വഴുതനങ്ങ വറുത്തത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Berenjenas con miel , തേൻ ചേർത്ത് വഴുതനങ്ങ

സാധാരണയായി വഴുതനങ്ങ അരിഞ്ഞ് എണ്ണയിൽ വറുത്തെ് തയ്യാറാക്കുന്ന ഒരു വിഭവമാണ് വഴുതനങ്ങ വറുത്തത്. വിവിധ നാടുകളിലെ ഭക്ഷണരീതികളിൽ ഇത് വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു. ദക്ഷിണേഷ്യ, മദ്ധ്യപൗരസ്ത്യദേശങ്ങൾ, സ്പെയിൻ, ടർക്കി എന്നിവിടങ്ങളിൽ ഈ വിഭവം സാധാരണമാണ്.

പ്രാദേശിക വകഭേദങ്ങൾ[തിരുത്തുക]

സ്പെയിൻ[തിരുത്തുക]

സ്പാനിഷ് പാചകരീതിയിൽ ഈ വിഭവം ഒരു ടാപ്പയുടെ രൂപമാണ്.[1] [2] കോർഡോബ പ്രവിശ്യയിൽ ഇത് സാധാരണയായി തേൻ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.[3]

ടർക്കി[തിരുത്തുക]

ടർക്കിഷ് പാചകരീതിയിൽ കാണപ്പെടുന്ന തൈരും വറുത്ത വഴുതനങ്ങയും.

വറുത്ത വഴുതന (തുർക്കിഷ്: Patlıcan kızartma[4] അല്ലെങ്കിൽ Patlıcan kızartması[5] [6]) ടർക്കിഷ് പാചകത്തിൽ സാധാരണയായി ഉൾപ്പെട്ട ഒരു വിഭവമാണ്. വേനൽക്കാലത്ത് വിളമ്പുന്ന ഒരു സാധാരണ വിഭവമാണിത്. അതുകൊണ്ടുതന്നെ ഈ സീസണിനെ patlıcan kızartma ayları (വറുത്ത വഴുതന മാസങ്ങൾ) എന്നാണ് വിളിക്കുന്നത് [7] ഓട്ടോമൻ ഇസ്താംബൂളിൽ, പൊതുസ്ഥലത്ത് നടത്തിയ വറുക്കൽ വലിയ തീപിടുത്തത്തിന് കാരണമാവുകയും ഇവിടെ അനേകം തടികൊണ്ടു നിർമ്മിച്ച വീടുകൾ ഉള്ളതുകൊണ്ട് ഈ തീപിടുത്തം മുഴുവൻ മഹല്ലെകളെയും നശിപ്പിക്കുകയും ചെയ്തു.[8] [9] സാധാരണയായി വെളുത്തുള്ളി, തൈര് അല്ലെങ്കിൽ തക്കാളി സോസ് ഉപയോഗിച്ചാണ് ഈ വിഭവം കഴിക്കുന്നത്.

മിഡിൽ ഈസ്റ്റ്[തിരുത്തുക]

അറബ്, ഇസ്രായേലി വിഭവങ്ങളിൽ, വറുത്ത വഴുതന ഒരു താഹിനി സോസ് ഉപയോഗിച്ച് വിളമ്പുന്നു. ഇസ്രായേലിൽ, ഇത് സബിഛ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വറുത്ത വഴുതനങ്ങയും നന്നായി പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പ്രശസ്തമായ സാൻഡ്‍വിച്ചാണ് സബിഛ്.[10]

ദക്ഷിണേഷ്യ[തിരുത്തുക]

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം വറുത്ത വഴുതനങ്ങ.

ഇന്ത്യയിൽ വറുത്ത വഴുതനങ്ങയെ മറാത്തി ഭാഷയിൽ 'ബ്രിഞ്ചാൾ ഫോഡി' അല്ലെങ്കിൽ 'വങ്ഗ്യാചെ കാപ്പ്' എന്നും വിളിക്കുന്നു. അധികം എണ്ണയില്ലാതെ പൊരിച്ചെടുക്കുന്ന വഴുതന കഷ്ണങ്ങളാണ് ഇവ. സാധാരണയായി ഇത് ഒരു കൊങ്കണി, മഹാരാഷ്ട്ര വിഭവമാണ്. ബംഗാളി രീതിയിലുള്ള ബേഗുൻ ബാജയുമായി ഇതിന് വളരെ സാമ്യമുണ്ട്. [11]

അവലംബങ്ങൾ[തിരുത്തുക]

  1. "Berenjenas con miel | Verduras y ensaladas". La Cocina de Enloqui (in സ്‌പാനിഷ്). 2018-09-02. Retrieved 2019-07-09. Eggplants with honey - The recipe we prepare today has become a classic of tapas.
  2. Frenkiel, David (15 September 2014). "Crispy aubergine with honey and lime recipe". Cooked.com. Retrieved 2019-07-09. [Found] in a tapas restaurant in Barcelona.[പ്രവർത്തിക്കാത്ത കണ്ണി]
  3. Allibhoy, Omar (6 January 2017). "Aubergines with honey recipe - Spanish Made Simple". Cooked.com. Retrieved 2019-07-09. In Córdoba and Malaga, southern Spain, this is a classic.[പ്രവർത്തിക്കാത്ത കണ്ണി]
  4. Prof. Dr. Fatih Gültekin (7 August 2014). Gıda Katkı Maddelerine Yönelik TÜKETİCİ REHBERİ. Server İletişim. pp. 165–. ISBN 978-975-8757-36-7.
  5. Our world of the arts. Yapı ve Kredi Bankası. 1995.
  6. Necmettin Halil Onan (1943). Dilbilgisi. Milli Eğitim Basımevi.
  7. Vahdettin Engin (2010). Cumhuriyetin aynası Osmanlı. Yeditepe. ISBN 978-605-4052-21-9.
  8. Burhan Oğuz (2005). Türkiye halkının kültür kökenleri: teknikleri, müesseseleri, inanç ve âdetler. Halk eczacılık ve sağaltma teknikleri. [Anadolu aydinlanma vakfı]]. ISBN 978-975-428-002-9.{{cite book}}: CS1 maint: extra punctuation (link)
  9. Burhan Arpad (1983). Yokedilen İstanbul: gözlemler, belgeler, anılar. Türkiye Turing ve Otomobil Kurumu.
  10. Hybrid Power: The Iraqi-Israeli Sabich
  11. "Bhajas Of Bengal: 4 Vegetable Fritters From Bengal You Must Try". NDTV Food. Archived from the original on 2020-02-20. Retrieved 2020-03-31.
"https://ml.wikipedia.org/w/index.php?title=വഴുതനങ്ങ_വറുത്തത്&oldid=3808372" എന്ന താളിൽനിന്ന് ശേഖരിച്ചത്