വള്ളംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ താലുക്കിൽ ഉൾപ്പെടുന്ന കോയിപ്രം ബ്ലോക്കിലുള്ള ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് വള്ളംകുളം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലാണ് (എസ് എച്ച്- 7) വള്ളംകുളം സ്ഥിതി ചെയ്യുന്നത്. കേരള നിയമസഭയിൽ ആറന്മുള നിയോജക മണ്ഡലപരിധിയിലും, പാർലമെന്റിൽ പത്തനംതിട്ട നിയോജക മണ്ഡല പരിധിയിലും ഈ സ്ഥലം ഉൾപ്പെടുന്നു. വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യ മേഖലകളിൽ ഈ പ്രദേശം നല്ല മികവു പുലർത്തുന്നു. പ്രൈമറി മുതൽ ഹൈ സ്കൂൾതലം വരെയുള്ള പഠന സൗകര്യം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുതകുന്ന അനേകം കേന്ദ്രങ്ങളും ഈ ഗ്രാമത്തിലുണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ഗ്രാമത്തിലെ ഏക ഹൈസ്കൂൾ ആയ നാഷണൽ ഹൈസ്കൂൾ, നന്നൂരിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി, വള്ളംകുളത്തുള്ള കാർത്തികാ നായർ മെമ്മോറിയൽ എൻ.എസ്.എസ് ആയുർവേദ ആശുപത്രി,വള്ളംകുളം സർവീസ് സഹകരണ ബാങ്ക് എന്നിവയാണ് പ്രമുഖസ്ഥാപനങ്ങൾ.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

നന്നൂർ ദേവിക്ഷേത്രം, തിരുവാമനപുരം വാമനമൂർത്തി ക്ഷേത്രം, പുത്തൻകാവുമല മഹാദേവർ ക്ഷേത്രം, സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് മുതലായ ആരാധനാലയങ്ങൾ ഈ ഗ്രാമത്തിൽ നിലകൊള്ളുന്നു.

സാമ്പത്തികസ്ഥിതി[തിരുത്തുക]

ജില്ലയുടെ മറ്റു ഭാഗങ്ങളിലെ പോലെ തന്നെ, ഈ ഗ്രാമത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ ഏറിയ പങ്കും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ സംഭാവന ആണ്. ഗ്രാമത്തിന്റെ സിംഹഭാഗവും പഞ്ചായത്ത് റോഡുകളും, മറ്റു പ്രമുഖ റോഡുകളും വഴി തിരുവല്ല- കുമ്പഴ റോഡുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരള സ്റ്റേറ്റ് റോഡ്‌ ട്രാൻസ്പോർട്ട് കോർപറേഷനും, ചില സ്വകാര്യ ബസുകളും ഗ്രാമത്തിൽ കൂടി തങ്ങളുടെ സർവിസുകൾ നടത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വള്ളംകുളം&oldid=3333934" എന്ന താളിൽനിന്ന് ശേഖരിച്ചത്