വലിയ മണ്ണത്താൽ ഹംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ മണ്ണത്താൽ ഹംസ
ജനനം(1941-06-15)15 ജൂൺ 1941
കോഴിക്കോട്,കേരളം,ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംനാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവ്വകലാശാല, യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒണ്ടാരിയോ
അറിയപ്പെടുന്നത്ഹംസ നദിയുടെ കണ്ടുപിടുത്തത്തിന്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജിയോ ഫിസിക്സ്
സ്ഥാപനങ്ങൾObservatório Nacional

അന്താരാഷ്ട്ര താപപ്രവാഹ കമ്മീഷന്റെ സെക്രട്ടറിയും, ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനുമാണു് വലിയ മണ്ണത്താൽ ഹംസ[1][2].

അദ്ദേഹത്തിന്റെ നേതൃത്ത്വത്തിലുള്ള ഗവേഷക സംഘം ആമസോൺ നദിയുടെ 13000 അടി താഴെ ഒരു നദി ഒഴുകുന്നതായി കണ്ടെത്തി[3]. ആ ഭൂഗർഭനദിക്കു് സംഘത്തലവനായ ഡോ. ഹംസയുടെ പേരാണിട്ടിരിക്കുന്നതു് [4][5].

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലമാണു് അദ്ദേഹത്തിന്റെ സ്വദേശം. ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുന്ദമംഗലം ഹൈസ്കൂളിൽ നിന്ന് പത്താം തരവും, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. തുടർന്ന് പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുകയും കാനഡയിലെ വെസ്റ്റേൺ ഒണ്ടാരിയോ സർവ്വകലാശാലയിൽ നിന്ന് ജിയോ ഫിസിക്സിൽ പിഎച്ച്ഡി നേടി. തുടർന്ന് ബ്രസീലിലെത്തി[6]. 1966-ൽ ഇന്ത്യയിലെ ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968-ൽ പിഎച്ച്‌ഡിക്ക് വേണ്ടി കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിലേക്ക് മാറിയ അദ്ദേഹം 1973-ൽ ബിരുദം പൂർത്തിയാക്കി[1], 1974-ൽ ബ്രസീലിലേക്ക് പോയി[7]. ലിയാ നൈർ ആണു ഭാര്യ[6]. മൂന്നു മക്കളുണ്ട്[6].

ഔദ്യോഗിക ജീവിതം[തിരുത്തുക]

1974 മുതൽ 1981 വരെ സാവോ പോളോ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായും 1982 മുതൽ 1993 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റിസർച്ചിൽ റിസർച്ച് സൂപ്പർവൈസറായും ഹംസ സേവനമനുഷ്ഠിച്ചു. ഇന്റർനാഷണൽ ഹീറ്റ് ഫ്ലോ കമ്മീഷൻ സെക്രട്ടറി, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സീസ്മോളജി ആൻഡ് ഫിസിക്സ് ഓഫ് എർത്ത്സ് ഇന്റീരിയറിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും[8] അദ്ദേഹം സ്ഥാനങ്ങൾ വഹിച്ചു[1].

ഹംസയും സഹപ്രവർത്തക എലിസബത്ത് തവാരസ് പിമെന്റലും 2011-ൽ ആമസോൺ നദിയുടെ അതേ വഴിയിലൂടെ ഒഴുകുന്ന ഒരു ഭൂഗർഭ നദി കണ്ടെത്തി, അത് പിന്നീട് ഹംസയുടെ പേരിൽ അറിയപ്പെട്ടു[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 de Lima Gomes, Antonio Jorge; Hamza, Valiya Mannathal (2005). "Geothermal Gradient and Heat Flow in the State of Rio De Janeiro" (PDF). Revista Brasileira de Geofísica. Sociedade Brasileira de Geofísica. 23 (4): 347. doi:10.1590/S0102-261X2005000400001. ISSN 0102-261X.
  2. "Amazon has a twin river that flows 4.000 metres below the ground". MercoPress. Mercopress. 26 ഓഗസ്റ്റ് 2011. Retrieved 2 സെപ്റ്റംബർ 2011.
  3. 3.0 3.1 Jha, Alok (26 ഓഗസ്റ്റ് 2011). "Underground river 'Rio Hamza' discovered 4 km beneath the Amazon". The Guardian. London. Retrieved 31 ഓഗസ്റ്റ് 2011.
  4. "Large Underground River Flowing Beneath The Amazon Rain Forest". Geeky Gadgets. 31 ഓഗസ്റ്റ് 2011. Retrieved 31 ഓഗസ്റ്റ് 2011 – via The Guardian.
  5. http://deshabhimani.co.in/newscontent.php?id=53314[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 6.2 Underground River 'Rio Hamza' :Kettathum Kandathum Sep 15, 2012 Part 2
  7. "From Brazil to Kerala: Hamza waters run deep below Amazon". SmasHits. 31 ഓഗസ്റ്റ് 2011. Archived from the original on 20 മാർച്ച് 2012. Retrieved 31 ഓഗസ്റ്റ് 2011.
  8. "Professors and Collaborators are displayed following CAPES' advices as well as determinations of the Technical and Scientific Council of the Observatório Nacional". Observatório Nacional. 2011. Archived from the original on 17 ഫെബ്രുവരി 2019. Retrieved 31 ഓഗസ്റ്റ് 2011.
"https://ml.wikipedia.org/w/index.php?title=വലിയ_മണ്ണത്താൽ_ഹംസ&oldid=3790389" എന്ന താളിൽനിന്ന് ശേഖരിച്ചത്