വസന്ത
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 17-ആം മേളകർത്താരാഗമായ സൂര്യകാന്തത്തിന്റെ ജന്യരാഗമായ ഒരു രാഗമാണിത്. വൈകുന്നേരം പാടുന്ന മംഗളകരമായ രാഗമാണ് വസന്ത. വളരെ പുരാതനമായ രാഗമാണിത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭൈരവ് ഥാട്ടിന് തുല്യമാണ് ഈ രാഗം. ഒരു ഔഡവ-ഷാഡവ രാഗമാണ് വസന്ത. ആരോഹണത്തിൽ പഞ്ചമവും ഋഷഭവും വർജ്യമാണ്. അവരോഹണത്തിൽ പഞ്ചമം ഉണ്ടാവില്ല. [1]
ഘടന
[തിരുത്തുക]ആരോഹണം
[തിരുത്തുക]സ മ1 ഗ3 മ1 ധ2 നി3 സ
അവരോഹണം
[തിരുത്തുക]സ നി3 ധ2 മ1 ഗ3 രി1 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
നിന്നു കോരി | തെച്ചൂർ ശങ്കരാചാരി |
ഹരിഹര പുത്രം | മുത്തുസ്വാമി ദീക്ഷിതർ |
പരമപുരുഷ ജഗദീഷാ | സ്വാതി തിരുനാൾ |
മാൽമുരുകാ ,ഷണ്മുഖാ | പാപനാശം ശിവൻ |
നടനം ആടിനാർ | ഗോപാലകൃഷ്ണ ഭാരതി |
രാമചന്ദ്രം ഭവയാമി | മുത്തുസ്വാമി ദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം | സംഗീത സംവിധായകൻ | ഗായകർ |
---|---|---|---|
ശിശുവിനെപ്പോൽ | കറുത്ത പൗർണ്ണമി | എം കെ അർജ്ജുനൻ | കെ ജെ യേശുദാസ് ,എസ് ജാനകി |
വസന്തം നിന്നോടു | അയൽക്കാരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
സുന്ദരി സുന്ദരി | ഏയ് ഓട്ടോ | രവീന്ദ്രൻ | എം ജി ശ്രീകുമാർ |
ഓലക്കുട ചൂടുന്നൊരു | മാണിക്യക്കല്ല് | എം ജയചന്ദ്രൻ | മധു ബാലകൃഷ്ണൻ |
കണ്ണോരം ചിങ്കാരം | രതിനിർവ്വേദം | എം ജയചന്ദ്രൻ | ശ്രേയ ഘോഷാൽ |
സുന്ദര സ്വപ്നമേ | ഗുരുവായൂർ കേശവൻ | ജി ദേവരാജൻ | കെ ജെ യേശുദാസ്,പി ലീല |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-08. Retrieved 2012-10-19.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വസന്തരാഗത്തിലുള്ള മലയാളഗാനങ്ങൾ ഇവിടെ കാണാം [1]