വായുനൈകി (പത്രം)
ദൃശ്യരൂപം

വായുനൈകി വെനസ്വേലയിൽ നിന്നുള്ള ഒരു ദ്വിഭാഷാ പ്രതിമാസ പത്രമാണ്. വെനസ്വേലയിലെയും കൊളംബിയയിലെയും വായു ജനതയെയും മറ്റ് ആദിവാസി ജനങ്ങളെയും കുറിച്ചുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സ്പാനിഷ്, വായു ഭാഷകളിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
ചരിത്രം
[തിരുത്തുക]വായുനൈകി 2000-ൽ സ്ഥാപിതമായി.[1] വെനിസ്വേലയിലും കൊളംബിയയിലും, പ്രത്യേകിച്ച് വായു ജനത താമസിക്കുന്ന പ്രദേശങ്ങളിൽ ഇത് വിതരണം ചെയ്യപ്പെടുന്നു. ജയാരിയു ഫാരിയാസ് മോണ്ടിയേലാണ് ഇതിന്റെ സ്ഥാപകനും ഇപ്പോഴത്തെ ഡയറക്ടറും.[2] 2010-ൽ, "ഗ്രാമീണ ആശയവിനിമയത്തിനുള്ള ഐപിഡിസി-യുനെസ്കോ സമ്മാനത്തിന്" പത്രം നാമനിർദ്ദേശം ചെയ്യപ്പെടുകയും[3] നാലാം സ്ഥാനം നേടുകയും ചെയ്തു.[4]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- വായുനൈകി പത്രത്തിന്റെ വെബ്സൈറ്റ് Archived 2018-08-17 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ Venezuela: Jayariyú: “Wayuunaiki es el único periódico especializado de Venezuela y Suramérica, con esencia indígena” / Jayariyú: Nia wanee karalo’uta Wayuunaiki especializado münaka suma Wenezuela, suma Suramérica wayuu aa’inrüma’in Archived 2016-03-03 at the Wayback Machine. Yepan.cl (in Spanish)
- ↑ Periódico Wayuunaiki celebrará V aniversario. Agencia Venezolana de Noticias.(in Spanish)
- ↑ Venezuelan Indigenous Newspaper Is Nominated For UNESCO Prize. Indigenous Peoples Issues and Resources
- ↑ Quienes Somos Archived 2012-07-12 at the Wayback Machine. Periódico Wayuunaiki. (in Spanish)