വാഗീശ്വരി ക്യാമറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഗേശ്വരി ക്യാമറ

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിച്ചിരുന്ന വാഗേശ്വരി ക്യാമറ വർക്സ് കമ്പനി നിർമ്മിച്ചിരുന്ന ലാർജ് ഫോർമാറ്റ്‌ ഫീൽഡ് ക്യാമറകളാണ് വാഗേശ്വരി ബ്രാന്റ് ക്യാമറകൾ. വാഗീശ്വരിയിൽ കെ. കരുണാകരനാണ് ഇതിന്റെ നിർമ്മാതാവ്. ഈട്ടിയിലും, തേക്കിലുമാണ് ഇതിന്റെ ബോഡി നിർമിച്ചിരുന്നത് . വെറ്റ് പ്ലേറ്റ് ടെക്നികിൽ വർക്ക് ചെയ്യുന്ന ഈ ക്യാമറയിൽ ജപ്പാനിൽ നിന്നും ഇമ്പോർട്ട് ചെയ്തിരുന്ന കോങ്ഗോ ലെൻസ്‌ ആണ് ഉപയോഗിച്ചിരുന്നത്. ധാരാളം ചലച്ചിത്രങ്ങളിലും മറ്റും കണ്ടിട്ടുള്ള ഈ ക്യാമറ വ്യാവസയികമായി നിർമിച്ചിരുന്നത് ആലപ്പുഴയിലെ വാഗേശ്വരി ക്യാമറ വർക്സ് കമ്പനി ആയിരുന്നു. ആലപ്പുഴ ടൗണിലെ എ.വി.ജെ ജങ്ങ്ഷനിലെ ഇപ്പോഴത്തെ ഭീമ സിൽവർ പാലസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആണ് 1940-70 കാലഘട്ടത്തിൽ ക്യാമറ ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ചാത്തനാടും ഒരു നിർമ്മാണ യൂണിറ്റ് ഉണ്ടായിരുന്നു .

വിവിധ വലിപ്പത്തിൽ ലഭ്യമായിരുന്ന ഈ ക്യാമറ പുതിയ 16:9 ഫോർമാറ്റിലും ലഭ്യമായിരുന്നു. തടിയിൽ തന്നെ തീർത്ത ട്രൈപോഡും ലഭ്യമായിരുന്നു. എഴുപതുകളുടെ അവസാനത്തോടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഗീശ്വരി_ക്യാമറ&oldid=2545831" എന്ന താളിൽനിന്ന് ശേഖരിച്ചത്