വഴന ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വഴന പൂമ്പാറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വഴന ശലഭം (Papilio clytia)
Common Mime Chamakkav.jpg
Papilio clytia form dissimilis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
Subgenus: Chilasa
വർഗ്ഗം: ''Papilio clytia''
ശാസ്ത്രീയ നാമം
Papilio clytia
Linnaeus, 1758
പര്യായങ്ങൾ
  • Chilasa clytia

കിളിവാലൻ ശലഭങ്ങളിൽ ഉൾപ്പെടുന്ന വളരെ സാധാരണയായി കണ്ടുവരുന്ന വഴനശലഭത്തെ രണ്ടു രൂപത്തിൽ കാണാനാവുന്നതാണ്.വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. ചില വഴന ശലഭങ്ങൾ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാൽ അരളിശലഭാമെന്ന് തോന്നും. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. രണ്ടു രൂപത്തിലും ഉള്ള ആൺ ശലഭങ്ങൾ ചെളിയൂറ്റൽ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നീലകടുവയെ അനുകരിക്കുന്ന രൂപം ( form dissimilis )

Form dissimilis

കറുത്ത നിറത്തിൽ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകൾ ഉള്ള ഇവയെ കണ്ടാൽ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകൾവശത്തെക്കാൾ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകിൽ മഞ്ഞനിറത്തിൽ ഉള്ള പൊട്ടുകൾ ആണ് ഇവയെ നീലകടുവയിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നത്.
അരളിശലഭത്തെ അനുകരിക്കുന്ന രൂപം( form clytia)

Form clytia

കറുപ്പുനിറത്തിൽ പൊട്ടുകൾ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തിൽ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നു.

പിൻചിറകിൽ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം.
ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വഴന_ശലഭം&oldid=2615081" എന്ന താളിൽനിന്നു ശേഖരിച്ചത്