വളർന്നുവന്നവരാണ്.

ചിത്രശാല[തിരുത്തുക]

Family pond for bathing of varanakkottillam, a landlord family of Kerala, India.
artwork in wooden pulley,Varanakkottillam

അവലംബം[തിരുത്തുക]

  1. http://lsgkerala.in/cheruthazhampanchayat/history/
  2. http://lsgkerala.in/cheruthazhampanchayat/history/
"https://ml.wikipedia.org/w/index.php?title=വാരണക്കോട്ടില്ലം&oldid=2367958" എന്ന താളിൽനിന്ന് ശേഖരിച്ചത്