വലിയ മണൽക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രേറ്റർ സാൻഡ് പ്ലോവർ (വലിയ മണൽക്കോഴി)
Greater Sand Plover.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. leschenaultii
Binomial name
Charadrius leschenaultii
(Lesson, 1826)

വലിയ മണൽക്കോഴി[2] [3][4][5] (Charadrius leschenaultii) , ഒരു ചെറിയ വേഡർ പക്ഷിയാണ്. പ്ലോവർ കുടുംബത്തിലാണ് ഇവ പെടുന്നത്. "Greater Sand Plover" എന്നാണ് ഇംഗ്ലീഷ് നാമം.

ദേശാടനം[തിരുത്തുക]

ടർക്കിയിലെ മരുപ്രദേശങ്ങളിലും മദ്ധ്യ ഏഷ്യയിലുമാണ് ഇവ കൂടു കൂട്ടുന്നത്. വെറും തറയിലാണ് ഇവ കൂടുണ്ടാക്കുന്നത്. ഇവ ദേശാടനസ്വഭാവമുള്ള പക്ഷികളാണ്. തണുപ്പുകാലത്ത് കിഴക്കൻ ആഫ്രിക്ക, ദക്ഷിണേഷ്യ, ഓസ്ട്രലേഷ്യ എന്നീ പ്രദേശങ്ങളിലാണ് ഇവ വസിക്കുക. ചിലപ്പോൾ ഇവ പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് യാത്ര ചെയ്യും. ബ്രിട്ടൻ, ഫ്രാൻസ്, ഐസ്‌ലാന്റ് എന്നിവിടങ്ങളിലും ഇവയെ കാണപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ അർത്ഥഗോളത്തിൽ ഇവയെ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടത്രേ. അവസാനമായി 2009 മേയ് 14-ന് ഫ്ലോറിഡയിൽ ഇവ കാണപ്പെട്ടുവത്രേ.[6]

ഉപസ്പീഷീസുകൾ[തിരുത്തുക]

ഈ പക്ഷിക്ക് മൂന്ന് ഉപസ്പീഷീസുകളുണ്ട്: നോമിനോടിപ്പിക്കൽ സബ് സ്പീഷീസുകളാണ് സി. എൽ. കൊളംബിനസ്, സി.എൽ. സ്കൈത്തികസ് എന്നിവ.[7]

ശാരീരികസവിശേഷതകൾ[തിരുത്തുക]

നീളമുള്ള കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് ഈ പക്ഷിക്കുള്ളത്. ഇണചേരുന്ന സമയത്ത് ആൺ പക്ഷികൾക്ക് പുറത്ത് ചാരനിറവും അടിവശത്ത് വെളുത്തനിറവുമായിരിക്കും. നെഞ്ചും നെറ്റിയും കഴുത്തും ചെസ്റ്റ്നട്ട് (ബ്രൗൺ കലർന്ന ചുവപ്പ്) നിറത്തിലായിരിക്കും. കണ്ണിനു ചുറ്റും കറുത്ത നിറമുണ്ട്. പെൺ പക്ഷിക്ക് ആണിനോളം ആകർഷകമായ നിറമില്ല. തണുപ്പുകാലത്തും പൂർണ്ണവളർച്ചയെത്താത്ത പക്ഷികൾക്കും ചെസ്റ്റ്നട്ട് നിറം ഉണ്ടായിരിക്കില്ല. കാലുകൾക്ക് പച്ച ഛവിയുണ്ടാവും. കൊക്കിന് കറുത്ത നിറമാണ്.

തൂവലുകളുടെ നിറം നോക്കിയാൽ ഇത് ചെറിയ മണൽക്കോഴിയോട് (Charadrius mongolus) വളരെ സാമ്യമുള്ളതാണ്. തണുപ്പുകാലത്ത് ഇന്ത്യയിലെത്തുന്ന പക്ഷികളെത്തമ്മിൽ വേർതിരിക്കാൻ വളരെയെളുപ്പമാണ്. വലിപ്പവും ഘടനയും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമായി കാണാൻ സാധിക്കും. പക്ഷേ പടിഞ്ഞാറൻ യൂറോപ്പിലെത്തുന്ന ഒറ്റയാനായ പക്ഷിയെ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കുമത്രേ. മദ്ധ്യപൂർവ്വേഷ്യയിലെ ഇനം പക്ഷി ചെറിയ മണൽക്കോഴിയോട് വളരെ സാമ്യമുള്ളതാണ് എന്നത് തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് കൂട്ടുന്ന കാര്യമാണ്.

