വലിയ ചെങ്കണ്ണൻ കുട്ടുറുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചെങ്കണ്ണൻ കുട്ടുറുവൻ
Brown headed Barbet I2 IMG 8449.jpg
at Bharatpur, Rajasthan, India.
Brown-headed Barbet or Large Green Barbet (Megalaima zeylanica).JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്: Megalaima
വർഗ്ഗം: M. zeylanica
ശാസ്ത്രീയ നാമം
Megalaima zeylanica
Gmelin, 1788

വലിയ ചെങ്കണ്ണൻ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica ഇംഗ്ലീഷിൽ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയിൽ കണ്ടു വരുന്ന ഒരു ബാർബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാർബെ റ്റ് എന്ന പേർ കിട്ടിയത്.

ഈ കുട്ടുറുവൻ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.

രൂപവിവരണം[തിരുത്തുക]

വലിപ്പം 27 സെ.മീറ്ററാൺ. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്.

ഭക്ഷണം[തിരുത്തുക]

പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയാണ്.

പ്രജനനം[തിരുത്തുക]

മരപ്പൊത്തുകളിൽ കൂടുണ്ടാക്കി, രണ്ടോ നാലോ മുട്ടകളിടുന്നു. പൂവനും പിടയും മാറി മാറി മുട്ടകള്ക്ക് അടയിരിക്കും.

ചിത്രശാല[തിരുത്തുക]

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്