വലിയ പുള്ളി മരംകൊത്തി
വലിയ പുള്ളി മരംകൊത്തി | |
---|---|
Adult male Dendrocopos major pinetorum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Piciformes |
Family: | Picidae |
Genus: | Dendrocopos |
Species: | D. major
|
Binomial name | |
Dendrocopos major | |
Synonyms | |
|
നാനാവർണ്ണങ്ങളോടുകൂടിയ കറുപ്പും വെളുപ്പും തൂവലുകളും അടിവയറ്റിൽ ചുവന്ന പാടുകളുമുള്ള ഒരു
ഇടത്തരം വലിപ്പമുള്ള മരംകൊത്തിയാണ് വലിയ പുള്ളി മരംകൊത്തി (ഡെൻഡ്രോകോപോസ് മേജർ). ആൺപക്ഷികൾക്കും ഇളംപ്രായമുളള പക്ഷികൾക്കും കഴുത്തിലോ തലയിലോ ചുവന്ന അടയാളങ്ങളുണ്ട്. വടക്കേ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ പാലിയാർട്ടിക് മേഖലയിലുടനീളം ഈ ഇനം കാണപ്പെടുന്നു. അതിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് താമസിക്കുന്നു. എന്നാൽ വടക്കുഭാഗത്ത് കോണിഫർ കോൺ വിളവ് കുറഞ്ഞാൽ ചിലർ ദേശാടനം ചെയ്യും. ചില പക്ഷികൾക്ക് അലഞ്ഞുതിരിയാനുള്ള പ്രവണതയുണ്ട്. ഇത് അയർലണ്ടിന്റെ ആധുനികമായ പുനർ-കോളനിവൽക്കരണത്തിലേക്കും വടക്കേ അമേരിക്കയിലേക്ക് അലഞ്ഞുനടക്കുകയും ചെയ്യുന്നു. വലിയ പുള്ളികളുള്ള മരംകൊത്തി ഭക്ഷണം കണ്ടെത്തുന്നതിനോ കൂടിനുള്ള ദ്വാരങ്ങൾ ഉണ്ടാക്കുന്നതിനോ മരങ്ങളിലേക്ക് തുളയിടുന്നു. കൂടാതെ സമ്പർക്കത്തിനും പ്രദേശിക പരസ്യത്തിനും വേണ്ടി ചിറകടിച്ചുവലിയ ശബ്‌ദം പുറപ്പെടുവിക്കുന്നു. മറ്റ് മരംകൊത്തികളെപ്പോലെ, ചുറ്റികയടിക്കുന്ന ശബ്ത്തിൽ നിന്നുള്ള ശാരീരിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് ശരീരഘടനാപരമായി പരിതഃസ്ഥിതകളോടു പൂർണ്ണമായും ഇണങ്ങിചേരലുകൾ ഉണ്ട്. ഈ ഇനം സിറിയൻ മരംകൊത്തിക്ക് സമാനമാണ്.
ഈ മരംകൊത്തി എല്ലാത്തരം വനപ്രദേശങ്ങളിലും കാണപ്പെടുന്നു, കൂടാതെ പലതരം ഭക്ഷണങ്ങൾ കഴിക്കുന്നു. പൈൻ കോണുകളിൽ നിന്ന് വിത്ത്, മരങ്ങൾക്കുള്ളിൽ നിന്ന് പ്രാണികളുടെ ലാർവകൾ അല്ലെങ്കിൽ മറ്റ് പക്ഷികളുടെ മുട്ടകൾ, അവയുടെ കൂടുകളിൽ നിന്ന് കുഞ്ഞുങ്ങൾ എന്നിവ കഴിക്കുന്നു. മരക്കഷണങ്ങൾ കൂടാതെ, ജീവനുള്ളതോ നശിച്ചതോ ആയ മരങ്ങളിൽ കൊത്തിയെടുത്ത ദ്വാരങ്ങളിൽ ഇത് പ്രജനനം നടത്തുന്നു. സാധാരണ മുട്ടകൾ നാല് മുതൽ ആറ് വരെ കാണപ്പെടുന്ന തിളങ്ങുന്ന വെളുത്ത മുട്ടകളാണ് . മാതാപിതാക്കൾ ഒരുമിച്ച് മുട്ടകൾ വിരിയിക്കുകയും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും കൂട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ഏകദേശം പത്ത് ദിവസത്തേക്ക് മുതിർന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മാതാപിതാക്കൾ ഓരോ കുഞ്ഞുങ്ങളെ പോറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
ഈ ഇനം അതിന്റെ ജനുസ്സിലെ മറ്റ് ചില അംഗങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് നിരവധി ഉപജാതികളുണ്ട്. അവയിൽ ചിലത് പുതിയ സ്പീഷീസുകളാകാൻ പര്യാപ്തമാണ്. ഇതിന് വലിയ വ്യാപ്തിയും വലിയ ജനസംഖ്യയുമുണ്ട്. വ്യാപകമായ ഭീഷണികളൊന്നുമില്ല. അതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ഇതിനെ ഏറ്റവും കുറഞ്ഞ ആശങ്കയുള്ള ഇനമായി തരംതിരിക്കുന്നു.
