വാകാടക രാജവംശം
Vakataka Empire वाकाटक Vakataka Rājavaṃśa | |||||||||
---|---|---|---|---|---|---|---|---|---|
CE 250s–CE 500s | |||||||||
Capital | Vatsagulma | ||||||||
Common languages | Sanskrit Maharashtri Prakrit | ||||||||
Religion | Hinduism Buddhism | ||||||||
Government | Monarchy | ||||||||
Maharaja | |||||||||
• 250-270 | Vindhyashakti | ||||||||
• 270-330 | Pravarasena I | ||||||||
• 475- 500 | Harishena | ||||||||
Historical era | Classical India | ||||||||
• Established | CE 250s | ||||||||
• Disestablished | CE 500s | ||||||||
|
എഡി മൂന്നാം നൂറ്റാണ്ടിൽ ഭാരതത്തിൽ നിലനിന്നിരുന്ന ഒരു രാജവംശമായിരുന്നു വാകാടക രാജവംശം. ഇന്നത്തെ ഭാരതത്തിലെ മധ്യപ്രദേശ്,മഹാരാഷ്ട്ര,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതായിരുന്നു വാകാടക രാജവംശം . ഐതിഹ്യ പ്രകാരം വിന്ധ്യശക്തി എന്ന രാജാവാണ് ഈ രാജവംശം സ്ഥാപിച്ചത്. ബീഹാറിലെ പുരിക ആയിരുന്നു ഇവരുടെ തലസ്ഥാനം.
വിന്ധ്യശക്തിയെ പിന്തുടർന്നു പ്രവരസേന ഒന്നാമൻ ഭരണം നിർവഹിച്ചു . ഈ വംശത്തിൽ ചക്രവർത്തി പദം അലങ്കരിച്ച ആദ്യത്തെ പ്രമുഖ രാജാവ് ഇദ്ദേഹമായിരുന്നു. അദ്ദേഹം രാജ്യവിസ്തൃതി വർദ്ധിപ്പിച്ച് സാമ്രാട്ട് എന്ന പദവിയും നേടി. പ്രവരസേനൻ രണ്ടാമൻ ( CE 410-4445 ) ആയിരുന്നു വാകാടക രാജവംശത്തിലെ പിന്നത്തെ പ്രമുഖ രാജാവ്. കാളിദാസൻ പരിഷ്കരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന സേതുബന്ധം എന്ന പ്രാകൃതഭാഷാ കാവ്യത്തിന്റെ കർത്താവ് ഇദ്ദേഹമായിരുന്നു.
ഗുപ്തസാമ്രാജ്യത്തിന്റെ അതേ കാലഘട്ടത്തിൽ തന്നെയായിരുന്നു വാകാടക സാമ്രാജ്യവും നിലനിന്നിരുന്നത്. CE 550 ൽ ചാലൂക്യർ വാകാടകരെ പരാജയപ്പെടുത്തിയതോടെ ഈ സാമ്രാജ്യം അവസാനിച്ചു.
സാംസ്കാരിക രംഗം[തിരുത്തുക]
ഉത്തരേന്ത്യൻ സംസ്കാരവും കലകളും ഡക്കാണിൽ പ്രചരിക്കുന്നതിനു വാകാടക സാമ്രാജ്യം സഹായകമായി. ഹൂണൻമാരുടെ ആക്രമണകാലത്ത് രാജ്യത്തിന്റെ ഭദ്രത കാത്ത് സൂക്ഷിക്കുന്നതിൽ ഇവർ വിജയിച്ചു. ഇവരുടെ പ്രോത്സാഹനത്തിൽ സംസ്കൃത ഭാഷ ഗണ്യമായ പുരോഗതി കൈവരിച്ചു. മധ്യേന്ത്യയിലെ പല ഗുഹാ ചിത്രങ്ങളോടും അജന്തയിലെ ചുമര ചിത്രങ്ങളോടും ഇവർക്ക് ബന്ധം ഉള്ളതായി വിശ്വസിക്കപ്പെടുന്നു . വൈഷ്ണവ ശിവ മതങ്ങൾ ഇക്കാലത്ത് അഭിവൃദ്ധി പ്രാപിച്ചു.
അവലംബം[തിരുത്തുക]
ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ - വാകാടകരും ഹൂണന്മാരും - പേജ് 170-172