ഭക്ഷണം[തിരുത്തുക]

പ്രാണികളും ക്രസ്റ്റേഷ്യനുകളും അന്നെലിഡ് വിരകളുമാണ് ഭക്ഷണം. കുറച്ചുദൂരം ഓടുകയും അനങ്ങാതെ നിൽക്കുകയും ചെയ്യുക എന്ന സ്വഭാവസവിശേഷത കാണിക്കുന്നയിനം പക്ഷികളാണിവ.

മറ്റു പ്രത്യേകതകൾ[തിരുത്തുക]

രക്ഷപെടാനുള്ള ക്ഷണം "കലകല" ശബ്ദമാണ്.

ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ലെഷെനൗൾട്ട് ഡെ ലാ ടൂർ എന്നയാളുടെ സ്മരണാർത്ഥമാണ് സ്പീഷീസ് നാമം നൽകപ്പെട്ടിരിക്കുന്നത്.

Wynnum Esplanade, SE Queensland, Australia


Charadrius leschenaultii - MHNT

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ബേഡ്ലൈഫ് ഇന്റർനാഷണൽ (2004). ചാരാഡ്രിയസ് ലെഷെനൗൾട്ടി. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006. ഡാറ്റാബേസ് എൻട്രി ഇൻക്ലൂഡ്സ് ജസ്റ്റിഫിക്കേഷൻ ഫോർ വൈ ദിസ് സ്പീഷീസ് ഈസ് ഓഫ് ലീസ്റ്റ് കൺസേൺ
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 491. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "ഫ്രം ഏഷ്യ ബൈ എയർ, റെയർ ബേഡ് വിസിറ്റ്സ് ഹ്യൂഗെനോട്ട്". Times-Union, Florida. Jacksonville.com. 2009-05-15. ശേഖരിച്ചത് 2009-05-17.
  7. കാർലോസ്, സി.ജെ., എസ്. റോസെലാർ, & ജെ-എഫ്. വോയ്സിൻ (2012). എ റീപ്ലേസ്മെന്റ് നേം ഫോർചാരാഡ്രിയസ് ലെഷെനൗൾട്ടി ക്രാസ്സിറോസ്ട്രിസ് (സെവെർട്സോവ്, 1873), എ സബ്സ്പീഷീസ് ഓഫ് ഗ്രേറ്റർ സാൻഡ് പ്ലോവർ. ബുള്ളറ്റിൻ ഓഫ് ദി ബ്രിട്ടീഷ് ഓർണിത്തോളജിസ്റ്റ്സ്' ക്ലബ് 132(1): 63–65.

ഷോർ ബേഡ്സ് ബൈ ഹേമാൻ, മർച്ചന്റ് ആൻഡ് പ്രാറ്റർ ISBN 0-7099-2034-2

  • [1] (നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസസ്, എൻ.എസ്.ഡബ്ല്യൂ. ഓസ്ട്രേലിയ പി.ഡി.എഫ്.)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • ടൈലർ, പി.ബി. (1987) ഫീൽഡ് ഐഡന്റിഫിക്കേഷൻ ഓഫ് ഗ്രേറ്റർ ആൻഡ് ലെസ്സർ സാൻഡ്പ്ലോവർസ്, pp. 15–20 ഇൻ ഇന്റർനാഷണൽ ബേഡ് ഐഡന്റിഫിക്കേഷൻ: പ്രൊസീഡിംഗ്സ് ഓഫ് ദി 4ത് ഇന്റർനാഷണൽ ഐഡന്റിഫിക്കേഷൻ മീറ്റിംഗ്, ഐലാറ്റ്, 1സ്റ്റ് - 8ത് നവംബർ 1986 ഇന്റർനാഷണൽ ബേഡ് വാച്ചിംഗ് സെന്റർ ഐലാറ്റ്
"https://ml.wikipedia.org/w/index.php?title=വലിയ_മണൽക്കോഴി&oldid=3644505" എന്ന താളിൽനിന്ന് ശേഖരിച്ചത്