Jump to content

വാക്വം ചലഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിൻറെ രീതി ഇങ്ങനെ, ആളുകൾ വലിയൊരു ഗാർബേജ് ബാഗിനുള്ളിൽ കയറും. അതിനുശേഷം ബാഗിനുള്ളിൽ ഉള്ള വായു ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോൾ ബാഗിനകത്തെ വായു മുഴുവൻ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാൾക്ക് അനങ്ങാൻ വയ്യാതെ വരും. [1]

അപകട സാധ്യത

[തിരുത്തുക]

തമാശ ആണെങ്കിലും ഇതിനുപിന്നിൽ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാൻ പോലും വയ്യാതെ വീടിൻറെ ഉള്ളിൽ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കൾ വന്നതിന് ശേഷമാണ് കുട്ടിയെ അതിൽനിന്നും പുറത്തെടുത്തത്. ചില ആളുകൾ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു.

ഒറ്റക്കുള്ളപ്പോൾ ഈ അപകടം നിറഞ്ഞ ചലഞ്ച് ചെയ്താൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം. അനങ്ങാൻ കഴിയാതെ കിടക്കേണ്ടി വന്നാൽ അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ കിടക്കേണ്ടി വന്നേക്കാം. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഏഷ്യാനെറ്റ് ന്യൂസ് [1] ശേഖരിച്ചത് 2019 ജൂലൈ 16
  2. മാതൃഭൂമി [2] ശേഖരിച്ചത് 2019 ജൂലൈ 16
"https://ml.wikipedia.org/w/index.php?title=വാക്വം_ചലഞ്ച്&oldid=3257784" എന്ന താളിൽനിന്ന് ശേഖരിച്ചത്