Jump to content

വലിയ പണിക്കൻ തുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടപ്പുറം പാലവും വി.പി തുരുത്തിനേയും കൊടുങ്ങല്ലൂരിനേയും ബന്ധിപ്പിക്കുന്നു

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിന്റെ അതിർത്തിയിൽ കോട്ടപ്പുറം കായലിനു നടുവിലായി സ്ഥിതിചെയ്യുന്ന ചെറിയ തുരുത്തുകളിൽ ഒന്നാണ് വലിയ പണിക്കൻ തുരുത്ത്. വി.പി. തുരുത്ത് എന്നും വിളിക്കുന്നു. ഇംഗ്ലീഷ്. ValiyaPanickan thuruthu. ഈ തുരുത്തിന്റെ വടക്ക് കൊടുങ്ങല്ലൂരിന്റെ അതിർത്തി പ്രദേശമായ ചാലക്കുളവും തെക്ക് മൂത്തകുന്നവുമാണ് കിഴക്ക് മറ്റൊരു ചെറിയ തുരുത്തായ ഗോതുരുത്ത് അഥവ കോന്തുരുത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറേ അതിരിൽ അഴീക്കോട് മുനമ്പമാണ്. പെരിയാറിന്റെ കൈവഴിയായ കോട്ടപ്പുറം പുഴ രണ്ടായി തിരിഞ്ഞാണ് ഈ തുരുത്ത് രൂപമെടുക്കുന്നത്. എൻ.എച്ച്. 17 ൽ ഉള്ള കോട്ടപ്പുറം പാലങ്ങളുടെ ഒരു ഭാഗം വി.പി. തുരുത്തിലായതിനാൽ വി.പി. തുരുത്ത് കൊടുങ്ങല്ലൂരിനേയും വടക്കൻ പറവൂരിനേയും ബന്ധിപ്പിക്കുന്നു.

കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം

പേരിനു പിന്നിൽ

[തിരുത്തുക]

ചേരരാജാക്നമാരുടെ കപ്പൽ പടയുടെ സേനാധിപനായിരുന്ന വലിയ പണിക്കർ എന്ന കുടുംബത്തിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

116 ഏക്കർ ആണ് ദ്വീപിന്റെ ആകെ വിസ്തീർണ്ണം. മുൻപ് 96 ഏക്കർ മാത്രമായിരുന്ന തുരുത്തിന്റെ പല ഭാഗങ്ങളിലും ചതുപ്പുപ്രദേശങ്ങളും തീരവും കായൽ നികത്തി 116 ഏക്കർ ആയതാണ്. 1942 -ൽ വെറും 28 വീടുകൾ ഉണ്ടായിരുന്ന ദ്വീപിൽ 1972 ആയപ്പോഴേക്കും 48 വീടുകൾ വന്നു. ഇന്ന് ഏകദേശം 460നു മേലെ വീടുകളും 2000 ഓളം ജനങ്ങളും തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. ശുദ്ധജലക്ഷാമം കടുത്തതാണ്. സമുദ്രത്തിന്റെ സാമീപ്യം കൊണ്ടും, വിസർജ്ജന നിർമ്മാർജ്ജനരീതിയിലെ അശാസ്ത്രീയത കൊണ്ടും കുടിവെള്ളത്തിൽ ലവണങ്ങൾ, കോളിഫോം അണുക്കൾ അടങ്ങിയിരിക്കുന്നു. വെള്ളത്തിന്റെ നിറം, സാന്ദ്രത, കാഠിന്യം എന്നിവയും സാധാരണയിൽ കവിഞ്ഞാണിരിക്കുന്നത്. 1983 ഇൽ തുടങ്ങി 1986-ൽ തുറന്നുകൊടുത്ത ദേശീയപാതയും അതിനോടനുബന്ധിച്ച രണ്ടു പാലങ്ങളും നിലവിൽ വന്ന ശേഷം തുരുത്തിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. ജനസാന്ദ്രത വർദ്ധിച്ചതോടെ പൊതുസ്ഥലങ്ങൾ കയ്യേറുന്ന പ്രവണത വർദ്ധിക്കുക്കയും കനാലുകളും ബണ്ടുകളും അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. 96 ഓളം ചെറിയ തോടുകൾ ഉണ്ടായിരുന്ന തുരുത്തിൽ ഇന്ന് നാമമാത്രമായവയേ ഒള്ളൂ. ചാലക്കുടിപ്പുഴ യിൽ ഡാമുകൾ നിർമ്മിച്ചതോടെ തുരുത്തിനു ചുറ്റുമുള്ള ജലാശയത്തിന്റെ സാന്ദ്രത വർദ്ധിക്കുകയും കിണറ്റിൽ നിന്നു ലഭ്യമാകുന്ന ശുദ്ധജലത്തിനെ ബാധിക്കുകയും ചെയ്തു.[1]

പ്രധാനപ്പെട്ട സ്ഥലങ്ങൾ

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വലിയ_പണിക്കൻ_തുരുത്ത്&oldid=4095727" എന്ന താളിൽനിന്ന് ശേഖരിച്ചത്