വളളിയാംകാവ് ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വളളിയാംകാവ് ദേവീക്ഷേത്രം
വളളിയാംകാവ് ദേവീക്ഷേത്രം is located in Kerala
വളളിയാംകാവ് ദേവീക്ഷേത്രം
വളളിയാംകാവ് ദേവീക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°29′43.43″N 76°59′52.6″E / 9.4953972°N 76.997944°E / 9.4953972; 76.997944Coordinates: 9°29′43.43″N 76°59′52.6″E / 9.4953972°N 76.997944°E / 9.4953972; 76.997944
പേരുകൾ
ശരിയായ പേര്:വളളിയാംകാവ് ദേവീക്ഷേത്രം
തമിഴ്:வள்ளியாம்காவ் தேவி கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
സ്ഥാനം:പാലൂർക്കാവ്
വാസ്തുശൈലി,സംസ്കാരം
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, പൊങ്കാല (മീന മാസം)
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലി
ക്ഷേത്രങ്ങൾ:1
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്
വളളിയാംകാവിലമമ
തമിഴിൽவள்ளியாம்காவிலம்ம
Affiliationദേവി
നിവാസംവളളിയാംകാവ്
ഗ്രഹംഭൂമി
മന്ത്രംഓം ഐം ക്ലീം സൗ ഹ്രീം ഭദ്രകാള്യൈനമ, ഓം ഹ്രീം ദും ദുർഗ്ഗായൈ നമ
ആയുധംത്രിശൂലം, വാൾ, അമ്പ്, വില്ല്, ചക്രം, ഗദ, പരിച
Mountസിംഹം

കോട്ടയം-കുമളി ദേശീയപാതയിൽ 35-ആം മെെലിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ കിഴക്കുമാറി ട്രാവൻകൂർ റബ്ബർ ആൻഡ്‌ ടീ കമ്പനിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വളളിയാംകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഈ ക്ഷേത്ര സമുച്ചയം.വളരെയധികം ചരിത്രപ്രാധാന്യമുളള ഒരു ക്ഷേത്രം കൂടിയാണിത്.[1]

സ്ഥാനം[തിരുത്തുക]

കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ സ്ഥലങ്ങളിൽ നിന്ന് മുണ്ടക്കയത്തിനടുത്തുളള 35-ആം മെെലിൽ വന്നതിന് ശേഷം 4 കി.മി. കുമളി റൂട്ടിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേയ്ക്ക് റബ്ബർ എസ്റ്റേറ്റ്‌ന് നടുവിലൂടെ പോകുന്ന റോഡ്‌ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ധാരാളം പ്രെെവറ്റ്, കെ.എസ്.ആർ.ടി.സി. ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവ്വീസ് നടത്തുന്നു.ഒാട്ടോ, ജീപ്പ്, ടാക്സി മുതലായ വാഹനങ്ങളും സർവ്വീസ് നടത്താറുണ്ട്.മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും, കോട്ടയവുമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി ആണ്.

വിവിധ സ്ഥലങ്ങളിൽ നിന്നുളള ദൂരം
വളളിയാംകാവ് ക്ഷേത്രം
* മുണ്ടക്കയം    - 23Kms
* പാലൂർക്കാവ്   - 10Kms
* തെക്കേമല    - 1.6Kms
* കണയങ്കവയൽ  - 16Kms
* കുമളി      - 50Kms
* കോട്ടയം     - 63Kms
* ചങ്ങനാശ്ശേരി - 66Kms

[2]

ഐതിഹ്യം[തിരുത്തുക]

ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ക്ഷേത്രമാണ് വളിയാംകാവ്.പാണ്ഡവരുടെ വനവാസകാലത്ത് അവർ ഇപ്പോഴത്തെ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു.അവിടുത്തെ ആദിവാസികൾ പാണ്ഡവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു.അവിടെ നിന്ന് പോകുന്നതിന് മുമ്പായി പാണ്ഡവർ അവർ ആരാധിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹം ആദിവാസി മൂപ്പന് സമ്മാനമായി നൽകി.ഈ ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാ എെശ്വര്യ അനുഗ്രഹളും നിങ്ങൾക്ക് വന്നുചേരുമെന്ന് പാണ്ഡവർ പറഞ്ഞു. എന്നാൽ ആദിവാസികൾ അവരുടേതായ പ്രാകൃതരീതിയിൽ ദേവിയെ ആരാധിച്ചതുമൂലം ദേവി ഭദ്രയായി മാറി.അനന്തരം ആ പ്രദേശം വാസയോഗ്യമല്ലാതെയായി.പിന്നീട് ദേവി ഇപ്പോഴത്തെ വളളിയംകാവ് പ്രദേശത്ത് വളളിയിലാടി വന്ന് കുടികൊണ്ടു.അങ്ങനെ ആ പ്രദേശം വളളിയടിക്കാവ് ആയി.പിന്നീട് കാലാന്തരത്തിൽ വളളിയാംകാവ് ആയി മാറുകയും ചെയ്തു.ദേവി ആടി വന്ന വളളി ഒരു ഭീകരമായ വളളിക്കെട്ടായി മാറി.ഇതിലെ അഞ്ചുമൂർത്തി സങ്കൽപ്പം പാണ്ഡവരുമായി ബന്ധപ്പെട്ടുകിടക്കുന്നു.ആദിവാസികൾ അവരുടെ ആചാരരീതിയിൽ ദേവിയെ പൂജിച്ചുവന്നു.കാര്യസാധ്യത്തിനായി പിന്നീട് ഭദ്രയേക്കൂടി ആരാധിച്ചുവന്നു.അങ്ങനെ ഭദ്രയുടെ ചെെതന്യവും ശക്തികളും വർദ്ധിച്ചുവന്നു.

പൂജകൾ[തിരുത്തുക]

നിലവിളക്ക്.jpg

ദിവസേന എട്ട് പൂജകളാണ് ഇവിടെ ഉള്ളത്.രാവിലെ 5.00ന് പളളിയുണർത്തൽ, 5.30ന് നടതുറക്കൽ, 7.30ന് ഉഷപൂജ, 11.30ന് ഉച്ചപൂജ.വെെകിട്ട് 5.00ന് നടതുറക്കൽ, 6.30ന് ദീപാരാധന,അത്താഴ പൂജ 7.45ന് നടയടക്കൽ 8.00ന് ഗുരുതി 8.15ന്.ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് മിക്കദിവസങ്ങളിലും അനുഭവപ്പെടാറുണ്ട്.

വഴിപാടുകളും നിവേദ്യങ്ങളും[തിരുത്തുക]

കടുംപായസം, പാൽപായസം, വറപൊടി, വെള്ള നിവേദ്യം , ത്രിമധുരം തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

മീന മാസത്തിലെ അശ്വതി-ഭരണി നാളുകളിൽ തിരു ഉത്സവവും പൊങ്കാലയും ആഘോഷിക്കുന്നു.ജൂലൈ 8നാണ് പ്രതിഷ്ഠാദിനം. ചിങ്ങമാസത്തിലെ വിനായക ചതുർഥി, ദുർഗ്ഗാഷ്ടമി, എല്ലാ ആദ്യ ചൊവ്വ, വെള്ളി തുടങ്ങിയവയാണ് മറ്റ് വിശേഷദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ച്ചകളിലും ഐശ്വരിയ പൂജയും എല്ലാ ആദ്യ വെളളി ചൊവ്വ ദിവസങ്ങളിൽ നാരങ്ങാവിളക്കും നടത്തി വരുന്നു.

അവലംബം[തിരുത്തുക]

 1. "വളളിയാംകാവ് ദേവീക്ഷേത്രം".
 2. "Official website of Valliyamkavu devi temple". www.valliyamkavudevitemple.com.