ടാക്സോണമി
[തിരുത്തുക]വുഡ്‌പെക്കറുകൾ wrynecks, piculets, പിസിനേയിലെ യഥാർത്ഥ മരംകൊത്തി തുടങ്ങി മൂന്ന് ഉപകുടുംബങ്ങൾ അടങ്ങുന്ന ഒരു പുരാതന പക്ഷി കുടുംബമാണ്. പിസിനേയിലെ അഞ്ച് ഗോത്രങ്ങളിൽ ഏറ്റവും വലുത് മെലനെർപിനി, പൈഡ് വുഡ്‌പെക്കറുകൾ ആണ്. ഇതിൽ വലിയ പുള്ളി മരംകൊത്തി ഉൾപ്പെടുന്നു. ഹിമാലയൻ, സിന്ദ്, സിറിയൻ, വെള്ള ചിറകുള്ള മരംകൊത്തി, ഡാർജിലിംഗ് മരംകൊത്തി എന്നിവയാണ് ഡെൻഡ്രോകോപോസ് ജനുസ്സിൽ പെട്ട വലിയ പുള്ളി മരംകൊത്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ.[2] വലിയ പുള്ളി മരംകൊത്തി സിറിയൻ മരംകൊത്തിയുടെ സങ്കരയിനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കാൾ ലിന്നേയസ് തന്റെ 1758-ലെ സിസ്‌റ്റമ നാച്ചുറേയുടെ പത്താം പതിപ്പിൽ പിക്കസ് മേജർ എന്നാണ് വലിയ പുള്ളിയുള്ള മരംകൊത്തിയെ വിശേഷിപ്പിച്ചത്.[3] 1816-ൽ ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ കാൾ ലുഡ്‌വിഗ് കോച്ച് ഇതിനെ അതിന്റെ നിലവിലെ ജനുസ്സായ ഡെൻഡ്രോകോപോസിലേക്ക് മാറ്റി.[4] ഗ്രീക്ക് പദങ്ങളായ ഡെൻഡ്രോൺ, "ട്രീ", കോപോസ്, "സ്ട്രൈക്കിംഗ്" എന്നിവയുടെ സംയോജനമാണ് ഡെൻഡ്രോകോപോസ് എന്ന ജനുസ്സിന്റെ പേര്. നിർദ്ദിഷ്ട പദം "ഗ്രേറ്റർ" എന്നർത്ഥം വരുന്ന ലാറ്റിൻ പദം മെയോറിൽ നിന്നുള്ളതാണ് .[5]
ഉപജാതികൾ
[തിരുത്തുക]അംഗീകൃത ഉപജാതികൾ രചയിതാവിനനുസരിച്ച് 14 മുതൽ ഏകദേശം 30 വരെ വ്യത്യാസപ്പെടുന്നു. ക്ലൈൻ പല ഇന്റർമീഡിയറ്റ് രൂപങ്ങളോടും കൂടിയതാണ്. എന്നിരുന്നാലും, മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ഡാറ്റ സൂചിപ്പിക്കുന്നത് കാസ്പിയൻ കടൽ മേഖലയിലെ ഡെൻഡ്രോകോപോസ് മേജർ പൊയൽസാമി, ജാപ്പനീസ് ഡി.എം. ജാപ്പോണിക്കസ്, ചൈനീസ് കബാനിസി എന്നിവയ്ക്കെല്ലാം പൂർണ്ണ സ്പീഷിസ് പദവി ലഭിക്കാവുന്നതാണ്.[6][7]അതിന് സവിശേഷമായ രൂപം ഉണ്ടായിരുന്നിട്ടും ഡി.എം. കാനറിൻസിസ് കാനറി ദ്വീപുകളിലെ ടെനറിഫിൽ നിന്നുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ട ഉപജാതി ഡി.എം മേജറുമായി അടുത്ത ബന്ധമുള്ളതായി കാണപ്പെടുന്നു.
