വാപ്പുസ്ക് ദേശീയോദ്യാനം

Coordinates: 57°46′26″N 93°22′17″W / 57.77389°N 93.37139°W / 57.77389; -93.37139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാപ്പുസ്ക് ദേശീയോദ്യാനം
Cape Churchill in summertime
Map showing the location of വാപ്പുസ്ക് ദേശീയോദ്യാനം
Map showing the location of വാപ്പുസ്ക് ദേശീയോദ്യാനം
Location of Wapusk National Park in Canada
LocationManitoba, Canada
Nearest cityChurchill
Coordinates57°46′26″N 93°22′17″W / 57.77389°N 93.37139°W / 57.77389; -93.37139
Area11,475 km2 (4,431 sq mi)
Established1996 (1996)
Governing bodyParks Canada
WebsiteWapusk National Park

വാപ്പുസ്ക് ദേശീയോദ്യാനം 1996 ൽ സ്ഥാപിക്കപ്പെട്ട കാനഡയിലെ 37 ആമത്തെ ദേശീയോദ്യാനമാണ്. കാനഡയിലെ വടക്കു-കിഴക്കൻ മണിറ്റോബയിലെ ചർച്ചിലിൽ നിന്ന് 45 കിലോമീറ്റർ (28 മൈൽ) തെക്കായി ഹഡ്സൺ പ്ലെയിൻസ് ഇക്കോസോണിൽ ഹഡ്സൺ ബേ തീരത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഇതിൻറെ വിദൂരസ്ഥമായ നിലനിൽപ്പും ദേശീയോദ്യാനം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും കാരണമായി ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശനം പരിമിതമാണ്. അലോങ്കിയൻ ഭാഷാകുടുംബത്തിലെ ക്രീ ഭാഷാ വകഭേദത്തിൽ ധ്രുവക്കരടികളെ (wâpask) സംബോധന ചെയ്യുന്ന പേരാണ് വാപ്പുസ്ക എന്നത്.[1]  വന്യമായ ധ്രുവക്കരടികളെ കാണുവാനും ചിത്രങ്ങളെടുക്കാനും അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച ഇടമായ കേപ്പ് ചർച്ചിൽ ഈ ദേശീയോദ്യാനത്തിനുള്ളിലായിട്ടാണ്. കേപ്പ് ചർച്ചിലിലേയ്ക്കു ആളുകൾക്കു പ്രവേശിക്കുവാൻ ഹെലിക്കോപ്റ്റർ, തുന്ദ്ര ബഗ്ഗി എന്ന വാഹനം ഉപയോഗിച്ചോ മാത്രമേ സാധിക്കുകയുള്ളൂ.

അവലംബം[തിരുത്തുക]

  1. "Search Results for: wâpask". Online Cree Dictionary. Retrieved 2012-07-08.