വളപട്ടണം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വളപട്ടണം കോട്ട
വളപട്ടണം, കണ്ണൂർ ജില്ല
Site information

പതിനാലാം നൂറ്റാണ്ടുവരെ കോലത്തിരി രാജാക്കൻമാരുടെ മലബാറിലെ ആസ്ഥാനം ഏഴിമല ആയിരിന്നു. വല്ലഭൻ രണ്ടാമനെന്ന കോലത്തിരി രാജാവ് വളപട്ടണം പുഴക്കരയിൽ ഒരു കോട്ട നിർമ്മിച്ചു. ഉയർന്ന മതിൽക്കെട്ടുകളും നിരീക്ഷണഗോപുരങ്ങളുമൊക്കെയായി സാമാന്യം വലിയൊരു കോട്ടയായിരുന്നു ഇത്. ഒരുകാലത്ത് വളരെ സജീവമായിരുന്ന ഈ കോട്ടയുടേതായി ഇന്ന് അവശേഷിക്കുന്നത് കരിങ്കല്ലിൽ തീർത്ത ഒരു കട്ടിളയും വലിയ ഒരു കിണറും തകർന്നടിഞ്ഞ കുറേ കല്ലുകളും മാത്രമാണ്. ഈ കോട്ടയിൽ വച്ച് കോലത്തിരി രാജാവും ഇംഗ്ലീഷ് സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. വളപട്ടണം പാലത്തിന് തെക്കുവശത്ത് ഉയർന്നപ്രദേശത്തായിരുന്ന ഈ കോട്ടയെ നെടുകെ പിളർന്നാണ് കണ്ണൂർ - തളിപ്പറമ്പ് ദേശീയപാത 17 നിർമ്മിച്ചത്.[1]

അവലംബം[തിരുത്തുക]

  1. കണ്ണൂര് കാണാൻ - അറിയാൻ, സത്യൻ എടക്കാട്, പ്രസാധകർ കൈരളി ബുക്ക്സ്. ISBN 93-81649-28-2

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വളപട്ടണം_കോട്ട&oldid=3702550" എന്ന താളിൽനിന്ന് ശേഖരിച്ചത്