വാടാനപ്പള്ളി ഓർഫനേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന മുസ്ലിം അനാഥശാലയാണ് വാടാനപ്പള്ളി ഓർഫനേജ്. വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.തൃശൂർ ജില്ലയിലെ കടലോര മേഖലയായ വാടാനപ്പള്ളിയിലാണ് അനാഥശാലയുടെ ആസ്ഥാനം പ്രവർത്തിക്കുന്നത്. കേരളത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ അനുബന്ധ വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു.[1]. ഓർഫനേജിന് കീഴിലെ തളിക്കുളം ഇസ്ലാമിയ കോളേജ് ഡൽഹി ജാമിഅ മില്ലിയ്യയുടെ കേരളത്തിലെ പഠന കേന്ദ്രങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്.[2]

ലക്ഷ്യം[തിരുത്തുക]

1977 ൽ പ്രാഥമിക മദ്രസയായി ആരംഭിച്ചതാണ് ഈ മധ്യകേരളത്തിലെ ഈ സ്ഥാപനം. പിന്നീട് ആണ് വാടാനപ്പള്ളി ഓർഫനേജ് ആന്റ് ഇസ്ലാമിയ്യാ കോളേജ് ഫോർ ഓർഫൻസ് എന്ന പേരിൽ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. മാനവികവും ഇസ്ലാമികവും അച്ചടക്കത്തിൽ അച്ചടക്കത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദ്യാർഥികളിൽ പാഠ്യപദ്ധതിയോടൊപ്പം ഇസ്ലാമിന്റെ അടിസ്ഥാന മൂല്യബോധവും സ്വഭാവം വളർത്തിയെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അതിലൂടെ നാടിനും സമൂഹത്തിനും പ്രയോജനകരമായ തലമുറയെ വാർത്തെടുക്കുക എന്നതും ലക്ഷ്യം വെക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • മോഡൽ ഹൈസ്‌കൂൾ, പുതിയങ്ങാടി-തൃശൂർ
  • വാടനപ്പള്ളി ഓർഫനേജ്
  • ഇസ്ലാമിയ കോളേജ്, തളിക്കുളം
  • കൊല്ലം ഓർഫനേജ് ആന്റ് ഇസ്ലാമിയാ കോളേജ്‌
  • വുമൻസ് ഇസ്ലാമിയാ കോളേജ് ഫോർ ഓർഫൻസ്, മന്നം-പറവൂർ [3]
  • വുമൻസ് ഇസ്ലാമിയാ കോളേജ് ഫോർ ഓർഫൻസ്, ആലുവ[4]
  • തഫ്ഫീളുൽ ഖുർആൻ മദ്രസ്സ, വാടാനപ്പള്ളി

അനുബന്ധ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഓർഫനേജ് ഓഫ്സെറ്റ് പ്രസ്, വാടാനപ്പള്ളി
  • ഒരുമ പ്രസ്, തൃശൂർ

വെബ്സൈറ്റ്[തിരുത്തുക]

സ്ഥാപനത്തിന്റെ ഔദ്വേഗിക വെബ്സൈറ്റാണ് www.voc.co.in

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാടാനപ്പള്ളി_ഓർഫനേജ്&oldid=2285860" എന്ന താളിൽനിന്നു ശേഖരിച്ചത്