വള്ളിമാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ampelocissus latifolia
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Vitales
Family: Vitaceae
Genus: Ampelocissus
Species:
A. latifolia
Binomial name
Ampelocissus latifolia
Synonyms
Vitis latifolia Roxb.

മുന്തിരി (വിറ്റേസ്സീ - Vitaceae) കുടുംബത്തിലെ Vitoidaceae ഉപകുടുംബത്തിൽപ്പെട്ട ചെടിയാണ് കാടൻമുന്തിരി അഥവാ വള്ളിമാങ്ങ. (ശാസ്ത്രീയനാമം: Ampelocissus latifolia). ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്വദേശിസസ്യമാണ്.[1] മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ, കാസർഗോട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിൽ അരുവികൾക്ക് സമീപം വളരുന്നു. [2]

Ampelocissus ജീനസിന്റെ ടൈപ് സ്പീഷീസാണിത്. ഇതിന്റെ ബാസിയോനിം ആയ Vitis latifolia എന്ന പേരിലായിരുന്നു പരിഗണിച്ചു വന്നിരുന്നത്.[3][4] 1824 ഇൽ ആണ് ആദ്യമായി വിവരിക്കപ്പെട്ടത്.[5]

മിനുസമുള്ള തണ്ടുകളുള്ള പടർന്നു കയറുന്ന ചെടി. ഹൃദയാകൃതിയിൽ അറ്റം കൂർത്തതും അരികുകൾ ദന്തുരമായതുമായ ഇലകൾ. ചുവപ്പിനോടടുക്കുന്ന തവിട്ടുനിറത്തിലുള്ള പൂക്കൾ. പാകമാകുമ്പോൾ കറുപ്പു നിറമാകുന്ന കായകൾ(berry) മുന്തിരിക്കുലകളോട് സാമ്യമുള്ള കുലകളിലാണ് കാണപ്പെടുന്നത്. 2-4 കുരുക്കൾ ഓരോ കായയിലും കാണാം. മെയ് മുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കളും കായകളും ഉണ്ടാകുന്നത്. [2]

ചിത്രശാല[തിരുത്തുക]

References[തിരുത്തുക]

  1. Vigne Amer. Vitic. Eur. 8:374. 1884 GRIN (August 22, 2006). "Ampelocissus latifolia information from ARS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Retrieved November 16, 2009.
  2. 2.0 2.1 "Ampelocissus latifolia (Roxb.) Planch". India Biodiversity Portal. Retrieved Apr 10, 2018.
  3. GRIN (May 23, 2009). "Vitis latifolia information from ARS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Retrieved November 16, 2009.
  4. Chen, I; Manchester, S.R. (September 2007). "Seed morphology of modern and fossil Ampelocissus (Vitaceae) and implications for phytogeography". American Journal of Botany. 94 (9): 1534–1553. doi:10.3732/ajb.94.9.1534. PMID 21636520. Retrieved November 16, 2009.
  5. Jules Émile Planchon (1884), "Les vignes des tropiques du genre Ampelocissus considérées au point de vue pratique (part 1)", La vigne américaine et la viticulture en Europe, 8 (12): 370–381 page 374
"https://ml.wikipedia.org/w/index.php?title=വള്ളിമാങ്ങ&oldid=3599682" എന്ന താളിൽനിന്ന് ശേഖരിച്ചത്