വലീദ് ബിൻ തലാൽ
വലീദ് ബിൻ തലാൽ | |
---|---|
ജനനം | |
കലാലയം | മെലെനോ കോളേജ് (സയൻസ് ബിരുദം) സൈറാക്യൂസ് സർവ്വകലാശാല(M.SocSc) എക്സീറ്റർ സർവ്വകലാശാല (ഹോണററി ഡോക്ടറേറ്റ്) |
തൊഴിൽ | വ്യവസായ സംഘാടകൻ/ നിക്ഷേപകൻ |
ജീവിതപങ്കാളി(കൾ) | ദലാൽ ബിൻത് സഊദ് ബിൻ അബ്ദുൽ അസീസ് പ്രിൻസസ് അമീറ |
കുട്ടികൾ | പ്രിൻസ് ഖാലിദ് പ്രിൻസസ് റീം |
വലീദ് ബിൻ തലാൽ എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽസഊദ് (അറബിക്: الوليد بن طلال بن عبد العزيز آل سعود; ജനനം 7 മാർച്ച് 1955) സൗദി രാജകുടുംബാംഗവും സൗദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനുമാണ്. പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനും ആയ ഇദ്ദേഹം ഫോബ്സ് മാസികയുടെ 2010 മാർച്ചിലെ കണക്കുപ്രകാരം ലോകത്തെ 19-ാമത് സമ്പന്നനാണ്. അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ പ്രാഗല്ഭ്യത്തെ അഭിനന്ദിച്ചുകൊണ്ട് ടൈം മാസിക വലീദിനെ അറേബ്യയിലെ വാറൻ ബുഫറ്റ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
മെലെനോ കോളേജിൽ നിന്നും ബിരുദം സമ്പാദിച്ചതിനു ശേഷം 1979-ൽ ആണ് വലീദ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. തൊണ്ണൂറുകളിൽ സിറ്റി ഗ്രൂപ്പിന്റെ ഓഹരികൾ വൻതോതിൽ സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായി. അതുപോലെ തന്നെ അദ്ദേഹത്തിന് എ.ഒ.എൽ, ആപ്പിൾ, എം.സി.ഐ, ന്യൂസ് കോർപ്പറേഷൻ (ലി) തുടങ്ങി അനവധി സാങ്കേതികവിദ്യ, മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപമുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഫോർ സീസൺ ഹോട്ടൽ, ന്യൂയോർക്കിലെ പ്ലാസാ ഹോട്ടൽ, ലണ്ടനിലെ സാവോയ്, മോണ്ടി കാർലോ ഗ്രാന്റ് ഹോട്ടൽ എന്നിവകളിലും പാരീസിലെ ഡിസ്നി ലാന്റിലും ഉള്ള നിക്ഷേപങ്ങൾ പ്രധാനങ്ങളാണ്.
ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അദ്ദേഹത്തിനുള്ള താല്പര്യം എടുത്തുപറയേണ്ടതാണ്. പലസ്തീനിലെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനും, സുനാമി ദുരിതാശ്വാസത്തിനും വലിയ സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്. 9/11 ആക്രമണത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നൽകിയ ഒരു കോടി അമേരിക്കൻ ഡോളർ ന്യൂയോർക്ക് മേയറായിരുന്ന റൂഡി ഗൈലാനി സ്വീകരിക്കാതിരുന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
അവലംബം
[തിരുത്തുക]- http://www.forbes.com/profile/prince-alwaleed-bin-talal-alsaud Forbes topic page on Prince Alwaleed] Retrieved March 2010
- "Your chance to quiz Prince Alwaleed". Arabian Business. http://www.arabianbusiness.com/?option=com_content&view=article&id=10878:your-chance-to-quiz-prince-alwaleed&Itemid=1.
- "'The mystery of the world’s second-richest businessman'". The Economist. 1999-02-25. http://www.economist.com/displayStory.cfm?Story_ID=187913&source=login_payBarrier.
- http://www.zawya.com/middle-east/business-development/+(2009-06-30).+"Kingdom[പ്രവർത്തിക്കാത്ത കണ്ണി] Holding Company (KHC) - Saudi Arabia - Leisure and Tourism". Zawya.com. http://www.zawya.com/cm/profile.cfm/cid120673. Retrieved 2010-03-08.
- Disneyland Resort Paris, Annual review 2007, p. 53
- Scott Macleod (1997-12-01). "Prince Alwaleed: The Prince and the Portfolio". Time. https://archive.today/20130630104037/www.time.com/time/magazine/article/0,9171,987451,00.html. Retrieved 2010-08-24.
- a b Gustin, Sam, "News Corp., the Saudi Prince and the 'Ground Zero Mosque'", Daily Finance (AOL), 08/16/10 1:40 PM via Frank Rich, "How Fox Betrayed Petraeus",The New York Times, August 21, 2010 (August 22, 2010 p. WK8 NY ed.). Retrieved 2010-08-22.
- "CNN.com - Giuliani rejects $10 million from Saudi prince - October 12, 2001". Edition.cnn.com. 2001-10-12. http://edition.cnn.com/2001/US/10/11/rec.giuliani.prince. Retrieved 2010-03-08.
- "Saudi telethon raises $77 million". CNN. 2005-01-07. http://edition.cnn.com/2005/WORLD/asiapcf/01/06/saudi.telethon/index.html. Retrieved 2010-04-23.
- ^ "CNN.com - Saudi telethon raises $77 million - Jan 6, 2005". Edition.cnn.com. 2005-01-07. http://edition.cnn.com/2005/WORLD/asiapcf/01/06/saudi.telethon/index.html. Retrieved 2010-03-08.
- Islamicstudies.harvard.edu
- Prince Al-Waleed's yacht
- Agent4Stars.com - Project New Kingdom 5KR
- Airbus and Boeing win giant order BBC news - 12 November 2007
- "Airbus A380 gets first VIP client". Flight Global.com. 12 November 2007. http://www.flightglobal.com/articles/2007/11/12/219458/picture-at-dubai-2007-airbus-a380-gets-first-vip-client.html.
- Airbus and Boeing win giant order BBC news - 02 November 2010
- The Economist : "The mystery of the world’s second-richest businessman" (Economist subscribers only)
- "Prince Alwaleed tops first Saudi Rich List". Arabian Business. 2009-08-30. http://www.arabianbusiness.com/566223-prince-alwaleed-tops-first-saudi-rich-list. Retrieved 2009-08-30.
- a b "Rich List 2009". ArabianBusiness.com. http://www.arabianbusiness.com/richlist/profile/853?clr=. Retrieved 2010-03-08. [dead link]
- July 06, 2008 (2008-07-06). "Prince Al-Walid bin Talal palace قصر الوليد بن طلال". YouTube. http://www.youtube.com/watch?v=mgjwYvSDOM0. Retrieved 2010-03-08.
- "Prince Alwaleed: The Prince And The Portfolio". Time. 1997-12-01. https://archive.today/20130630105040/www.time.com/time/magazine/article/1,9171,987451-5,00.html. Retrieved 2010-04-23.
- "Kingdom Oasis". Virtual Globetrotting. 2009-01-05. http://virtualglobetrotting.com/map/kingdom-oasis/. Retrieved 2010-03-08.