വസ്ഥി
ദൃശ്യരൂപം
Vashti, biblical character | |
---|---|
ദേശീയത | Persian |
തൊഴിൽ | Queen of Achaemenid Empire |
അറിയപ്പെടുന്നത് | figures in the Book of Esther in the Hebrew Bible |
വസ്ഥി എസ്തേറിന്റെ പുസ്തകത്തിൽ പേർഷ്യൻ രാജാവായ അഹശ്വേരോശിന്റെ ആദ്യഭാര്യയും (Hebrew: וַשְׁתִּי, Vashti, Koine Greek: Αστιν Astin) പേർഷ്യയിലെ രാജ്ഞിയുമായിരുന്നു. തനക്കിൽ (എബ്രായ ബൈബിൾ) യഹൂദന്മാരെ കൊല്ലാൻ ആസൂത്രണം ചെയ്ത ഹമാനിൽനിന്നുള്ള യഹൂദന്മാരുടെ രക്ഷയെ അനുസ്മരിക്കുന്ന പൂരീം എന്ന യഹൂദദിനത്തെക്കുറിച്ച് പറയുന്നു. രാജാവ് ആഗ്രഹിച്ചതുപോലെ അവരുടെ സൗന്ദര്യം കാണിക്കാൻ രാജകീയ വിരുന്നിൽ പങ്കെടുക്കാൻ അവർ വിസമ്മതിച്ചു. തുടർന്ന് വസ്ഥിയെ മാറ്റി പകരം എസ്ഥേറിനെ അഹശ്വേരോശ് രാജ്ഞിയായി വാഴിക്കാൻ തീരുമാനിച്ചു. മിഡ്റാഷിൽ വസ്ഥിയെ തിന്മയും വ്യർത്ഥവുമെന്ന് വർണിക്കപ്പെട്ടിരിക്കുന്നു. പൂരിം കഥയുടെ ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളിൽ അവർ സ്വതന്ത്ര ചിന്താഗതിക്കാരായ നായികയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
അവലംബം
[തിരുത്തുക]- The Oxford Bible Commentary (edited by John Barton and John Muddiman, NY: Oxford University Press, 2001, pages 326-327, written by Carol Meyers)
- Asimov's Guide to the Bible, Random House, 1969
പുറം കണ്ണികൾ
[തിരുത്തുക]- Vashti at Jewish Encylopedia
- "Vashti, Queen of Queens" audio file, at John Whiting, "My KPFA - A Historical Footnote: Compendium Cliché Productions: The Jim Armstrong Legacy"