വഴിയമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ.

ഒരു വഴിയമ്പലം:കോട്ടയം ജില്ലയിലെ വിഴിക്കിത്തോട് ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം.(പുനരുദ്ധരിച്ചത്)

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു.[1][2] ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും[3], വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.[4]

നിർമ്മാണ ശൈലി[തിരുത്തുക]

നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്.[4] ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.[1]

താഴികക്കുടങ്ങൾ കീഴ്പ്പോട്ടുള്ള ഒരു വഴിയമ്പലത്തിന്റെ മേൽക്കൂര.

ഇന്നത്തെ അവസ്ഥ[തിരുത്തുക]

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു.[2] എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ഓർമ്മകൾ പേറി വഴിയമ്പലം". Mangalam. ജൂൺ 5, 2017. ശേഖരിച്ചത് ഫെബ്രുവരി 27, 2019.
  2. 2.0 2.1 "സംരക്ഷണമില്ല; തിരിച്ചൻകാവ് വഴിയമ്പലം നശിക്കുന്നു". Madhyamam. ജൂൺ 3, 2018. ശേഖരിച്ചത് ഫെബ്രുവരി 27, 2019.
  3. "മായാത്ത മുദ്രയായി വഴിയമ്പലം..." suprabhaatham. ഡിസംബർ 21, 2018. ശേഖരിച്ചത് ഫെബ്രുവരി 27, 2019.
  4. 4.0 4.1 "നൂറ്റാണ്ടിന്റെ പാരമ്പര്യം കാത്തുെവച്ച് വെമ്പായത്തെ വഴിയമ്പലം". Mathrubhumi.com. ഏപ്രിൽ 16, 2017. ശേഖരിച്ചത് ഫെബ്രുവരി 27, 2019.
"https://ml.wikipedia.org/w/index.php?title=വഴിയമ്പലം&oldid=3277901" എന്ന താളിൽനിന്ന് ശേഖരിച്ചത്