മധ്യ പ്ലീസ്റ്റോസീൻ കാലത്തെ റിസ് ഹിമാനി (250,000 മുതൽ 300,000 വർഷങ്ങൾക്ക് മുമ്പ്)യിൽ ജീവിച്ചിരുന്ന ഫോസിൽ ഡി.എം. സബ്മേജർ യൂറോപ്പിൽ മഞ്ഞുപാളിയുടെ തെക്ക് ഭാഗത്ത് കണ്ടെത്തിയിരുന്നു. ഇത് ഒരു പ്രത്യേക ഇനമായി കണക്കാക്കപ്പെടുന്നു. പക്ഷേ നിലവിലുള്ള വലിയ പുള്ളി മരംകൊത്തിയിൽ നിന്ന് ഇതിന് കാര്യമായ വ്യത്യാസമില്ല, അതിന്റെ യൂറോപ്യൻ ഉപജാതികൾ ഒരുപക്ഷേ അതിന്റെ നേരിട്ടുള്ള പിൻഗാമികളായിരിക്കാം.[8][9]
Citations
[തിരുത്തുക]- ↑ BirdLife International (2016). "Dendrocopos major". IUCN Red List of Threatened Species. 2016: e.T22681124A87323054. doi:10.2305/IUCN.UK.2016-3.RLTS.T22681124A87323054.en. Retrieved 19 November 2021.
- ↑ Shakya, Subir B; Fuchs, Jérôme; Pons, Jean-Marc; Sheldon, Frederick H (2017). "Tapping the woodpecker tree for evolutionary insight". Molecular Phylogenetics and Evolution. 116: 182–191. doi:10.1016/j.ympev.2017.09.005. PMID 28890006.
- ↑ Linnaeus, Carl (1758). Systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I. Editio decima, reformata (in ലാറ്റിൻ). Vol. 1. Holmiae [Stockholm]: Laurentii Salvii. p. 114.
- ↑ Koch, Carl Ludwig (1816). System der baierischen Zoologie (in ജർമ്മൻ). Vol. 1. Nürnberg: Stein. p. 72.
- ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 133, 238. ISBN 978-1-4081-2501-4.
- ↑ Winkler, Hans; Christie, David A; Kirwan, Guy M (2020). del Hoyo, Josep; Elliott, Andrew; Sargatal, Jordi; Christie, David A; de Juana, Eduardo (eds.). "Great Spotted Woodpecker (Dendrocopos major), version 1.0". Birds of the World. Ithaca, NY, USA: Cornell Lab of Ornithology. doi:10.2173/bow.grswoo.01. S2CID 226025386.
- ↑ Gorman (2014) pp. 265–267.
- ↑ Mlíkovský, Jirí (2002). Cenozoic Birds of the World (PDF). Vol. Part 1: Europe. Prague: Ninox. p. 150. ISBN 978-80-901105-3-3. Archived from the original (PDF) on 2011-05-20. Retrieved 2008-12-18.
{{cite book}}
: CS1 maint: ignored ISBN errors (link) - ↑ Mourer-Chauviré, Cécile; Philippe, Michel; Quinif, Yves; Chaline, Jean; Debard, Evelyne; Guérin, Claude; Hugueney, Margarite (2003). "Position of the palaeontological site Aven I des Abîmes de La Fage, at Noailles (Corrèze, France), in the European Pleistocene chronology". Boreas. 32 (3): 521–531. doi:10.1111/j.1502-3885.2003.tb01232.x. S2CID 129833747.
Cited texts
[തിരുത്തുക]- Gorman, Gerard (2014). Woodpeckers of the World. Helm Photographic Guides. London: Christopher Helm. ISBN 978-1-4081-4715-3.